കെപിഎസി ലളിതയുടെ 'മി ടു' വിന് പിന്നാലെ ഭാസിക്കെതിരെ വെളിപ്പെടുത്തലുമായി നടി ഷീല
ഒരു കാലത്ത് മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടായി നിറഞ്ഞു നിന്നിരുന്ന അടൂര്‍ ഭാസിയില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി കെപിഎസി ലളിതയാണ് ആദ്യം രംഗത്തെത്തിയത്. ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി എന്നായിരുന്നു കെപിഎസി ലളിത തുറന്നടിച്ചത്. ഇപ്പോള്‍ അടൂര്‍ ഭാസിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന നടി ഷീല. ന്യൂസ് 18 ന് നല്കിയ അഭിമുഖത്തിലാണ് അടൂര്‍ ഭാസിയെ കുറിച്ച് ഷീല വെളിപ്പെടുത്തിയത്. ഷീലയുടെ വാക്കുകള്‍ ഇങ്ങനെ

അടൂര്‍ ഭാസിയില്‍ നിന്ന്
താന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അനുഭവങ്ങളാണ് ഭാസിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നതെന്നായിരുന്നു കെപിഎസ ലളിത പറഞ്ഞത്. ഭാസിയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും ലളിത തുറന്നടിച്ചു.

മദ്യപിച്ച് ലക്കുകെട്ട്
എന്നാല്‍ അന്ന് നസീറിനേക്കാള്‍ സിനിമാ മേഖലയില്‍ ശക്തനും പ്രാപ്തനും ഭാസിയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ആരും ചോദ്യം ചെയ്തില്ല.ഒരിക്കല്‍ വീട്ടിലെത്തി ധാരാളം മദ്യം കുടിക്കാന്‍ തുടങ്ങി. കുടിച്ച് വശം കെട്ട് വീട്ടിലിരുന്ന ഭാസി തന്നെ തെറിവിളിച്ചു.

സംഘടനയെ സമീപിച്ചു
പിന്നീട് ബഹദൂറാണ് വന്ന് കൂട്ടികൊണ്ട് പോയതെന്ന് ലളിത പറയുന്നു. എന്നാല്‍ അതിന് ശേഷവും തന്നെ ഭാസി ശല്യം ചെയ്യുന്നത് തുടര്‍ന്നു.
അതോടെ താന്‍ പരാതിയുമായി സിനിമാ സംഘടനയായ സിനിമാ പരിഷത്തിനെ സമീപിച്ചു.

ഭയപ്പെടുത്തി
എന്നാല്‍ അടൂര്‍ ഭാസിക്കെതിരെ പരാതി നല്കാന് താന്‍ ആരാണെന്ന് ചോദിച്ച് തന്നെ സംഘടനയുടെ അധ്യക്ഷനായ ഉമ്മര്‍ ഭയപ്പെടുത്തുകയായിരുന്നുവെന്ന് ലളിത പറഞ്ഞു. ലളിതയുടെ വെളിപ്പെടുത്തലുകള്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.

അനാവശ്യ വിവാദങ്ങള്‍
മരണമടഞ്ഞ ആളെ കുറിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നു എന്നടക്കം സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നു.എന്നാല്‍ ലളിതയുടെ വെളിപ്പെടുത്തലുകള്‍ ശരിവെയ്ക്കുന്ന കാര്യങ്ങളാണ് നടി ഷീലയും തുറന്നടിച്ചത്.

അവതാരകന്റെ ചോദ്യം
ചെമ്മീനിലെ കറുത്തമ്മ എന്ന കഥാപാത്രം അവാര്‍ഡ് നിലയിലേക്ക് വരെ വരുമായിരുന്ന ഒരു കഥാപാത്രമായിരുന്നു. എന്നാല്‍ രാമുകാര്യാട്ടുമായുള്ള ചില തര്‍ക്കങ്ങള്‍ അല്ലേ അവാര്‍ഡുകള്‍ ഇല്ലാതാക്കിയതെന്നായിരുന്നു അവതാരകന്റെ ചോദ്യത്തിനാണ് അടൂര്‍ ഭാസിയുടെ സ്വഭാവത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

ഭാസി പറഞ്ഞ് നടന്നു
കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ലെന്നൊക്കെയായിരുന്നു അന്ന് തന്നെ കുറിച്ച് അടൂര്‍ ഭാസി പറഞ്ഞ് നടന്നിരുന്നത്. അല്ലാതെ രാമു കാര്യാട്ടുമായി ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ഷീല പറഞ്ഞു.

വേഷം നല്‍കിയില്ല
അടൂര്‍ ഭാസിക്ക് ആ ചിത്രത്തില്‍ വേഷം നല്‍കിയിരുന്നില്ല. അതായിരുന്നു ഇത്തരം പ്രചാരണങ്ങള്‍ക്ക് ഭാസിയെ പ്രേരിപ്പിച്ചതെന്നും ഷീല പറഞ്ഞു. താന്‍ ഭാസിയുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

വേദനിപ്പിക്കുന്ന കോമഡി
സ്ത്രീവിരുദ്ധനായ വ്യക്തിയായിരുന്നു. പലപ്പോഴും അയാള്‍ കോമഡി പറയും. എന്നാല്‍ കോമഡി മറ്റുള്ളവരെ ചിരിപ്പിക്കേണ്ട കാര്യമാണല്ലോ. എന്നാല്‍ ഭാസിയുടെ കോമഡികള്‍ ആളുകളെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണ്.

മീ ടു
തന്റെ മുന്നില്‍ വെച്ചൊക്കെ പലപ്പോഴും പല സ്ത്രീകളേയും അയാള്‍ കളിയാക്കിയിട്ടുണ്ട്. വേദനിപ്പിച്ചിട്ടുണ്ട്. അന്ന് മീ ടു ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ പെണ്ണുങ്ങളെല്ലാം ഭാസിക്കെതിരെ രംഗത്തെത്തിയേനേയെന്നും ഷീല പറഞ്ഞു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications