'സദാചാരഭാമ ദേശീയ ദുരന്തമല്ല, അപൂർവ്വ ഇനം ബയോ-വെപ്പൺ, അവർക്ക് ഇഷ്ടപ്പെട്ടാൽ നീ സർട്ടിഫൈഡ് ദുരന്തം', ട്രോളി നടി
നടി സ്നേഹ ശ്രീകുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ കലാമണ്ഡലം സത്യഭാമയെ രൂക്ഷമായി പരിഹസിച്ച് നടി സരിത ബാലകൃഷ്ണൻ. ആർഎൽവി രാമകൃഷ്ണനെ അപമാനിച്ചതിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് സ്നേഹ ശ്രീകുമാറിനെ കലാമണ്ഡലം സത്യഭാമ അധിക്ഷേപിച്ചത്. ബോഡി ഷെയിമിംഗ് നടത്തിയും പ്രൊഫഷനെ അടക്കം പരിഹസിച്ചുമായിരുന്നു സത്യഭാമയുടെ വീഡിയോ.
ശിവനെപ്പോലെ കഴുത്തിലല്ല തലച്ചോറിലാണ് ഇവർ വിഷം സൂക്ഷിക്കുന്നതെന്ന് സരിത ബാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സദാചാര ഭാമയെന്നും സരിത സത്യഭാമയെ പരിഹസിച്ചു. ഇവർ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിരുന്നെങ്കിൽ സ്നേഹയ്ക്ക് നാട്ടുകാരുടെ കല്ലേറ് കിട്ടിയേനെ എന്നും സരിത കുറിച്ചു.
സരിത ബാലകൃഷ്ണൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' പ്രിയപ്പെട്ട സ്നേഹ നീ ആകെ പെട്ടു! സദാചാരഭാമയെ നമ്മൾ ഒരു 'ദേശീയ ദുരന്തമായി' പ്രഖ്യാപിക്കരുത്, മറിച്ച് ഒരു 'അപൂർവ്വ ഇനം ബയോ-വെപ്പൺ' (Bio-weapon) ആയി സംരക്ഷിക്കണം! കാരണം, ഇത്രയധികം വിഷം ഉള്ളിൽ വെച്ചിട്ടും സ്വന്തം ശരീരം നീല നിറമാവാത്ത ലോകത്തെ ഏക അത്ഭുതമാണ് ഇവർ. ശിവൻ പോലും വിഷം കഴുത്തിലാ നിർത്തിയത്, ഇവർ അത് തലച്ചോറിലാണ് സൂക്ഷിക്കുന്നത്. അതാണ് ഹൈലൈറ്റ്!

എന്റെ പൊന്ന് സ്നേഹേ... നീ ആലോചിച്ച് നോക്കിയേ, സദാചാര ഭാമയുടെ സൗന്ദര്യ സങ്കൽപ്പത്തിൽ നീ 'സൂപ്പർ' ആണെന്ന് പറഞ്ഞിരുന്നെങ്കിൽ നിന്റെ അവസ്ഥ എന്തായേനെ? നാട്ടുകാർ നിന്നെ കല്ലെറിഞ്ഞേനെ! കാരണം, സദാചാര ഭാമക്ക് ഇഷ്ടപ്പെടുക എന്ന് വെച്ചാൽ നീയൊരു 'സർട്ടിഫൈഡ് ദുരന്തം' ആണെന്നാണ് അർത്ഥം. അതുകൊണ്ട് അവർ നിന്നെ കളിയാക്കിയത് നീ "Human Being Quality Test" പാസായതിന്റെ സർട്ടിഫിക്കറ്റ് ആണ്.
