ആദ്യം വിവാഹാലോചനയുമായി വന്ന് അടുപ്പമുണ്ടാക്കി: തട്ടിപ്പിന്റെ വഴി വെളിപ്പെടുത്തി ഷംന കാസിം
കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ചൊവ്വാഴ്ചയാണ് നാല് പേർ അറസ്റ്റിലായത്. ഷംനയുടെ അമ്മയുടെ പരാതിയിൽ കേസടുത്ത മരട് പോലീസ് ആറ് പ്രതികളിൽ നാല് പേരെയും പിടികൂടുകയായിരുന്നു. തൃശ്ശൂർ സ്വദേശികളായ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാൻഡ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശികളാണെന്നാണ് പ്രതികൾ പരിചയപ്പെടുത്തിയതെന്നും ഷംന കാസിം പറയുന്നു.

നാല് പേർ അറസ്റ്റിൽ
നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ചൊവ്വാഴ്ചയാണ് നാല് പേർ അറസ്റ്റിലായത്. സംഭവത്തിൽ വാടാനപ്പള്ളി സ്വദേശിയായ റഫീഖ്, കടവന്നൂർ രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റൂർ സ്വദേശിയായ അഷ്റഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എന്നാൽ മൂന്ന് പേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഷംനയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് തുടർനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. അറസ്റ്റിലായ നാല് പേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.

വിവാഹാലോചന എന്ന പേരിൽ
വിവാഹാലോചനയുടെ മറവിൽ വീട്ടിലെത്തിയ സംഘമാണ് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം നടത്തിയത്. കാസർഗോഡ് സ്വദേശിയായ ഒരാൾക്ക് വേണ്ടി വീട്ടിലെത്തി ഷംനയെ വിവാഹം ആലോചിച്ചെത്തിയ സംഘമാണ് ഇതോടെ പിടിയിലായത്. തൊട്ടടുത്ത ദിവസം കാസർഗോഡ് സ്വദേശിയായ യുവാവിന്റെ വീട്ടുകാർ വീട്ടിൽ വരുമെന്നാണ് ഇവർ ഷംനയുടെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്.
Recommended Video

കരിയർ നശിപ്പിക്കുമെന്ന് ഭീഷണി
കൂടുതൽ വിവരങ്ങളറിയാൻ ആലോചനയുമായെത്തിയ യുവാവിനെ വിളിച്ചതോടെയാണ് ഇയാൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്ത് അപമാനിക്കുമെന്നും നടിയുടെ കരിയർ നശിപ്പിക്കുമെന്നുമായിരുന്നു ഈ സംഘത്തിന്റെ ഭീഷണി. ഒരു ലക്ഷം രൂപയും സംഘം നടിയുടെ കുടുംബത്തിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. വിവാഹ ആലോചനയുമായെത്തിയ സംഘം വീടും പരിസരവും ചിത്രീകരിക്കുകയും ചെയ്തിരുന്നു. വിവാഹാലോചനയുമായി എത്തി കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ കുടുംബവുമായി തട്ടിപ്പുകാർ അടുപ്പം സ്ഥാപിക്കുകയും ചെയ്തിരുന്നു.

പണം ചോദിച്ചത് സംശയത്തിൽ
ഷംനയെ പെണ്ണുകാണാൻ വരനായി എത്തിയ യുവാവ് കുടുംബത്തിൽ നിന്ന് പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബത്തിന് സംശയം തോന്നിയത്. ഇതോടെ നേരെ മരട് പോലീസിൽ പരാതി നൽകിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കാസർഗോട്ടെ വരന്റെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിക്കുന്നതും സാധ്യമല്ലായിരുന്നു. മറ്റാരും ഇത്തരത്തിലൊരു തട്ടിപ്പിന് ഇരയാകരുതെന്ന് കരുതിയാണ് പോലീസിനെ സമീപിച്ച് പരാതി നൽകിയതെന്നാണ് നടി സാക്ഷ്യപ്പെടുത്തുന്ന്.

പ്രതികൾക്ക് പണം നൽകിയിട്ടില്ല
ബിസിനസ് ആവശ്യങ്ങൾക്ക് എന്ന പേരിൽ പ്രതികൾ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം നൽകിയിട്ടില്ലെന്നാണ് ഷംന നൽകുന്ന വിവരം. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് നടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്. അതേ സമയം പ്രതികൾ നടിയുടെ കുടുംബത്തിൽ നിന്നും പണം തട്ടിയെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications