Get Updates
Get notified of breaking news, exclusive insights, and must-see stories!

എങ്ങനെ ഇങ്ങനെ നട്ടാൽകുരുക്കാത്ത നുണ എഴുതി വിടുന്നു, കുറച്ചുപേരെങ്കിലും അത് വിശ്വസിക്കും; സീമ ജി നായർ

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന അടിസ്ഥാന രഹിതമായ കമന്റിന് മറുപടിയുമായി നടി സീമ ജി നായർ. മരണപ്പെട്ട പ്രശസ്ത നടി മീനാ ഗണേഷിന്റെ ആങ്ങളയുടെ മകൾ ആണ് സീമ ജി നായരെന്നും അവർക്കു വയ്യാതായപ്പോൾ സീമ തിരിഞ്ഞു നോക്കിയില്ല എന്നുമാണ് താരം പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ ഒരു സ്ത്രീ കമന്റ് ഇട്ടത്. ഇതിന് പിന്നാലെയാണ് മറുപടിയുമായ സീമ ജി നായരെത്തിയത്.

ഈ കമന്റ് കണ്ടപ്പോൾ സത്യത്തിൽ തനിക്കത്ഭുതം തോന്നിയെന്നും തന്റെ എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല ,മീനമ്മക്ക് അങ്ങനെ ഒരു ആങ്ങളയുമില്ല. എങ്ങനെ ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണ എഴുതി വിടുന്നുത് എന്ന് സീമ ജി നായർ‌ ചോദിച്ചു. പോസ്റ്റിന് വന്ന കമന്റിന്റെ സ്ക്രീൻഷോർട്ട് ഉൾപ്പെടുത്തിയാണ് സീമ ജി നായർ‌ മറുപടി കുറിച്ചത്. ഇങ്ങനെയാണ് ഓരോ കഥകളും ഉണ്ടാവുന്നത്, ഉണ്ടാക്കുന്നതെന്നും തരം കുറിച്ചു.

seema meena

സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പ്:

സന്ധ്യനമസ്‌ക്കാരം. ഈ കഴിഞ്ഞ ദിവസം എന്റെ ഒരു വീഡിയോ വന്നിരുന്നു ..കൊടുങ്ങലൂർ ഒരു പരിപാടിക്കു പോയപ്പോൾ എടുത്തത് ..അതിന്റെ താഴെ നല്ലതും ,ചീത്തയുമായ കമന്റ് വന്നു. ചീത്ത കമന്റൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല, പക്ഷെ ഒരു കമന്റ് എന്റെ കണ്ണുകളിലുടക്കി അതിവരുടെ കമന്റായിരുന്നു. മരണപ്പെട്ട പ്രശസ്ത നടി മീനാഗണേഷിന്റെ ആങ്ങളയുടെ മകൾ ആണ് ഞാൻ എന്നും ,അവർക്കു വയ്യാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയില്ല എന്നും ..സത്യത്തിൽ എനിക്കത്ഭുതം തോന്നി.

എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല ,മീനമ്മക്കു അങ്ങനെ ഒരു ആങ്ങളയുമില്ല. എങ്ങനെ ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണ എഴുതി വിടുന്നു. ഈ സ്ത്രീക്ക് എവിടുന്നു കിട്ടി ഇങ്ങനെ ഒരു ബന്ധം. കേട്ടുകേൾവിയില്ലാത്ത കഥകൾ ആണ് പറയുന്നത്. കുറച്ചു പേരെങ്കിലും അത് വിശ്വസിക്കും. എന്റെ അച്ഛനും മീന ഗണേഷ് അമ്മയും മരിച്ചുപോയ സ്ഥിതിക്ക് ഇവർ എഴുതിയ പോലെയൊരു ബന്ധം ഉണ്ടാക്കാൻ പറ്റില്ല.

അവർ എഴുതിയ കമന്റും ഇതോടൊപ്പം ചേർക്കുന്നു . ഇങ്ങനെയാണ് ഓരോ കഥകളും ഉണ്ടാവുന്നത്, ഉണ്ടാക്കുന്നത്. എനിക്കൊരു സംശയം ഇല്ലാതില്ല. ആ ആങ്ങളയുടെ മകൾ നിങ്ങൾ ആണോന്ന് ശില്പ പ്രതീഷ് കുമാറിന് അഭിനന്ദനങ്ങൾ. എനിക്കൊരു അപ്പച്ചിയെ ഉണ്ടാക്കി തന്നതിന്, എന്നാണ് സീമ ജി നായർ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+