പിന്നെ ഈ 'പിണ്ഡോദരി' വിളി... ശരിക്കും കഴിവുള്ളവരെ കാണുമ്പോൾ ചിലർക്ക് തോന്നുന്ന ഒരുതരം അപകർഷതാ ബോധമാണത്. സദാചാര ഭാമയുടെ കണ്ണിൽ മോഹിനിയാട്ടം കളിക്കാൻ വേണ്ട യോഗ്യത 'ടാലൻഡ്' അല്ല, 'എക്സ് റേ' എടുത്താൽ എല്ല് മാത്രമേ കാണാവൂ എന്നതാണ്. അതുകൊണ്ട് ഈ വിഷയം വിട്ടേക്ക്. കൃഷിയിടത്തിൽ കീടങ്ങളെ ഓടിക്കാൻ സദാചാര ഭാമയുടെ ഫോട്ടോ വെക്കുന്നതിനെ പറ്റി കാർഷിക സർവ്വകലാശാല ആലോചിക്കുന്നുണ്ട്. നിനക്ക് കിട്ടിയ ഈ 'നെഗറ്റീവ്' പബ്ലിസിറ്റി വെച്ച് നമുക്കൊരു പാർട്ടി നടത്താം.
യഥാർത്ഥത്തിൽ കേരളത്തിലെ ഏറ്റവും മികച്ച 'സോഷ്യൽ മീഡിയ പി.ആർ ഏജൻസി' നടത്തുന്നത് ഈ സദാചാര ഭാമയാണ്. പക്ഷേ ആ ക്രെഡിറ്റ് അവർ എടുക്കാറില്ല കേട്ടോ. നോക്കൂ, ആദ്യം ആർ.എൽ.വി രാമകൃഷ്ണനെ ഒന്ന് 'കറുപ്പ്' എന്ന് വിളിച്ചു. അതോടെ പുള്ളിക്ക് കിട്ടിയത് ലോകം മുഴുവൻ സ്റ്റേജുകളും ജനപിന്തുണയും! ഇപ്പോൾ നിന്നെ (സ്നേഹ ശ്രീകുമാറിനെ )'പിണ്ഡോദരി' എന്ന് വിളിച്ചു. അതോടെ നിനക്ക് കിട്ടുന്ന റീച്ചും സപ്പോർട്ടും നോക്കിയേ! സ്വന്തം ഇമേജ് കത്തിച്ചു കളഞ്ഞും മറ്റുള്ളവരെ സ്റ്റാർ ആക്കുന്ന ആ ത്യാഗമനോഭാവം... അതിനെയാണ് നമ്മൾ 'സംസ്കാരം' എന്ന് വിളിക്കേണ്ടത്. മറ്റുള്ളവർക്ക് നന്മ വരാൻ വേണ്ടി സ്വയം വിഷം കുടിക്കുന്ന പരമശിവനൊക്കെ കഴിഞ്ഞാൽ പിന്നെ സദാചാര ഭാമ ഉള്ളൂ.
അവരുടെ അടുത്ത് നിന്ന് ഒന്ന് ചീത്ത കേൾക്കാൻ വേണ്ടി ക്യൂ നിൽക്കേണ്ട അവസ്ഥയാണ് ഇനി വരാൻ പോകുന്നത്. , എന്നെയൊന്ന് ബോഡി ഷെയിമിങ് നടത്താമോ, എന്റെ ഇൻസ്റ്റാഗ്രാം റീച്ച് കുറവാണ്" എന്ന് ചോദിച്ച് ഇൻഫ്ലുവൻസേഴ്സ് സദാചാര ഭാമയുടെ വീടിനു മുന്നിൽ ടെന്റ് അടിക്കുന്ന കാലം വിദൂരമല്ല! അതുകൊണ്ട് സ്നേഹേ... നീ ആ 'പിണ്ഡോദരി' പട്ടം ഒരു ഗ്രാമി അവാർഡ് പോലെ നെഞ്ചോട് ചേർക്കുക. കാരണം, സദാചാര ഭാമ വെറുക്കുന്നവരാണ് ചരിത്രത്തിൽ വിജയിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ 'പിണ്ഡോദരി' എന്നത് ഒരു ഈജിപ്ഷ്യൻ വാക്കാണെന്ന് എത്ര പേർക്കറിയാം?
Pindodari = Pure International Natural Dazzling Outstanding Drama Artist Really Impressive!
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications