എന്നെ ഗര്‍ഭിണിയാക്കി, ഫേസ്ബുക്ക് നിരോധിക്കണമെന്ന് നടി ഷംന കാസിം
താന്‍ ഗര്‍ഭിണിയാണെന്ന് പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയയ്‌ക്കെതിരെ പ്രതിഷേധവുമായി നടി ഷംന കാസിം രംഗത്ത്. അപവാദ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ അതു വ്യക്തികളെ എത്തരത്തില്‍ ബാധിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയക്കാര്‍ ചിന്തിക്കാറില്ല. ഇത്തരം വാര്‍ത്തകള്‍ തൊടുത്തു വിടുന്ന ഫേസ്ബുക്ക് പോലുള്ള സോഷ്യമീഡിയകളെ നിരോധിക്കണമെന്നാണ് ഷംന കാസിം പറയുന്നത്.
ഫേസ്ബുക്ക് നിരോധിക്കണമെന്ന് പറഞ്ഞ് ആരെങ്കിലും മുന്നോട്ട് വരികയാണെങ്കില്‍ അവരെ പിന്തുണയ്ക്കുമെന്നും ഷംന കാസിം പറഞ്ഞു. ഒരു ചിത്രത്തില്‍ ഗര്‍ഭിണിയായി ഷംന അഭിനയിച്ചിരുന്നു. ചിത്രം പുറത്തിറങ്ങിയതിനുശേഷമാണ് ഞാന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ വന്നത്. ഇതിനുമുന്‍പും തന്നെ സോഷ്യല്‍ മീഡിയ വേട്ടയാടിയിട്ടുണ്ടെന്നും ഷംന പറയുന്നു.

ഫേസ്ബുക്ക് നിരോധിക്കണം
യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നതെന്ന് ഷംന കാസിം. ഫേസ്ബുക്ക് പോലുള്ള സോഷ്യമീഡിയകളെ നിരോധിക്കണമെന്നാണ് ഷംന കാസിം പറയുന്നത്.

ഷംന ഗര്‍ഭിണിയാണോ?
നടി ഷംനയ്‌ക്കെതിരെ ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. അടുത്തിടെ ഷംന ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകളാണ് കേട്ടത്. വാര്‍ത്ത തെറ്റാണെന്ന് ഷംന തന്നെ പറയുന്നു.

ചിത്രത്തിനുവേണ്ടി
ഒരു ചിത്രത്തിനു വേണ്ടിയാണ് താന്‍ ഗര്‍ഭിണിയുടെ വേഷം അണിഞ്ഞത്. ആ ചിത്രം പുറത്തിറങ്ങിയതിനുശേഷമാണ് ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ വന്നത്.

തന്റെ സിനിമ കണ്ട് പേടിച്ചു മരിച്ചു
തെലുങ്ക് ചിത്രത്തില്‍ താന്‍ പ്രേതമായി അഭിനയിച്ചിരുന്നു. ഈ സിനിമ കണ്ട് ഒരാള്‍ പേടിച്ചു മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നവര്‍
ജീവിച്ചിരിക്കുന്നവരെകൊല്ലുന്ന പരിപാടിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗര്‍ഭിണിയാകാത്തവളെ ഗര്‍ഭിണിയാക്കുകയും ചെയ്തു. ഇങ്ങനെ പോകുകയാണെങ്കില്‍ ജനങ്ങള്‍ തന്നെ ഇത്തരം സോഷ്യല്‍ മീഡിയയുടെ ഉപയോഗം നിര്‍ത്തുമെന്നും ഷംന പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications