Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദ്യം ഞെട്ടൽ ഉണ്ടായി, മോർഫ് ചെയ്ത് എന്തൊക്കെ വീഡിയോ ഉണ്ടാക്കാം'; തെറ്റ് ചെയ്തിട്ടില്ലെന്ന് നടി ശാലു

കൊച്ചി: സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും ഒപ്പം സിനിമാ-സീരിയൽ താരം ശാലൂ മേനോനും അറസ്റ്റിലായതോടെയായിരുന്നു സോളാർ കേസ് ചൂട് പിടിച്ചത്. കേസിൽ 49 ദിവസത്തോളമായിരുന്നു നടി ജയിലിൽ കിടന്നത്. അപ്രതീക്ഷിതമായി സംഭവിച്ച അറസ്റ്റും ജയിൽ ജീവിതവും ജീവിതത്തിൽ തന്നെ കൂടുതൽ കരുത്തയായക്കുകയാണ് ചെയ്തതെന്ന് പറയുകയാണ് നടി ശാലൂ മേനോൻ. ബിഹൈൻഡ്വുഡ്സിന് നൽകി അഭിമുഖത്തിലാണ് ശാലുവിന്റ പ്രതികരണം. വായിക്കാം.

അഴിക്കകത്ത്,യാതൊരു പരിഗണനയും ഇല്ല


'ജയിലിൽ നിന്നും പുറത്ത് വന്നിട്ട് 9 വർഷമായി. ഞാനും അമ്മയും അമ്മൂമ്മയുമായിരുന്നു ആ സമയത്ത് വീട്ടിലുള്ളത്. 49 ദിവസമാണ് ജയിലിൽ കിടന്നത്. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു.ജയിലിലെ കാര്യങ്ങളൊക്കെ സിനിമയിൽ മാത്രമാണ് കണ്ടുപരിചയം. അഴിക്കകത്ത്,യാതൊരു പരിഗണനയും ഇല്ല. പായ ഇട്ട് തന്നെ കിടക്കണം. എനിക്ക് കിട്ടിയ ഏക പരിഗണന ഞാൻ ഒരുപാട് പേർക്ക് ഒപ്പം അല്ലായിരുന്നുവെന്നതാണ്'.

ഒരു സെല്ലിൽ 15 പേരൊക്കെയാണ്


'സാധാരണ നിലയിൽ ഒരു സെല്ലിൽ 15 പേരൊക്കെയാണ്.ഫാൻ ഇടാൻ പറ്റില്ല, കൊതുക് ശല്യം അങ്ങനെയൊക്കെ വളരെ ബുദ്ധിമുട്ടി. എല്ലാവരേയും പെട്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അത് പാടില്ല എന്ന പാഠം ഞാൻ പഠിച്ചു. പല തരത്തിലുള്ള മാനസികാവസ്ഥയിലുള്ളവരെയാണ് ജയിലിൽ വെച്ച് കണ്ടത്. അത് എന്നെ കരുത്തയാക്കി. ജയിൽ വാസം എന്റെ ജാതകത്തിൽ ഉണ്ടായിരുന്നു. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് വിശ്വാസം ഉണ്ട്'.

ഞാൻ ഭയക്കേണ്ട കാര്യമില്ലല്ലോ


'തെറ്റ് ചെയ്യാത്തത് കൊണ്ട് തന്നെ ഞാൻ ഭയക്കേണ്ട കാര്യമില്ലല്ലോ. എന്റെ ഡാൻസ് സ്കൂളിനെ കുറിച്ചായിരുന്നു ജയിലിലായപ്പോൾ എനിക്ക് ആശങ്ക. അമ്മയായിരുന്നു സ്കൂൾ നോക്കി നടത്തിയത്. എന്നെ അറസ്റ്റ് ചെയ്തപ്പോൾ ഡാൻസ് സ്കൂളുകൾ ആളുകൾ തകർത്തെന്ന നിലയ്ക്ക് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കുട്ടികൾ കുറച്ച് പേർ നിർത്തി പോയിരുന്നു.ആളുകൾ എങ്ങനെ എന്നെ കാണുമെന്ന ആശങ്കയൊക്കെ തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ വരുന്നിടത്ത് വെച്ച് കാണാം എന്ന മനോനിലയിലാണ് പിന്നെ ജയിലിൽ വെച്ച് മുന്നോട്ട് പോയത്.
ജയിലിൽ നിന്ന് ഇറങ്ങുമ്പോഴും എനിക്ക് കൂടുതൽ മനോബലം ലഭിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന ചിന്തയിൽ തന്നെ മറ്റൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകാൻ തീരുമാനിച്ചതായിരുന്നു'.

കൂടുതൽ ശക്തി പകർന്നു


'ജയിലിൽ നിന്നിറങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ പോയി ഡാൻസ് ക്ലാസ് എടുത്തയാളാണ് ഞാൻ. ഞാൻ വലിയ ദൈവ വിശ്വാസിയാണ്. മൂകാംബിക ഭക്തയായിരുന്നു. ആ ശക്തി എന്റെ കൂടെ ഉണ്ടായിരുന്നു. ഉള്ള കുട്ടികളെ വെച്ച് ഞാൻ ക്ലാസ് എടുത്ത് തുടങ്ങി. പ്രോഗ്രാമിനൊക്കെ പോയി തുടങ്ങി. ആളുകൾ എങ്ങനെ പെരുമാറുമെന്നൊക്കെയുള്ള ആശങ്ക ഉണ്ടായിരുന്നു. എന്നാൽ എല്ലാവരും നന്നായി തന്നോട് പെരുമാറി. അത് തനിക്ക് കൂടുതൽ ശക്തി പകർന്നു'.

