• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആര്‍ക്കും അറിയാത്ത നടി ഷക്കീല; കടുത്ത ദാരിദ്ര്യം മൂലം... ഹൃദ്യമായ കുറിപ്പ് വായിക്കാം...

കൊച്ചി: മലയാള സിനിമ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് പോയ 1990കളുടെ അവസാനത്തില്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിയ സിനിമകള്‍ നടി ഷക്കീലയുടേതായിരുന്നു. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ക്കൊപ്പം തന്നെ ഷക്കീലയുടെ ചിത്രങ്ങളും അന്ന് റിലീസ് ചെയ്യപ്പെട്ടു. കുറച്ചുകാലമേ ഈ സജീവ സാന്നിധ്യമുണ്ടായുള്ളൂ. പിന്നീട് ചില മുഖ്യധാരാ സിനിമകളിലും വേഷമിട്ട ഷക്കീലയുടെ ചിത്രങ്ങള്‍ പതിയെ മലയാളത്തില്‍ നിന്ന് അപ്രത്യക്ഷമായി.

cmsvideo
  മലയാള സിനിമയ രക്ഷിച്ച ഷക്കീല ഇവരുടെ രക്ഷകയായ കഥ | Oneindia Malayalam

  തമിഴിലും മറ്റും പിന്നീട് ഷക്കീല വേഷമിട്ടിരുന്നു. വെള്ളിത്തിരയിലെ വേഷങ്ങളുമായി തീരെ യോജിക്കുന്നതായിരുന്നില്ല അവരുടെ യഥാര്‍ഥ ജീവിതം. ഷക്കീലയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അവരെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് തീര്‍ഥ അമ്പിളി. കുറിപ്പ് വായിക്കാം....

  ഞാന്‍ മരിച്ചാല്‍

  ഞാന്‍ മരിച്ചാല്‍

  'ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്. എനിക്ക് ഭര്‍ത്താവില്ല, കുട്ടികളില്ല, ആരുമില്ല, ഒറ്റയ്ക്കാണ് താമസം. പക്ഷേ ഞാന്‍ മരിച്ചാല്‍ അവിടെ കുറഞ്ഞത് ആയിരത്തിയഞ്ഞൂറോളം ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ ഉണ്ടാവും. എനിക്ക് അത് മതി.'

  കനത്ത ദാരിദ്ര്യം മൂലം

  കനത്ത ദാരിദ്ര്യം മൂലം

  കനത്ത ദാരിദ്ര്യം മൂലം തന്റെ 17-ാം വയസ്സില്‍ അഭിനയരംഗത്തെത്തുകയും സെക്‌സ് ബോംബായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഷക്കീല എന്ന നടിയുടെ വാക്കുകളാണിത്. സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുകയും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണവര്‍. പുകവലിയും മദ്യപാനവും കുടുംബവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പറയാന്‍ അവര്‍ക്കാവും.

  എന്റെ അനുഭവങ്ങളാണ്

  എന്റെ അനുഭവങ്ങളാണ്

  എന്റെ അനുഭവങ്ങളാണ് എന്നെ അരാജകവാദിയാക്കിയതെന്ന് ഒരു സ്ത്രീ പറയുമ്പോള്‍ അതിനെ വില കുറഞ്ഞ വികാരപ്രകടനമായിട്ടല്ല കാണേണ്ടത്.

  പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോള്‍ ദൈവത്തിന് നീ എഴുതിയ കത്തുകള്‍ എനിക്ക് മനസ്സിലാകും.

  യരൂശലേംപുത്രിമാരേ

  യരൂശലേംപുത്രിമാരേ

  യരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവള്‍ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവള്‍ ആകുന്നു.

  എനിക്കു ഇരുള്‍നിറം പറ്റിയിരിക്കയാലും ഞാന്‍ വെയില്‍കൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാര്‍ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങള്‍ക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാന്‍ കാത്തിട്ടില്ലതാനും.

  കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ദേശീയ വക്താവ് രാജിവച്ചു, അല്‍പ്പ നേരം കഴിഞ്ഞ് മറ്റൊരു പാര്‍ട്ടിയില്‍

  English summary
  Actress Shakeela Birthday: Theertha Ambily Write up About Unknown Shakeela Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X