കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞത് കഴിഞ്ഞു, എന്നോടൊന്നും ചോദിക്കരുത്: ശാലു മേനോന്‍

  • By Muralidharan
Google Oneindia Malayalam News

കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസില്‍ പെട്ടതോടെയാണ് ശാലു മേനോന്‍ മലയാളികള്‍ക്കിടയില്‍ ഇത്ര പ്രശസ്തയായത്. നടിയും നര്‍ത്തകിയുമായി ശാലു സൃഷ്ടിച്ചുപോന്ന ഇമേജിന് തീരെ ചേരാത്തതായിരുന്നു സോളാര്‍ കേസില്‍ ഇവര്‍ക്കുണ്ട് എന്ന പറയപ്പെട്ട ഇടപാടുകള്‍. ബിജു രാധാകൃഷ്ണന്റെയും സരിത എസ് നായരുടെയും പങ്കാളി എന്നതായി പിന്നീട് ശാലുവിന്റെ ലേബല്‍.

സോളാര്‍ തട്ടിപ്പു കേസില്‍ പെട്ടതിനെപ്പറ്റി എന്താണ് കരുതുന്നത് - കേസില്‍ മൊഴി നല്‍കുന്നതിനായി കൊച്ചിയിലെ ഓഫീസില്‍ എത്തിയ ശാലു മേനോനോട് പത്രക്കാര്‍ ചോദിച്ചു. അമ്മ രാധാദേവിക്കൊപ്പമാണ് ശാലു മേനോന്‍ സോളാര്‍ കമ്മിഷന്റെ ഓഫീസിലെത്തിയത്. ശാലു മേനോന്റെ പ്രതികരണം എന്തായിരുന്നു എന്നറിയണ്ടേ?

കഴിഞ്ഞത് കഴിഞ്ഞില്ലേ

കഴിഞ്ഞത് കഴിഞ്ഞില്ലേ

കഴിഞ്ഞു പോയ സംഭവങ്ങളെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ - നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ പ്രതികരിച്ചത് ഇങ്ങനെ.

ഒന്നും പറയാനില്ല

ഒന്നും പറയാനില്ല

കഴിഞ്ഞത് കഴിഞ്ഞു. ഇനി അതിനേക്കുറിച്ചൊന്നും പറയാനില്ല. സംസാരിക്കാനോ ചിന്തിക്കാനോ ഇല്ല.

മറ്റുള്ളവര്‍ എന്താ പറഞ്ഞത്

മറ്റുള്ളവര്‍ എന്താ പറഞ്ഞത്

മറ്റുള്ളവര്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റി എനിക്കറിയില്ല അറിയില്ല. എന്നോടു ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയും

പരാതി വന്നത് ഇങ്ങനെ

പരാതി വന്നത് ഇങ്ങനെ

സരിത എസ് നായരുടെ പങ്കാളിയായ ശാലു മേനോനെ വിസ്തരിക്കണമെന്നു വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.

കാശ് ശാലുവിന്റെ പക്കലോ

കാശ് ശാലുവിന്റെ പക്കലോ

ടീം സോളര്‍ കമ്പനി പിരിച്ച തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയത് ശാലു മേനോനാണെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശാലു മേനോനെ സോളര്‍ കമ്മിഷന്‍ വിസ്തരിച്ചത്.

ശാലുവിനെതിരെ സരിത

ശാലുവിനെതിരെ സരിത

പണവും സ്വാധീനവും ഉപയോഗിച്ചാണ് ശാലു മേനോന്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത് എന്ന് സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിത എസ് നായര്‍ കുറ്റപ്പെടുത്തിയിരുന്നു.

English summary
Cine - Serial actress Shalu Menon responds to queries about Solar case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X