Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുറെ സദാചാരമക്കൾ ഇവിടെ കിടന്ന് ആറാടുകയാണ്, അയാൾ അതിൽ കണ്ട ആഭാസത്തരം എന്താണെന്ന് എനിക്കറിയില്ല': സീമ ജി നായർ

കൊച്ചി: തന്റെ ഫേസ്ബുക്ക് പോസ്റ്റിന് മോശം കമന്റ് ഇട്ട ആൾക്ക് മറുപടിയുമായി നടി സീമ ജീ നായർ. കഴിഞ്ഞ ദിവസം താൻ ചെയ്ത വീഡിയോയുടെ താഴെ ഒരാൾ എന്തൊരു ആഭാസം ആണെന്ന് കമന്റ് ഇട്ടുവെന്നും അയാൾ അതിൽ കണ്ട ആഭാസത്തരം എന്താണെന്നു തനിക്കറിയില്ലെന്നും സീമ ജി നായർ പറയുന്നു. വേണമെങ്കിൽ ഒരു കമന്റായി ഇതിനെ വിട്ടുകളയയാം. അങ്ങനെവിട്ടുകളായാൻ തനിക്ക് തോന്നിയില്ലെന്നും സീമ കുറിച്ചു.

എല്ലാവരും നമ്മളെ കുറിച്ച് നല്ലതു പറയണം എന്ന് താൻ ആഗ്രഹിക്കുന്നില്ല. അതു നടക്കുകയും ഇല്ല, അത് പ്രതീക്ഷിക്കുന്നും ഇല്ല, പക്ഷെ ഇങ്ങളെയുള്ളവന്മാർക്ക് മറുപടി കൊടുത്തില്ലേൽ അതൊരുപക്ഷേ നമ്മൾ നമ്മളോട് ചെയ്യുന്ന തെറ്റായിരിക്കും. അയാൾ ഡിലീറ്റ് ചെയ്താലും അതിന്റെ സ്ക്രീൻ ഷോട്ട് എടുത്തു വെച്ചിട്ടുണ്ടെന്ന് സീമ ജി നായർ പറഞ്ഞു.

seema

സീമ ജി നായർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:

ശുഭദിനം. സ്വാതന്ത്ര്യം എന്നത് ഒരുഉത്തരവാദിത്വം കൂടിയാണ്, ഉത്തരവാദിത്വം എന്ന് പറയുമ്പോൾ മറ്റുള്ളവരുടെ വായടപ്പിച്ചു ജീവിച്ചു കാണിക്കണം എന്നുള്ളതല്ല. കല ഒരുജീവിതോപാധി ആകുമ്പോൾ കലയുടെ പല കണ്ടെന്റുകളും ഒരു തൊഴിൽ മേഖലയിൽ നമ്മൾ ചെയ്യേണ്ടി വരും. ഒരുനേരത്തെ ആഹാരത്തിനോ, വസ്ത്രത്തിനോ, ഒരു തുള്ളി മരുന്നിനോ സഹായിക്കാൻ പറ്റാത്ത കുറെ സദാചാര മക്കൾ ഇവിടെ കിടന്നു ആറാടുകയാണ്.

കഴിഞ്ഞ ദിവസം ഞാൻ ചെയ്ത വീഡിയോയുടെ താഴെ കോതമംഗലത്തുള്ള മുതിർന്ന ഒരു CPM OR CPI നേതാവ് വന്നു കമന്റിട്ടിരിക്കുന്നു എന്തൊരു ആഭാസം ആണെന്ന്. ആ നേതാവിന്റെ പേര് M.K RAMACHANDRAN.. അയാൾ അതിൽ കണ്ട ആഭാസത്തരം എന്താണെന്നു എനിക്കറിയില്ല. ഇനി പുള്ളി പുള്ളിടെ ഭാര്യയാണ് അതെന്നു കരുതി പറഞ്ഞതാണൊന്നും അറിയില്ല.

സ്വന്തം വീട്ടിലുള്ളവർ ആഭാസം കാണിക്കുന്നത് കൊണ്ടാണല്ലോ നാട്ടിലുള്ളവർ അത് കാണിക്കുന്നതെന്ന് തോന്നുന്നത് ..അപ്പോൾ വീട്ടിലുള്ളവരെ നിലക്ക് നിർത്തേണ്ടത് അയാളുടെ കടമയാണ്. ഒരുപാർട്ടിയുടെ മുതിർന്ന നേതാവാണെന്നാണ് ഞാൻ അറിഞ്ഞത്. വേണമെങ്കിൽ ഒരു കമന്റായി ഇതിനെ വിട്ടുകളയയാം. അങ്ങനെവിട്ടുകളായാൻ എനിക്ക് തോന്നിയില്ല.

എല്ലാവരും നമ്മളെ കുറിച്ച് നല്ലതു പറയണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതു നടക്കുകയും ഇല്ല , അതുപ്രതീക്ഷിക്കുന്നും ഇല്ല, പക്ഷെ ഇങ്ങളെയുള്ളവന്മാർക് മറുപടി കൊടുത്തില്ലേൽ അതൊരുപക്ഷേ നമ്മൾ നമ്മളോട് ചെയ്യുന്ന തെറ്റായിരിക്കും ,അയാൾ ഡിലീറ്റ് ഇനി ചെയ്താലും ഞാൻ സ്ക്രീൻ ഷോട്ട് എടുത്തു വെച്ചിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+