ആ പ്രശ്നം ഈ സന്തോഷത്തിന് വേണ്ടിയായിരുന്നു... ഒരുപാട് നന്ദി; ക്ഷേത്രത്തില്‍ വിശിഷ്ടാതിഥിയായി ഷക്കീല
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഷക്കീലയെ വിലക്കി എന്നായിരുന്നു ഒമര്‍ ലുലു അന്ന് പറഞ്ഞത്. എന്നാല്‍ ഹൈലൈറ്റ് മാള്‍ ഇക്കാര്യം നിഷേധിച്ചിരുന്നു

എറണാകുളം: കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മുഖ്യാതിഥിയായി എത്തി തെന്നിന്ത്യന്‍ നടി ഷക്കീല. വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ഷക്കീല എത്തിയത്. ഷക്കീലയെ സ്വീകരിക്കാന്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് എത്തിയത്.
ഇതിന് മുന്‍പ് കേരളത്തില്‍ വന്നപ്പോഴുണ്ടായ ദുരനുഭവം പങ്ക് വെച്ച് കൊണ്ടാണ് ഷക്കീല പരിപാടിയില്‍ തന്റെ പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ കഴിഞ്ഞ തവണ ഞാന്‍ എത്തിയപ്പോള്‍ എനിക്ക് ഒരു പ്രശ്നം നേരിടേണ്ടി വന്നു. ഫിലിം പ്രൊമോഷന്റെ ഭാഗമായി ഒരു മാളിലേക്ക് ഞാന്‍ വരുന്നതിന് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

അന്ന് വെറും മുന്നൂറ് പേര്, ഇന്ന് ആയിരങ്ങള്‍
അതിനാല്‍ എനിക്ക് പോകാന്‍ പറ്റിയില്ല. എന്നാല്‍ ഇപ്പോള്‍ അത് നന്നായി എന്നാണ് തോന്നുന്നത് എന്നും ഷക്കീല പറഞ്ഞു. ദൈവത്തിന് പല പദ്ധതികളാണ് ഉള്ളതെന്ന് തനിക്ക് അതിനാല്‍ ബോധ്യപ്പെട്ടു എന്നും ഷക്കീല പറഞ്ഞു. അന്ന് ആ മാളില്‍ 200 - 300 ആളുകളായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ ഇന്ന് ഇവിടെ എന്നെ കാണാന്‍ ആയിരങ്ങളാണ് വന്നിരിക്കുന്നത്.

ഭഗവാന് നിശ്ചയിച്ചതായിരിക്കും
ഇത് ശിവഭഗവാന് തനിക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്നതാണ് എന്നും അന്ന് തനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി എന്നും ഷക്കീല വ്യക്തമാക്കി. വെണ്ണല ക്ഷേത്രത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും 2001 മുതല്‍ ഇവിടെ വരാന്‍ ആഗ്രഹിക്കുന്നതാണ് എന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

അന്നങ്ങനെ സംഭവിച്ചത് നന്നായി
ഇവിടേക്ക് എന്നെ വിശിഷ്ടാതിഥിയായി വിളിച്ചതില്‍ സന്തോഷമുണ്ട്. തമിഴ്നാട്ടില്‍ ഒരുപാട് ക്ഷേത്രങ്ങളില്‍ മുമ്പ് പോയിട്ടുണ്ട് എന്നും അവര്‍ വ്യക്തമാക്കി. ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചില്‍ പങ്കെടുക്കാനായിരുന്നു നേരത്തെ ഷക്കീല എത്തിയിരുന്നു ഇത്. കഴിഞ്ഞ നവംബറില്‍ കോഴിക്കോട് ജില്ലയിലെ ഹൈലൈറ്റ് മാളില്‍ ആയിരുന്നു പരിപാടി നിശ്ചയച്ചിരുന്നത്.

ഷക്കീലയുള്ളത് കൊണ്ട് അനുമതി നിഷേധിച്ചു?
എന്നാല്‍ പിന്നീട് പരിപാടിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ പരിപാടിയില്‍ ഷക്കീല ഉണ്ടെന്ന കാരണത്താല്‍ മാള്‍ അധികൃതര്‍ പ്രോഗ്രാമിന് അനുമതി നിഷേധിക്കുകയായിരുന്നു എന്നായിരുന്നു ഒമര്‍ ലുലു അറിയിച്ചത്. അതേസമയം ഷക്കീല വരുന്നത് നേരത്തെ അറിയിച്ചിരുന്നില്ല എന്നും അതിനാല്‍ സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാനാണ് പരിപാടിയില്‍ എതിര്‍പ്പ് അറിയിച്ചത് എന്നുമായിരുന്നു മാള്‍ അധികൃതര്‍ പറഞ്ഞത്.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക








Click it and Unblock the Notifications