'മകന്‍റെ ജീവന്‍ നിങ്ങളുടെ കൈയ്യിലാണ്.. സഹായിക്കണം.. രഞ്ഞ് കേണ് നടി സേതുലക്ഷ്മി ലൈവില്‍.. വീഡിയോ
മകന് വേണ്ടി കരഞ്ഞ് അപേക്ഷിച്ച് നടി സേതുലക്ഷ്മി. തന്‍റ മകന്‍റെ ജീവന്‍ രക്ഷിക്കാന്‍ കനിയണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. മകന്‍റെ ഇരുവൃക്കകളും തകരാറിലാണെന്നും സഹായിക്കണമെന്നും അവര്‍ ലൈവിലൂടെ ആവശ്യപ്പെട്ടു. ഒരു ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് ലൈവ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സഹായത്തിന് വേണ്ട നമ്പറും പേജില്‍ നല്‍കിയിട്ടുണ്ട്. ലൈവിലെത്തിയ അവരുടെ വാക്കുകള്‍ ഇങ്ങനെ

മകന്‍ ആര്‍ട്ടിസ്റ്റാണ്
' എന്‍റെ മകന്‍റെ രണ്ട് വൃക്കകളും തകരിലാണ്. പത്ത് വര്‍ഷമായി വയ്യാതായിട്ട്. ഡോക്ടറെ സമീപിച്ചപ്പോള്‍ അടിയന്ത്രമായി വൃക്ക മാറ്റിവെയ്ക്കണമെന്നാണ് അവര്‍ പറഞ്ഞത്. അവന്‍ ഒരു ആര്‍ട്ടിസ്റ്റാണ്.

നിസഹായാവസ്ഥ
അവന്‍ ഭാര്യയും രണ്ട് കുഞ്ഞുങ്ങളമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ള. അവന് 18 വയസ് എങ്കിലും ആയെങ്കില്‍ തനിക്ക് സങ്കടമില്ലായിരുന്നു എന്നാണ് മകന്‍ പറയുന്നത്. അവന് ജീവക്കണം എന്ന് അവന്‍ സങ്കടപെടുകയാണ്. എന്നാല്‍ അമ്മയായ എനിക്ക് സഹായിക്കാന്‍ കഴിയുന്നില്ല.

നിങ്ങള്‍ വിചാരിക്കണം
എന്താണ് അവനോട് പറയുക. നിസാഹയായി നോക്കി നില്‍ക്കുകയാണ് ഞാന്‍. എനിക്ക് നിങ്ങളോട് ഒരു കാര്യമേ പറയാനുള്ളൂ നിങ്ങള്‍ വിചാരിച്ചാലേ എന്‍റെ മകന്‍റെ അവസ്ഥയ്ക്ക് ഒരു പരിഹാരമാകൂ.യഥാര്‍ത്ഥത്തില്‍ ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്.

കൂട്ടിയാല്‍ കൂടില്ല
എന്നെ കൊണ്ട് അവന്‍റെ ചികിത്സയ്ക്കുള്ള ചിലവ് കൂട്ടിയാല്‍ കൂടില്ല. നിങ്ങള്‍ സഹായിക്കണം. എല്ലാവരും എന്‍റെ വീഡിയോ പരമാവധി ഷെയര്‍ ചെയ്യണം. അവര്‍ ഫേസ്ബുക്കില്‍ എത്തി ആവശ്യപ്പെട്ടു.

സഹായിക്കണം
മഞ്ജുവാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മികച്ച വേഷം ചെയ്താണ് സേതുലക്ഷ്മി ശ്രദ്ധനേടിയത്. ഇപ്പോള്‍ സീരിയലുകളില്‍ അവര്‍ അഭിനയിക്കുന്നുണ്ട്. എങ്കിലും ചികിത്സാ ചെലവ് കണ്ടെത്താന്‍ ആകില്ലെന്ന് അവര്‍ പറയുന്നു. അവരുടെ ഫോണ്‍ നമ്പര്‍ 9567621177.

കോമഡി പരിപാടികള്‍
സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍ കരമന പിആര്‍എസ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.ആര്‍ട്ടിസ്റ്റ് ആയ കിഷോര്‍ മുമ്പ് ചില കോമഡി പരിപാടികള്‍ക്കൊക്കെ പോകാറുണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ അസുഖം ബാധിച്ചത് മുതല്‍ അതിന് സാധിക്കുന്നില്ല.

ഇപ്പോള്‍ ഡയാലിസിസ്
ഡയാലിസിസാണ് ഇപ്പോള്‍ നടക്കുന്നത്. അത് ചെലവേറിയതാണ്. അതേസമയം 6500 രൂപയുടെ ഇഞ്ചക്ഷനും ഇതിനൊപ്പം വേണമത്രേ. കൂടാതെ ഗുളികള്‍ക്കും മറ്റ് മരുന്നുകള്‍ക്കുമുള്ള വഴിയും കണ്ടെത്തണം. അത് സേതുലക്ഷ്മി തന്നെ കണ്ടെത്തണം.

അംഗത്വമുണ്ട്
എന്നാല്‍ സീരിയലില്‍ നിന്നും സിനിമകളില്‍ നിന്നും കിട്ടുന്ന തുച്ഛമായ തുക കൊണ്ട് ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. താരസംഘടനയായ എഎംഎംഎയില്‍ അവര്‍ക്ക് അംഗത്വമുണ്ട്.

അറിയിച്ചിട്ടുണ്ട്
മകന്‍റെ ചികിത്സയെ കുറിച്ച് അവരെ അറിയിച്ചിട്ടുണ്ട്. ഇടവേള ബാബുവിനോടും മകന്‍റെ ചികിത്സയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും സേതുലക്ഷ്മി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കിഷോറിന്‍റെ രക്തഗ്രൂപ്പ് ഒ പോസറ്റീവാണ്.
അവരുടെ ഫോണ്‍ നമ്പര്‍ 9567621177.
ഫേസ്ബുക്ക് വീഡിയോ
വീഡിയോയുടെ പൂര്‍ണരൂപം ഇങ്ങനെ












Click it and Unblock the Notifications