Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു, ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും'; കണ്ണീര്‍ കുറിപ്പുമായി സീമ

seema

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ തൃശൂര്‍ കണിക്കര സ്വദേശി പ്രണവിന്റെ വിയോഗ വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരുന്നു. പ്രണവിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്നാണ് പലരും വേദനകള്‍ പങ്കുവച്ച് കൊണ്ട് പറയുന്നത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് നടി സീമ ജി നായര്‍ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചിരുന്നെന്ന് സീമ ജി നായര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ന്യൂസില്‍ കണ്ടതു ഇത് ..ജീവിച്ചു കൊതി തീരത്തെയാണല്ലോ മോനെ നിന്റെ മടക്കം ..ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും- സീമ പറഞ്ഞു. സീമയുടെ വാക്കുകളിലേക്ക്...

പ്രണവിന് ആദരാഞ്ജലികള്‍ ..ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു ..പക്ഷെ ഇപ്പോള്‍ കേട്ടത് വിശ്വസിക്കാന്‍ പറ്റുന്നില്ല ..രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ന്യൂസില്‍ കണ്ടതു ഇത് ..ജീവിച്ചു കൊതി തീരത്തെയാണല്ലോ മോനെ നിന്റെ മടക്കം ..ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും.

കഴിഞ്ഞ ദിവസമാണ് പ്രണവ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ വിവാഹം കഴിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒരുപാട് എതിര്‍പ്പുകല്‍ അതിജീവിച്ചാണ് ഷഹാന പ്രണവിനെ വിവാഹം കഴിച്ചത്. പ്രണവ് ഷഹാന എന്ന പേരിലാണ് പ്രണവ് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്.

എട്ട് വര്‍ഷം മുന്‍പാണ് പ്രണവിന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച അപകടം സംഭവിക്കുന്നത്. കുതിരത്തടം പൂന്തോപ്പില്‍ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് പ്രണവിന്റെ ശരീരം പൂര്‍ണമായും തളരുകയായിരുന്നു. പ്രണവിന്റെ വീഡിയോകള്‍ കണ്ട് ഷഹാനയ്ക്ക് പ്രണവിനോട് അടുപ്പം തോന്നി. ഫേസ്ബുക്കില്‍ നിന്ന് ഫോണ്‍ നമ്പറെടുത്ത് ഷഹാന പ്രണവിനെ വിളിക്കുകയായിരുന്നു. ആ സംസാരിത്തിലെപ്പോഴോ ഷഹാന പ്രണവിനോടുള്ള പ്രണയം പറയുകയും. പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+