കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി സനൂഷയുടെ തുറന്നു പറച്ചിലും ചിലര്‍ക്ക് ട്രോള്‍ വിഷയം; ദുരന്തമെന്നല്ലാതെ എന്ത് പറയാനാണ്: നെല്‍സണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാലത്ത് താന്‍ അനുഭവിച്ച മാനസിക പ്രയാസങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് നടി സനൂഷ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഒരു ഘട്ടത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചെന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സനൂഷ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ താരത്തെ പരിഹസിച്ചു കൊണ്ട് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് പരിഹസിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായും നടിയെ പിന്തുണച്ചുകൊണ്ടും ഡോ. നെല്‍സണ്‍ ജോസഫ് രംഗത്ത് എത്തിയിരിക്കുന്നത്. . തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങൾ. ആ തുറന്ന് പറച്ചിലിനെയും ചിലർ ട്രോൾ ചെയ്യുന്നത് കണ്ടു. ദുരന്തമെന്നല്ലാതെ എന്ത് പറയാനാണെന്നാണ് നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സനുഷയോട് ബഹുമാനം

സനുഷയോട് ബഹുമാനം

ബഹുമാനം തോന്നുന്നു സനുഷയോട്. അവരുടെ സംസാരം കേട്ടിരിക്കുകയായിരുന്നു. ലോക്ക് ഡൗണിൻ്റെ ആരംഭത്തിൽ അവർക്ക് കടന്ന് പോവേണ്ടിവന്ന ഒരു മോശം സമയത്തെക്കുറിച്ച്. വിഷാദത്തിലൂടെയും ആത്മഹത്യാ ചിന്തയിലൂടെയും കടന്നുപോവേണ്ടിവന്ന അവസ്ഥയെക്കുറിച്ചും അത് അതിജീവിച്ചതിനെക്കുറിച്ചും സനുഷയുടെ സ്വന്തം വാക്കുകളിലൂടെത്തന്നെ കേട്ടു.

ചിരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ

ചിരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ

ചിരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അവസരത്തിലും പക്ഷേ വ്യക്തിപരമായി വളരെയേറെ ബുദ്ധിമുട്ടിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോന്നതിനെക്കുറിച്ച്.
വിഷമതയേറിയ ഘട്ടം വന്നപ്പോൾ കൃത്യമായി സഹായം തേടിയതിനെക്കുറിച്ച്. ഡോക്ടറെ സമീപിച്ചതിനെക്കുറിച്ചും മരുന്നുകൾ കഴിച്ചതിനെക്കുറിച്ചുമൊക്കെ.

ഡോക്ടറുടെ സഹായം

ഡോക്ടറുടെ സഹായം

ഇപ്പൊഴും ഡോക്ടറുടെ സഹായം തേടുന്നതിൽ നിന്ന് ആളുകളെ തടയുന്ന തെറ്റിദ്ധാരണയെക്കുറിച്ചും സ്റ്റിഗ്മയെക്കുറിച്ചുമൊക്കെ സനുഷയുടെ വാക്കുകളിൽ പറഞ്ഞുവയ്ക്കുന്നുണ്ട് സനുഷ..
മറ്റൊരു സമൂഹത്തിൽ ഒരുപക്ഷേ സനുഷയുടെ ഈ തുറന്നുപറച്ചിൽ തികച്ചും സ്വഭാവികമായ ഒന്നായിരിക്കാം.

സഹായം തേടാൻ മടിക്കരുത്

സഹായം തേടാൻ മടിക്കരുത്

ഡിപ്രഷനോ അതുപോലെയുള്ള വിഷമതകളോ വന്നാൽ സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതിൽ നിന്ന് ഇപ്പൊഴും ആളുകളെ തടയുന്ന തെറ്റിദ്ധാരണകൾ നിലനിൽക്കുന്നിടത്ത് പക്ഷേ ഈ തുറന്ന് പറച്ചിൽ അഭിനന്ദനാർഹമാണ്. സഹായം തേടാൻ മടിക്കരുതെന്ന് പറയുന്നുണ്ട് അവർ.

 തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങൾ

തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങൾ

സഹായം തേടാൻ എല്ലാവർക്കും ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. അപ്പോൾ ചുറ്റുമുള്ളവർക്ക് സഹായം ആവശ്യമുണ്ടോയെന്ന് ഇടയ്ക്കെങ്കിലും ശ്രദ്ധിക്കാൻ നമുക്ക് പറ്റണം. തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങൾ. ആ തുറന്ന് പറച്ചിലിനെയും ചിലർ ട്രോൾ ചെയ്യുന്നത് കണ്ടു. ദുരന്തമെന്നല്ലാതെ എന്ത് പറയാനാണ്- നെല്‍സണ്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.

