നടി സനുഷയ്ക്ക് ഡിജിപിയുടെ അഭിനന്ദനം; ധൈര്യം മാതൃക, പ്രതിയുടേത് വിചിത്ര വാദം...
തിരുവനന്തപുരം: നടി സനുഷയെ അഭിനന്ദിച്ച് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ട്രെയിന്‍ യാത്രക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവയാള്ക്കെതിരെ പ്രതികരിക്കാന്‍ യുവനടി സനുഷ കാണിച്ച ധൈര്യം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ കാണിച്ച സനുഷയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അതിനിടെയാണ് പോലീസ് ചോദ്യം ചെയ്യലിനിടെ പ്രതി വിചിത്ര വാദം ഉന്നയിച്ചത്. താന്‍ ബോധപൂര്‍വ്വം സനുഷയെ അക്രമിക്കാന്‍ ശ്രമിച്ചതല്ലെന്ന നിലപാടിലാണ് പ്രതി. ഷുഗര്‍ നില കൂടിയപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നാണ് പ്രതി ആന്റോ ബോസ് പറയുന്നത്. തമിഴ്നാട് സ്വദേശിയും സ്വര്ണപണിക്കാരനുമാണ് ആന്റോ ബോസ്.

അറസ്റ്റ് ചെയ്തത് തൃശ്ശൂർ പോലീസ്
നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പോലീസാണ് വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. എസി എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവ നടിയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സഹായത്തിനെത്തിയത് 2 പേർ മാത്രം
നടി ട്രെയിനിനുള്ളില്‍ ആക്രമിക്കപ്പെടുമ്പോള്‍ രണ്ടു പേര് മാത്രം സഹായത്തിനെത്തിയത് ഞെട്ടിപ്പിക്കുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അടുത്തകാലത്ത് ഉണ്ടായ അക്രമണസംഭവങ്ങളില്‍ നാട്ടുകാര്‍ ചിലര്‍ മുഖംതിരിച്ചുനിന്നത് കേരളത്തിന് ചേര്‍ന്നതല്ലെന്ന് ഡിജിപി വ്യക്തമാക്കി.

സുരക്ഷ വർധിപ്പിക്കും
സ്ത്രീകള്‍ക്ക് രാത്രിയാത്രകളില്‍ സുരക്ഷ വര്‍ധിപ്പിക്കുവാന്‍ വിദഗ്ധ പരിശീലനം നേടിയ വനിതാ ഗാര്‍ഡുകളെ നിയോഗിക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. അഭിനന്ദനം അറിയിച്ചുകൊണ്ട് നടിക്ക് ഉടനെതന്നെ കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിയുടെ വാക്ക് പോലീസ് മുഖവിലക്കെടുത്തില്ല
ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഷൊര്‍ണുരിനും തൃശൂരിനും ഇടയില്‍ വച്ചായിരുന്നു സംഭവം നടന്നത്. തിരക്കഥാകൃത്ത് ഉണ്ണി ആറും സുഹൃത്തുമാണ് നടിയുടെ രക്ഷക്കെത്തിയത്. അതേസമയം ഷുഗര്‍ നില കൂടിയപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നാണ് ആന്റോ ബോസ് പറയുന്നത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications