Get Updates
Get notified of breaking news, exclusive insights, and must-see stories!

'അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും'; നൃത്ത വീഡിയോയ്ക്ക് വിമർശനം; തിരിച്ചടിച്ച് സനുഷ

കൊച്ചി: മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധ അർഹിക്കുന്ന പ്രിയ താരങ്ങളിൽ ഒരാളാണ് സനുഷ സന്തോഷ്. ആരാധകർക്ക് മുന്നിൽ എന്നും സനുഷ വേറിട്ട മുഖമാണ്.

തന്റെ ബാല്യ കാലം മുതൽ സിനിമാ മേഖലയിൽ ഉണ്ട് സനുഷ. കുട്ടിത്തമുള്ള മുഖമാണ് ഏവർക്കും ഇന്നും സുപരിചിതം. ബാല താരം ആയാണ് സനുഷ സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയത്.

എന്നാൽ പിന്നീട് വെള്ളിത്തിരയിലെ നായികയായി തിളങ്ങുകയായിരുന്നു. ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയും ഇഷ്ടനായിക എന്ന പട്ടികയിൽ ഇടം പിടിക്കുന്നതിനും ഒപ്പം നിരവധി വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്.

1

ഇപ്പോഴിതാ പുതിയ വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് സനുഷ. ഒരു വീഡിയോ പങ്കിട്ടാണ് സനുഷ വിമർശിക്കുന്നവർക്ക് മറുപടി നകിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് സനുഷയും തന്റെ കൂട്ടുകാരും ചേർന്ന് ഒരു നൃത്ത വീഡിയോ അവതരിപ്പിച്ചിരുന്നു. ഈ വീഡിയോയ്ക്ക് നേരെ ആണ് വിമർശനങ്ങൾ ഉയർന്ന് വന്നത്. പഴയ വീഡിയോ വീണ്ടും സമൂഹ മാധ്യമത്തിൽ താരം പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിട്ടതിന് പിന്നാലെ ആണ് പരിഹസിച്ചവർക്ക് താരം മറുപടി നൽകിയത്.

2

'അറിയുന്ന പണി എടുത്താ പോരെ... മോളെ എന്നായിരുന്നു വൈറലായ സനുഷയുടെ വീഡിയോയ്ക്ക് പിന്നാലെ എത്തിയ വിമർശനം. ഈ വിമർശനത്തിന് ആണ് താരം മറുപടി നൽകിയിരിക്കുന്നത്. "അപ്പോ ഇതും വശമുണ്ട് അല്ലേ ...." അതെ തനിക്ക് നന്നായി നൃത്തം ചെയ്യാൻ അറിയാം എന്നായിരുന്നു സനുഷയുടെ പ്രതികരണം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടമാണ്. വളരെ മനോഹരമായി തന്നെ താൻ നൃത്തം ചെയ്യും.

3

വർഷങ്ങൾക്ക് മുൻപ് താൻ ഒരു വേദിയിൽ നടത്തിയ നൃത്ത പ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. അറിയാവുന്ന പണി എടുത്താ പോരെ മോളെ... എന്നാണ് വിമർശകർ പരിഹസിച്ചത്. ഈ പരിഹസിച്ചവർക്ക് ആണ് ഇപ്പോൾ ഇവിടെ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ... ഇനീം ചെയ്യും എന്ന് പ്രസ്താവിക്കുകയാണ്', - എന്നായിരുന്നു വീഡിയോ പങ്ക് വച്ചതിന് ശേഷം സനുഷയുടെ പ്രതികരണം. അതേസമയം, നൃത്ത വീഡിയോയ്ക്ക് പിന്നാലെ താരത്തിനെ പിന്തുണച്ച് നിരവധി ആരാധകർ രംഗത്ത് എത്തിയിരുന്നു

ബോഡി ഷെയിമിങ്ങിനെ കുറിച്ച് സനുഷ പറഞ്ഞത്

ബോഡി ഷെയിമിങ്ങിനെ കുറിച്ച് സനുഷ പറഞ്ഞത്

'സമൂഹ മാധ്യമങ്ങളിൽ ഉണ്ടാകുന്ന അക്രമങ്ങൾ എനിക്ക് അധികം നേരിടേണ്ടി വന്നിട്ടില്ല. വസ്ത്ര ധാരണത്തെ കുറിച്ചും മറ്റും ഉണ്ടാകുന്ന അശ്ലീല കമന്റുകൾ, എനിക്ക് തോന്നുന്നു നമ്മുടെ ഇന്റസട്രിയി ആണ് കുറവ്. എനിക്ക് വ്യക്തി പരമായി ഇത്തരത്തിലുളള സോഷ്യൽ മീഡിയ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല.