സീരിയൽ ചെയ്തിരുന്നു


'ജയിലിൽ നിന്ന് ഇറങ്ങിയപ്പോഴും സീരിയൽ ചെയ്തിരുന്നു. ജയിലിൽ പോയ ആളെ സീരിയിലിലേക്ക് എടുക്കരുതെന്ന് ചിലർ പറഞ്ഞതായി ഞാൻ തന്നെ കേട്ടിട്ടുണ്ട്. പക്ഷേ ഞാൻ അതിനോട് പ്രതികരിച്ചിട്ടില്ല. അത് അവരുടെ സ്വഭാവമാണ്. ഞാൻ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടും.കുടുംബ ജീവിതമൊക്കെ വളരെ അധികം ആഗ്രഹിച്ചിരുന്നയാളാണ് ഞാൻ. ജയിലിൽ നിന്ന് വന്നപാടെയാണ് വിവാഹം കഴിച്ചത്.14 വർഷത്തോളം പരിചയം ഉള്ളയാളായിരുന്നു. മുൻപേ വന്ന വിവാഹാലോചനയായിരുന്നു അന്ന് പക്ഷേ പ്രായം ആകാത്തത് കൊണ്ട് മാറ്റി വെച്ചു. ജയിൽ പോയി വന്നപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നിയിരുന്നു. എന്നാൽ ജയിലിലൊക്കെ പോയതിനാൽ ആര് വരും എന്നൊക്കെ ആശങ്കയുണ്ടായി'.

കോടതി കയറി ശീലമായി

'അങ്ങനെയുള്ള ചർച്ചകൾക്കിടയിലാണ് പഴയ പ്രൊപ്പോസൽ വരുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. എന്നാൽ വിവാഹം കഴിക്കേണ്ടെന്ന് പിന്നീട് തോന്നി. അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹ ബന്ധം വേർപിരിയാനുള്ള നടപടികൾ നടക്കുകയാണ്. കോടതി കയറി എനിക്ക് ശീലമായല്ലോ'

ഞാൻ അത്ര മൈന്റ് ചെയ്യാറില്ല

'എന്റെ ഹോട്ട് ചിത്രങ്ങൾ, ക്ലിപ്പുകൾ എന്നൊക്കെ കേൾക്കുമ്പോൾ ഞാൻ അത്ര മൈന്റ് ചെയ്യാറില്ല. മോർഫിംഗ് ചെയ്ത് എന്തൊക്കെ ചെയ്യാം. നമ്മുക്ക് അറിയാലോ ഇത് നമ്മുടെ അല്ല. ഞാൻ അതിൽ ശ്രദ്ധ കൊടുക്കാറില്ല. എന്റെ ഹോട്ട് വീഡിയോസ്, ഫോട്ടോസ് എന്ന പേരിൽ വന്നപ്പോൾ ആദ്യം തന്നെ ഞാൻ കണ്ടിരുന്നു. ആയിക്കോട്ടെ കഴിഞ്ഞു എന്ന മട്ടിൽ ഞാനത് വിട്ടു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാകും അതിലൊന്നും ഞാൻ തളർന്ന് പോകാത്തത്.

 സെലിബ്രിറ്റികളെ വെച്ചാണ്


ടഫോട്ടോസും വീഡിയോസും ആദ്യം വരുമ്പോൾ നമ്മുക്ക് മാനസികമായിട്ടൊരു പ്രശ്നം തീർച്ചയായും വരും. ഒരു ഞെട്ടൽ ഉണ്ടാകും. പിന്നെ ഞാൻ ഓർക്കുമ്പോൾ ഇത് നമ്മുടേത് അല്ലല്ലോ, സിനിമയിലെ ഒരു വിധം ആർട്ടിസ്റ്റുകളുടെയെല്ലാം ചിത്രങ്ങൾ ഇങ്ങനെ വരുന്നുണ്ട്. സെലിബ്രിറ്റികളെ വെച്ചാണ് ഇതൊക്കെ വരുന്നത്. അതായിരിക്കും അവരുടെ പണി, അതിനെ അത്രയും തന്നെ ഞാൻ ഇപ്പോൾ കാര്യമാക്കാറില്ല.ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസം എനിക്ക് ഉണ്ട്. കേസ് കോടതിയിൽ നടക്കുകയാണ്. എനിക്ക് കോടതിയിൽ വിശ്വാസമുണ്ട്. ഒരു കേസ് ഉണ്ടായിരുന്നത് കഴിഞ്ഞു. നമ്മുക്ക് അനുകൂലമായിരുന്നു. വീടുമായി ബന്ധപ്പെട്ടൊരു കേസ് ഉണ്ട്. അതും മാറി. ഇനിയൊരു കേസാണ് ഉള്ളത്. അതിലും വിധി അനുകൂലമാകുമെന്ന് വിശ്വാസമുണ്ട്', ശാലു മേനോൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+