കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' അവർ വാങ്ങിത്തന്ന സ്വർണവുമിട്ട് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ നാണമില്ലേ'; സരയു

Google Oneindia Malayalam News

കൊച്ചി: മാതാപിതാക്കളുടെ പണം ചെലവഴിച്ച് ആർഭാട വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി നടി സരയൂ. വിവാഹ ദിവസം ദേഹം നിറയെ സ്വർണം അണിയണമെങ്കിൽ 50,000ത്തിന്റെ സാരി ഉടുക്കണമെങ്കിൽ സ്വന്തം പൈസക്ക് സ്വയം അധ്വാനിച്ച് നേടൂ. അതിന് ആദ്യം വേണ്ടത് ഒരു ജോലി നേടുകയെന്നതാണ്.നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെ പറഞ്ഞു മനസിലാക്കൽ ബുദ്ധിമുട്ടാണ്. അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സരയു ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

വിവാഹം ആകുമ്പോൾ നാവിടറുന്നത്


'അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു???എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്'.

ആ സന്തോഷ വാർത്തയുമായി ബ്ലസ്ലി; 'നിങ്ങള്‍ തീവ്രമായി ആഗ്രഹിച്ചാൽ ലോകം മുഴുവന്‍ കൂടെ നില്‍ക്കും'ആ സന്തോഷ വാർത്തയുമായി ബ്ലസ്ലി; 'നിങ്ങള്‍ തീവ്രമായി ആഗ്രഹിച്ചാൽ ലോകം മുഴുവന്‍ കൂടെ നില്‍ക്കും'

നമ്മൾ അല്ലാതെയുണ്ടോ??


'നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ,50,000ന്റെ സാരി വേണോ.സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ.ചെയ്യൂ.അതിന് ആദ്യമൊരു ജോലി നേടൂ.എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം.അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ???'

നിമിഷ ദുബായിൽ പോയതിന് കാരണമുണ്ട്; തുറന്ന് പറഞ്ഞ് താരം, 'മടങ്ങി വരാൻ അൽപം പോലും ആഗ്രഹമില്ല'നിമിഷ ദുബായിൽ പോയതിന് കാരണമുണ്ട്; തുറന്ന് പറഞ്ഞ് താരം, 'മടങ്ങി വരാൻ അൽപം പോലും ആഗ്രഹമില്ല'

നിങ്ങൾ മാറുന്നതല്ലേ?'


'പെൺകുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല.അവളുടെ കല്യാണദിവസം മുന്നിൽ ലക്ഷ്യം വെച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും.നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്.അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേ?', പോസ്റ്റിൽ പറഞ്ഞു.

തന്റെ പിതാവ് വർഷങ്ങളോളം അധ്വാനിച്ച്


സീരിയൽ താരം ഗൗരി കൃഷ്ണയും കഴിഞ്ഞ ദിവസം വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. തന്റെ പിതാവ് വർഷങ്ങളോളം അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യം അച്ഛന്റെ സേവിംഗ്സ് ആണ്. അത് അവർക്കാണ് യഥാർത്ഥത്തിൽ ഉപകാരപ്പെടേണ്ടത്. അത് എടുക്കുന്നതിനോട് തനിക്ക് താത്പര്യമില്ല', എന്നായിരുന്നു ഗൗരി കൃഷ്ണൻ പറഞ്ഞു.

'എന്റെ ജീവിതം ഞാൻ ജീവിച്ചോട്ടെ, ഞാൻ വളരെ സന്തോഷവതിയാണ്'; മറുപടിയുമായി നിമിഷ'എന്റെ ജീവിതം ഞാൻ ജീവിച്ചോട്ടെ, ഞാൻ വളരെ സന്തോഷവതിയാണ്'; മറുപടിയുമായി നിമിഷ

 അധ്വാനിച്ച് ഉണ്ടാക്കണമെന്നതാണ്


സ്വർണം മുതൽക്കൂട്ടാണെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ആ മുതൽകൂട്ട് സ്വന്തം അധ്വാനിച്ച് ഉണ്ടാക്കണമെന്നതാണ് തന്റെ നിലപാട്. അല്ലാതെ മാതാപിതാക്കൾ ഉണ്ടാക്കി തരുന്ന സ്വർണം അണിഞ്ഞ് അഭിമാനം കൊള്ളുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു നടി പറഞ്ഞത്. തനിക്ക് മാതാപിതാക്കളും സഹോദരിയുമെല്ലാം സ്വർണം തന്നിരുന്നുവെങ്കിലും താനത് വീട്ടിൽ വെച്ചാണ് വന്നതെന്നും അവരുടെ ആവശ്യത്തിന് നാളെ അത് വേണ്ടി വന്നേക്കുമെന്നുമായിരുന്നു നടി പറഞ്ഞ

English summary
Actress Sarayu Mohan Aren't you ashamed to wear Gold Gifted By Your Parents On The Wedding Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X