Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷംന കാസിമിനെ തടവിലാക്കാന്‍ ശ്രമം; വിവാഹാലോചനയുമായി എത്തിയ ആളുള്‍പ്പെടെ 10 പ്രതികളും ഹാജരാകണം

കൊച്ചി: ഏറെ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു ഒരു സംഭവം ആയിരുന്നു നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച സംഭവം. നടിയുടെ അമ്മയുടെ പരാതിക്ക് പിന്നാലെയായിരുന്നു സംഭവത്തില്‍ കേസെടുക്കുന്നത്. ഇപ്പോൾ സംഭവത്തില്‍ നിര്‍ണായകമായ ഒരു ഉത്തരവ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്.

സ്വർണക്കടത്തെന്ന ആവശ്യവുമായാണ് ഷംനയെ സംഘം സമീപിച്ചത്. ഇതിനു ഷംന തയാറാകാതിരുന്നതോടെ ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവർ വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി

1

ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കാര്യങ്ങള്‍ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഇവര്‍ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

2

ഇപ്പോൾ ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്തു മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കാൻ ശ്രമിച്ച കേസിൽ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസും, ഷംനയ്ക്ക് വിവാഹാലോചനയുമായി എത്തിയ റഫീഖും അടക്കം 10 പ്രതികളും ഹാജരാകണം എന്നാണ് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവ് ഇട്ടത്..

3

പ്രതികളായ റഫീഖ് (റാഫി/അൻവർ), മുഹമ്മദ് ഷെരീഫ്, രമേശ്, അഷ്റഫ്, അബ്ദുൽ സലാം, മുഹമ്മദ് ഹാരീസ്, റഹീം, കെ.കെ.അബൂബക്കർ, നജീബ് രാജ, ജാഫർ സാദിഖ് എന്നിവർ ഡിസംബർ 12നു ഹാജരാകണമെന്നാണ് ജില്ലാ ജഡ്ജി ഹണി എം.വർഗീസിന്റെ ഉത്തരവ്.

5


അതേസമയം, കഴിഞ്ഞ മാസം ആണ് നടിയുടെ വിവാഹം കഴിഞ്ഞത്. നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായിയിലാണ്‌ വിവാഹ ചടങ്ങുകള്‍ നടന്നത്.
നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായിയിലാണ്‌ വിവാഹ ചടങ്ങുകള്‍ നടന്നത്. മീര നന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+