വളരേയെറെ ബുദ്ധിമുട്ടുകള്‍

വളരേയെറെ ബുദ്ധിമുട്ടുകള്‍

എല്ലാ തരത്തിലും തനിക്ക് വളരേയെറെ ബുദ്ധിമുട്ടുകള്‍ നല്‍കിയ സമമായിരുന്നു കോവിഡിന്‍റെ തുടക്ക കാലഘട്ടമെന്നായാരുന്നു നടി സനൂഷ അഭിപ്രായപ്പെടുന്നത്. വ്യക്തിപരമായും തൊഴില്‍ പരമായും ഒക്കെ പ്രതിസന്ധികള്‍ നേരിട്ടു. ആ ദിനത്തില്‍ എനിക്ക് എന്‍റെ ചിരി പോലും നഷ്ടമായി ഇപ്പോള്‍ അതേ കുറിച്ച് വലിയ പേടിയോടെയാണാ ആലോചിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 തെറ്റ് ചെയ്തേക്കുമെന്ന ചിന്ത

തെറ്റ് ചെയ്തേക്കുമെന്ന ചിന്ത

ആ സമയങ്ങളിലൊന്നും ആരോടും സംസാരിച്ചിരുന്നില്ല. ആരോടും സംസാരിക്കാന്‍ താല്‍പര്യമില്ലായിരുന്നു. പ്രത്യേകിച്ച് ഒന്നിനോടും താല്‍പര്യവും തോന്നിയിരുന്നില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ എന്തെങ്കിലും തെറ്റ് ചെയ്തേക്കുമെന്ന ചിന്തപോലും തനിക്കുണ്ടായി. അത്മഹത്യാ ചിന്ത എന്നെ വളറെയേറേ അലട്ടിക്കൊണ്ടിരുന്നു. ഇതില്‍ നിന്ന് ഓടിരക്ഷപെടുക എന്ന ഓപ്ഷന്‍ മാത്രമാണ് മുന്നില്‍ ഉണ്ടായിരുന്നത്. ആരോടും ഒന്നും പറയാതെ ഞാന്‍ കാറെടുത്ത് പോയി. വളരെ അടുപ്പം ഉള്ള സുഹൃത്തുക്കളില്‍ ഒരാളെ മാത്രം വിളിച്ച് ഞാന്‍ അങ്ങോട്ട് പോവുകയായിരുന്നു.

ചിത്രങ്ങളെല്ലാം

ചിത്രങ്ങളെല്ലാം

ഇപ്പോള്‍ ആളുകളൊക്കെ കണ്ടു കൊണ്ടിരിക്കുന്ന ചിത്രങ്ങളെല്ലാം അത്തരമൊരു അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരുന്നപ്പോള്‍ ഉള്ള ചിത്രങ്ങളായിരുന്നെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു. ഹാപ്പിനസ് മാത്രമാണ് കാണിക്കുക പറയുക, ഉള്ളിലുള്ള പ്രശ്‌നങ്ങളെ, നമ്മള്‍ ഫേസ് ചെയ്യുന്ന പേടികളെ ആരും ചോദിക്കാറില്ല. പറയാറുമില്ല. എനിക്ക് അറിയുന്ന മിക്ക ആളുകളും ഇത്തരത്തിലുള്ള പലതരം പ്രശ്‌നങ്ങളില്‍പ്പെടുമ്പോള്‍ ഒറ്റക്കായിരുന്നു. മിക്ക ആളുകള്‍ക്കും വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. അതുപോലെ തന്നെയായിരുന്നു എനിക്കുമെന്നും നടി തുറന്നു പറഞ്ഞു.

Recommended Video

cmsvideo
Sreejith Panickar Questions WCC's works
ഭ്രാന്ത് ഉള്ളവരാണ്

ഭ്രാന്ത് ഉള്ളവരാണ്

ഭ്രാന്ത് ഉള്ളവരാണ് സൈക്കോളജിസ്റ്റിനിയോ സൈക്കാര്‍ട്ടിസ്റ്റിനിയോ കാണുന്നതെന്നാണ് ഭൂരിപക്ഷം ആളുകളും ഇപ്പോഴും വിചാരിച്ചു കൊണ്ടിരിക്കുന്നത്. അതൊരു മോശം കാര്യമാണെന്നാണ് ആളുകള്‍ ഇപ്പോഴും വിചാരിക്കുന്നത്. അത്തരം ആശങ്ക തനിക്കും ഉണ്ടായിരുന്നു. അതുകൊണ്ടായിരുന്നു വീട്ടില്‍ പറയാതെ ഞാനും ഒരു ഡോക്ടറുടെ അടുത്തേക്ക് പോയത്. മരുന്നുകള്‍ കഴിച്ചു തുടങ്ങിയതിന് ശേഷം ഇനി വീട്ടില്‍ പറഞ്ഞാലും കുഴപ്പമില്ല എന്ന ഘട്ടത്തിലാണ് വിഷയം വീട്ടില്‍ അവതരിപ്പിച്ചത്

 കര്‍ണാടകയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; 240 ജെഡിഎസ് നേതാക്കള്‍ പാര്‍ട്ടിയില്‍,വിജയിക്കുന്ന ഡികെ തന്ത്രം കര്‍ണാടകയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; 240 ജെഡിഎസ് നേതാക്കള്‍ പാര്‍ട്ടിയില്‍,വിജയിക്കുന്ന ഡികെ തന്ത്രം

English summary
actress Sanusha's open words; Dr Nelson support her and responds to critics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X