'മരിച്ചാല്‍ ഹിന്ദു ആചാര പ്രകാരം കത്തിക്കണം, പുഴുവരിച്ച് കിടക്കുന്നത് എന്തിനാണ്'; നടി ഷീല
കൊച്ചി: മരിച്ചു കഴിഞ്ഞാല്‍ തന്റെ ശരീരം എങ്ങനെ സംസ്കരിക്കണമെന്നതിനെ കുറിച്ച് വ്യക്തമാക്കി നടി ഷീല. മരിച്ചാല്‍ തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചുകളയണമെന്ന് ശീല പറഞ്ഞു. പുഴുകുത്തി കിടക്കുന്നതിന് പകരം തന്റെ ചാരം ഭാരതപ്പുഴയില്‍ ഒഴുക്കാനാണ് ആഗ്രഹമെന്നും ഹിന്ദു ആചാരത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ആചാരമാണിതെന്നും ഷീല പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡയലോഗിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദുക്കള്‍ പോയതിനേക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. എനിക്ക് ഹിന്ദു സംസ്കാരത്തിലെ ഏറ്റവും നല്ല കാര്യമായിട്ടാണ് ഇത് തോന്നിയത്. നമ്മുടെ ശരീരം എന്തിനാണ് പുഴുകുത്തി കിടക്കുന്നത്. അതോടുകൂടി തീര്‍ന്ന് എല്ലാ വര്‍ഷവും നമ്മളെ ഇഷ്ടപ്പെടുന്നവര്‍ കല്ലറയില്‍ പൂവ് വയ്ക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യും.

അവര്‍ അത് ചെയ്യുമെന്ന് എന്താണ് ഉറപ്പ്. അതിലും നല്ലത് എന്നെ ഞാനാക്കിയ ഈ കേരളത്തിലേക്ക് എന്റെ ചാമ്പല്‍ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചുകളയണം എന്നത് എനിക്ക് നിര്‍ബന്ധമാണെന്ന് ഷീല പറഞ്ഞു. ഇതോടൊപ്പം കുറിയേടത്ത് താത്രിത്തിയുടെ ചെറുമകളാണെന്ന അഭ്യൂഹങ്ങളോടും ഷീല പ്രതികരിച്ചു.
കുറിയേടത്ത് താത്രിത്തി ആരാണെന്ന് ഷീല ചോദിച്ചു. തലമുറകളായി ഞങ്ങള്‍ സിറിയന്‍ കാത്തലിക്സ് ആണ്. അമ്മയോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിക്കുകയാണ് ചെയ്തത്. എനിക്ക് ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലീം എന്നുള്ള വ്യത്യാസമൊന്നുമില്ല. എനിക്ക് എല്ലാ ദൈവങ്ങളോടും ഇഷ്ടമാണ്. ഞാന്‍ എല്ലാ പള്ളികളിലും അമ്പലങ്ങളിലും പോകും. എന്റെ ദൈവം മനസാക്ഷിയാണെന്നും ഷീല വ്യക്തമാക്കി.
ഒരു തെറ്റ് ചെയ്താല്‍ മനസാക്ഷി അത് ചെയ്യരുതെന്ന് പറയും. അത് ലംഘിച്ച് തെറ്റു ചെയ്യുന്നതാണ് പാപം. എനിക്ക് മതപരമായ കാര്യങ്ങള്‍ ഇഷ്ടമാണ്. അമ്പലങ്ങളില്‍ പൊകാന്‍ എനിക്ക് ഇഷ്ടമാണ്. ഹിന്ദുക്കള്‍ പോലും പോകാത്ത അത്ര അമ്പലങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. ഒറ്റയ്ക്ക് പോയി സമാധാനത്തോടെ ഇരുന്ന് പ്രാര്‍ത്ഥിക്കാനാണ് ഇഷ്ടം. പബ്ലിസിറ്റിക്കു വേണ്ടി പോകാന്‍ ഇഷ്ടമില്ലെന്നും ഷീല വ്യക്തമാക്കി.
സിനിമയിലേക്ക് എത്തിയത് വലിയ താല്പര്യമുണ്ടായിട്ടല്ല. കുടുംബത്തിലെ സാഹചര്യമാണ് തന്നെ സിനിമയിലേക്ക് എത്തിച്ചത്. കുട്ടിക്കാലത്ത് സിനിമ കാണാന്‍ പോയതിന് അച്ഛന് തല്ലിയിരുന്നു. അന്ന് പത്ത് വയസായിരുന്നു പ്രായം. തല്ലിയതിന് ശേഷം പള്ളിയില്‍ പോയി കുമ്പസരിച്ചതിന് ശേഷം വീട്ടില്‍ കയറിയാല്‍ മതിയെന്നാണ് അച്ഛന് പറഞ്ഞത്.
അന്നത്തെ കാലത്ത് വലിയ പാപമായിട്ടാണ് സിനിമയെ കണ്ടത്. എന്നാല്‍ അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെയാണ് താന്‍ 13ാം വയസില്‍ സിനിമയിലേക്ക് എത്തുന്നത്. ആദ്യത്തെ സിനിമ തമിഴില്‍ ആയിരുന്നു. ഈ സിനിമയുടെ സെറ്റില്‍ നിന്നാണ് മലയാളത്തിലേക്ക് അവസരം ലഭിക്കുന്നത്. അതിനു ശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കുടുംബത്തെ രക്ഷിക്കാനും സഹോദരിമാരെ സുരക്ഷിതമാക്കാനും കഴിഞ്ഞു എന്നാണ് ഷീല പറയുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications