'ശുഭദിനമെന്ന് പറയാൻ പറ്റുന്നില്ല, എങ്ങനെ അവർക്കിത് സാധിക്കുന്നു'; വിങ്ങലോടെ സീമ ജി നായർ
കൊച്ചി: മനസ്സിനെ മരവിപ്പിക്കുന്ന വാർത്തകൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതിലുള്ള വേദന പ്രകടിപ്പിച്ച് സീമ ജി നായർ. കൊല്ലത്ത അമ്മയേയും മുത്തച്ഛനേയും യുവാവ് കൊലപ്പെടുത്തിയ സംഭവവും ചേന്ദമംഗലത്ത് ഉമ്മയെ മകൻ കൊലപ്പെടുത്തിയ സംഭവം പറഞ്ഞുകൊണ്ടാണ് സീമ ജി നായർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
എല്ലാം 20 നും 30നും ഇടയിൽ ഉള്ള യുവാക്കൾ ആണെന്നും ഇതിന് ഒരു അറുതി കൊണ്ടുവരാൻ ഇവിടുത്തെ ഭരണകൂടത്തിനു കഴിയുന്നില്ലേ എന്നിം ചോദിച്ച താരം ലഹരിക്കെതിരെ ഇറങ്ങി തിരിച്ചില്ലെങ്കിൽ വളരെ ഭീകരമായ അവസ്ഥയായിരിക്കും നേരിടേണ്ടി വരുന്നത്. അതിന് അധികം കാലതാമസം ഉണ്ടാവില്ലെന്നും പറയുന്നു.

സീമ ജി നായർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:
ശുഭദിനമോ, ഗുഡ്മോർണിങ്ങോ പറയാൻ പറ്റുന്നില്ല. മനസിനെ മരവിപ്പിക്കുന്ന വാർത്തകൾ. കൊല്ലത്ത് അമ്മയെയും മുത്തച്ഛനേയും ലഹരിക്ക് വേണ്ടി കൊന്നിട്ട് ടിവി യും കണ്ട് രസിച്ചിരുന്നിട്ടു ടൂർ പോയ ഒരുത്തനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റു ചെയ്തത്. ചേന്ദമംഗലത്തിന്റെ പിന്നാലെതാമരശേരിയിൽ നിന്നും ഉമ്മയെ മകൻ വെട്ടിക്കൊന്ന വാർത്ത വന്നു .
ഉപ്പയില്ലാതെ സാധാജോലികൾക്ക് പോയി മോനെ വളർത്തിക്കൊണ്ടുവന്ന ഉമ്മ ..ഏക മകൻ സ്കൂൾ കാലം മുതലേ ലഹരിക്ക് അടിമയായി,അവനെ അതിൽ നിന്നും മോചിപ്പിക്കാൻ ചികിത്സക്കായി കൊണ്ടുനടന്ന ആ പാവം സ്ത്രീ. ഇതിനിടയിൽ ബ്രെയിൻ ട്യൂമർ എന്ന മാരകരോഗവും ..അവരെ നിഷ്ക്കരുണം വെട്ടി വീഴ്ത്തിയപ്പോൾ അവൻ പറഞ്ഞത് "ജന്മം നൽകിയതിന്റെ ശിക്ഷയാണിതെന്ന്. എങ്ങനെ അവർക്കിത് സാധിക്കുന്നു.
ഈ കേരളത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് മാധ്യമ ശ്രദ്ധയും ,ഗവർമെന്റിന്റെ ശുഷ്‌കാന്തിയുമൊക്കെ ഉണ്ടാകുന്നു. കേരളത്തിലെ മിക്ക വിദ്യാഭാസ സ്ഥാപനത്തിന്റെ മുന്നിലും ലഹരി വിൽപ്പന തകൃതിയായി നടക്കുന്നു. ലഹരിയുടെ ലഹരി അറിഞ്ഞാൽ അതിൽ നിന്നും പിന്മാറാൻ കഴിയാതെ പുതു തലമുറഅതിനു അടിമപ്പെടുന്നു.
പ്രതീക്ഷകൾ അവിടെ തകർന്നു തുടങ്ങുന്നു. അത് മേടിക്കാൻ കാശില്ലാതെ വരുമ്പോൾ കൊന്നു തള്ളുന്നു. എല്ലാം 20 നും 30നും ഇടയിൽ ഉള്ള യുവാക്കൾ ..ഇതിനു ഒരു അറുതി കൊണ്ടുവരാൻ ഇവിടുത്തെ ഭരണകൂടത്തിനു കഴിയുന്നില്ലേ ..അതോ ഇനിയും ,ഇനിയും കൊന്നു തള്ളപ്പെടാനാണോ പലരുടെയും വിധി ..ലഹരിക്കെതിരെ ഇറങ്ങി തിരിച്ചില്ലെങ്കിൽ വളരെ ഭീകരമായ അവസ്ഥയായിരിക്കും നേരിടേണ്ടി വരുന്നത് അതിനു അധികം കാലതാമസം ഉണ്ടാവില്ല ..ഇതിനു തുടക്കം ഉണ്ടാവേണ്ടുന്നത് ഇവിടുത്തെ ഭരണാധികാരികളിൽ നിന്നാണ്. അതുണ്ടായേ തീരു, എന്നാണ് സീമ ജി നായർ കുറിച്ചത്.












Click it and Unblock the Notifications