5

ഇതിന് കാരണം ആയി എനിക്ക് തോന്നുന്നു. സ്വന്തം വീട്ടിലെ കുട്ടി എന്നെ ഇമേജ് പണ്ട് മുതലെ എനിക്ക് ഉള്ളത് കൊണ്ട് ആയിരിക്കാം. സനുഷ എന്ത് കാണിച്ചാലും വീട്ടിലെ ഒരു ഇളയ കുട്ടി കാണിക്കുന്ന ചെറിയ കുറുമ്പാണ് എല്ലാർക്കും. അങ്ങനെയാണ് പലരും വിലയിരുത്തുന്നതായി ഞാൻ കാണാറുള്ളത്. എന്തെങ്കിലും പ്രതികരിച്ച് കഴിഞ്ഞാൽ എനിക്കും വിഷമം ആകും. എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത, കേട്ടാൽ വെറുപ്പ് തോന്നുന്ന കാര്യം ആണ് ബോഡി ഷെയിമിം​​ഗ് എന്നത്. എന്നാൽ, ഇത് എനിക്ക് നേരെ തന്നെ ആകണം എന്നില്ല, പകരം, മറ്റാർക്ക് നേരെ ഉണ്ടാകുന്ന ബോഡി ഷെയിമിങ് ആണെങ്കിലും എനിക്ക് സഹിക്കില്ല.

6

ഒരാൾ ഏത് തരത്തിൽ ഇരിക്കുന്നു അത് തടിച്ചിട്ടാണോ അതോ മെലിഞ്ഞിട്ടാണ് ആണോ അതോ വെളുത്ത് ആണോ കറുത്തിട്ടാണ് എന്നൊന്നും ഉള്ളത് ഒരു വിഷയമേ അല്ല. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുക അതാണ് വേണ്ടത്.. ഇതാണ് എന്റെ വിശ്വാസം. എല്ലാത്തിന്റെയും അവസാനം നമുക്ക് നമ്മളോട് തന്നെയുള്ള ഏറ്റവും വലിയ ഇഷ്ടമാണ്.

7

മറ്റൊരു വ്യക്തിയുടെ ജീവിതത്തിലേക്ക് എന്തിനാണ് വെറുതെ കടന്ന് കയറുന്നത്. ഭക്ഷണം പോലും അധികമായി കഴിക്കുന്ന ആളാണ് ഞാൻ. എനിക്ക് വളരെ ഇഷ്ടമാണ് ഭക്ഷണം കഴിക്കാൻ. ഭക്ഷണം കഴിക്കുന്നതിന് ഒന്നും ഞാൻ യാതൊരു നിയന്ത്രണവും ഇതുവരെ വച്ചിട്ടില്ല. ഇനിയിപ്പോൾ അതിന്റെ പേരിൽ വരുന്ന ബോഡി ഷെയ്മിംങ് ഞാൻ കാര്യമാക്കാറില്ല. എന്നാൽ, ഇടക്കാലത്ത് എനിക്ക് പിസിഒഡി വന്നിരുന്നു. അത് വന്നാൽ സ്വയം നമ്മൾ തന്നെ നിയന്ത്രിച്ചെ മതിയാകൂ എന്ന സ്റ്റേജ് ആണ്. അതുകൊണ്ട് മാത്രമാണ് ഞാൻ തടി കുറച്ചത്. നല്ല തടിച്ച് ഇരുന്ന വ്യക്തിയാണ് ഞാൻ. തടി കുറയ്ക്കാൻ ആരും പറഞ്ഞില്ല. ഇത് കാര്യം ഉള്ള ഒരു കാര്യം അല്ല. ഞാൻ എങ്ങനെ ഇരുന്നാലും എനിക്ക് എന്നെ ഇഷ്ടമാണ്' - സനുഷ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+