കഴിഞ്ഞത് കഴിഞ്ഞു, എന്നോടൊന്നും ചോദിക്കരുത്: ശാലു മേനോന്
കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസില്‍ പെട്ടതോടെയാണ് ശാലു മേനോന് മലയാളികള്‍ക്കിടയില്‍ ഇത്ര പ്രശസ്തയായത്. നടിയും നര്‍ത്തകിയുമായി ശാലു സൃഷ്ടിച്ചുപോന്ന ഇമേജിന് തീരെ ചേരാത്തതായിരുന്നു സോളാര്‍ കേസില്‍ ഇവര്‍ക്കുണ്ട് എന്ന പറയപ്പെട്ട ഇടപാടുകള്‍. ബിജു രാധാകൃഷ്ണന്റെയും സരിത എസ് നായരുടെയും പങ്കാളി എന്നതായി പിന്നീട് ശാലുവിന്റെ ലേബല്‍.
സോളാര്‍ തട്ടിപ്പു കേസില്‍ പെട്ടതിനെപ്പറ്റി എന്താണ് കരുതുന്നത് - കേസില്‍ മൊഴി നല്‍കുന്നതിനായി കൊച്ചിയിലെ ഓഫീസില്‍ എത്തിയ ശാലു മേനോനോട് പത്രക്കാര് ചോദിച്ചു. അമ്മ രാധാദേവിക്കൊപ്പമാണ് ശാലു മേനോന് സോളാര്‍ കമ്മിഷന്റെ ഓഫീസിലെത്തിയത്. ശാലു മേനോന്റെ പ്രതികരണം എന്തായിരുന്നു എന്നറിയണ്ടേ?

കഴിഞ്ഞത് കഴിഞ്ഞില്ലേ
കഴിഞ്ഞു പോയ സംഭവങ്ങളെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ - നടിയും നര്‍ത്തകിയുമായ ശാലു മേനോന് പ്രതികരിച്ചത് ഇങ്ങനെ.

ഒന്നും പറയാനില്ല
കഴിഞ്ഞത് കഴിഞ്ഞു. ഇനി അതിനേക്കുറിച്ചൊന്നും പറയാനില്ല. സംസാരിക്കാനോ ചിന്തിക്കാനോ ഇല്ല.

മറ്റുള്ളവര്‍ എന്താ പറഞ്ഞത്
മറ്റുള്ളവര്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റി എനിക്കറിയില്ല അറിയില്ല. എന്നോടു ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയും

പരാതി വന്നത് ഇങ്ങനെ
സരിത എസ് നായരുടെ പങ്കാളിയായ ശാലു മേനോനെ വിസ്തരിക്കണമെന്നു വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.

കാശ് ശാലുവിന്റെ പക്കലോ
ടീം സോളര്‍ കമ്പനി പിരിച്ച തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയത് ശാലു മേനോനാണെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശാലു മേനോനെ സോളര്‍ കമ്മിഷന് വിസ്തരിച്ചത്.

ശാലുവിനെതിരെ സരിത
പണവും സ്വാധീനവും ഉപയോഗിച്ചാണ് ശാലു മേനോന് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത് എന്ന് സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിത എസ് നായര്‍ കുറ്റപ്പെടുത്തിയിരുന്നു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications