'എത്രയോ പേർക്ക് സഹായം, എന്തൊക്കെ നെഗറ്റീവ് കേട്ടാലും ദിലീപ് നല്ല മനുഷ്യൻ', പിന്തുണച്ച് നടി സനുഷ
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ടതോടെ നടന് ദിലീപിനെ പിന്തുണയ്ക്കുന്നവരെന്നും അല്ലാത്തവരെന്നും മലയാള സിനിമാ ലോകം രണ്ടായി തിരിഞ്ഞിരുന്നു. നടന് ധര്മജന് അടക്കമുളളവര്‍ ദിലീപിനെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നതായി കഴിഞ്ഞ ദിവസം മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ധര്മജന് പറഞ്ഞത് ചര്‍ച്ചയായിരുന്നു. അതിനിടെ ബാലതാരമായി ശ്രദ്ധേയായ സനുഷ സന്തോഷ് ദിലീപിനൊപ്പമുളള പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല വ്യക്തികളിലൊരാളാണ് ദിലീപെന്ന് സനുഷ പറയുന്നു. വിശദാംശങ്ങളിലേക്ക്

ബാലതാരമായി ദിലീപിനൊപ്പം അഭിനയിച്ചിട്ടുളള സനുഷ പിന്നീട് ദിലീപിന്റെ നായികാ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. മിസ്റ്റര്‍ മരുമകന് എന്ന ചിത്രത്തിലാണ് ദിലീപിനൊപ്പം സനുഷ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദിലീപും ഭാര്യയും നടിയുമായ കാവ്യയുമായും അടുത്ത ബന്ധമാണ് സനുഷയ്ക്കുളളത്. കാവ്യയ്ക്ക് ഒപ്പമുളള പഴയ ചിത്രവും സനുഷ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

വാര് ആന്‍ഡ് ലൗ, പറക്കും തളിക, മീശ മാധവന് എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിക്കുകയും പിന്നീട് മിസ്റ്റര്‍ മരുമകന് എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിക്കുകയും ചെയ്തത് ഇന്‍സ്റ്റഗ്രാമിലെ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ സനുഷ ഓര്‍ത്തെടുക്കുന്നു. ്അതൊരു അവിസ്മരണീയമായ യാത്ര തന്നെ ആയിരുന്നുവെന്നും ഒരു അനുഗ്രഹം ആയിരുന്നുവെന്നും സനുഷ കുറിച്ചു.

എന്തൊക്കെ നെഗറ്റീവ് സംഭവങ്ങള്‍ ഉണ്ടായാലും തന്നെ സംബന്ധിച്ചിടത്തോളം ദിലീപ് ഒരു നല്ല മനുഷ്യനും സഹായമനസ്കനും വളരെ പിന്തുണ നല്കുന്ന ഒരു സഹപ്രവര്‍ത്തകനുമാണെന്നും സനുഷ പറയുന്നു. നിരവധി ആളുകള്‍ക്ക് ദിലീപ് ചെയ്ത സഹായങ്ങളെ കുറിച്ചും തങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്ത സിനിമകളെ കുറിച്ചും ഓര്‍ക്കുന്നുവെന്ന് സനുഷ കുറിച്ചു.

ദിലീപിനെ അറിയാനും ഒരുമിച്ച് ജോലി ചെയ്യാനും സാധിച്ചതില്‍ തനിക്ക് നന്ദിയും സന്തോഷവും ഉണ്ടെന്ന് പറഞ്ഞാണ് സനുഷ കുറിപ്പ് അവസാനിപ്പിക്കുന്നത്. കാവ്യാ മാധവനൊപ്പമുളള പഴയ ചിത്രവും സനുഷ പങ്കുവെച്ചിട്ടുണ്ട് . തന്നോടും അനിയനോടും കാവ്യ എന്നും ഒരു ചേച്ചിയുടെ സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുളളൂ എന്നും ഇന്നും അത് അങ്ങനെ തന്നെ ആണെന്നും സനുഷ പറയുന്നു.

നടന് ധര്മ്മജന് കഴിഞ്ഞ ദിവസം മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ദിലീപിനോടുളള അടുപ്പം വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു ധര്‍മജന്റെ പ്രതികരണം. ആ കേസില്‍ ദിലീപ് നിരപരാധിയാണ് എന്നാണ് തന്റെ വിശ്വാസം എന്ന് ധര്മജന് പറഞ്ഞു.

ദിലീപ് തനിക്ക് സ്വന്തം സഹോദരനെ പോലെ ആണെന്ന് ധര്മ്മജന് പറഞ്ഞു. തന്നെ സിനിമയിലേക്ക് എത്തിച്ചത് ദിലീപ് ആയിരുന്നു. ദിലീപിന് ജാമ്യം കിട്ടിയ ദിവസം നാദിര്‍ഷ വിളിച്ച് ദിലീപിനെ വിട്ടു എന്ന് പറഞ്ഞപ്പോള്‍ താന്‍ വീട്ടില്‍ പെയിന്റ് ചെയ്ത് കൊണ്ട് നില്‍ക്കുകയായിരുന്നു. വീട്ടില്‍ നില്ക്കുന്ന വേഷത്തില്‍ തന്നെ വണ്ടിയെടുത്ത് പോയി ദിലീപിനെ കാണുകയായിരുന്നുവെന്നും ധര്മജന് പറയുന്നു.
Recommended Video

ആ സമയത്ത് താന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നും ധര്മ്മജന് പറഞ്ഞു. പെട്ടെന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ തനിക്ക് സഹിക്കാനായില്ല. ധര്മ്മജന് അന്ന് ജയിലിന് മുന്നില്‍ നിന്ന് കരഞ്ഞത് വാര്‍ത്തയായിരുന്നു. അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയിട്ടില്ലെന്നും ധര്മ്മജന് പറയുന്നു. അത് തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ ഉപയോഗിച്ചിരിക്കാം. ആര് എന്തൊക്കെ പറഞ്ഞാലും ദിലീപ് അത് ചെയ്യില്ല എന്നാണ് തന്റെ വിശ്വാസം എന്നും ധര്മ്മജന് കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications