ധൈര്യമുണ്ടെങ്കില്‍ ചുംബന സ്ത്രീകള്‍ തുണിയില്ലാതെ ഓടട്ടെ: ഷീല
തിരുവനന്തപുരം: ചുംബന സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ ശക്തായി വിമര്‍ശിച്ച് നടി ഷീല. പൊതു സ്ഥലത്ത് ചുംബിയ്ക്കാന് ധൈര്യമുണ്ടെങ്കില്‍, സ്ത്രീകള്‍ തുണിയില്ലാതെ റോഡിലൂടെ ഓടണമെന്നും ഷീല പറഞ്ഞു.
എത്രയൊക്കെ പറഞ്ഞാലും സ്ത്രീകള്‍ക്ക് ചില പരിമിതികളുണ്ട്. മറച്ചുവയ്ക്കേണ്ടത് മറച്ചുവയ്ക്കുകയും കത്ത് സൂക്ഷിക്കേണ്ടത് കാത്തു സൂക്ഷിയ്ക്കുകയും വേണമെന്ന് ഷീല പറഞ്ഞു. ഓള് കേരള ഷീല ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷീല.

സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വന്ന മാറ്റം പീഡനത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഷീല പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ഫാഷനിലും മാറ്റം വരും. ഞങ്ങളുടെ കാലത്തു ചുരിദാറായിരുന്നു ഏറ്റവും ഫാഷനബിളായ വസ്ത്രം. ഇപ്പോള്‍ അതു ജീന്‍സും ടീഷര്‍ട്ടും മറ്റുമായി. പണ്ടൊക്കെ ജോലിക്കു പോകുന്ന സ്ത്രീകള്‍ കുറവായിരുന്നു. ഇപ്പോള്‍ ജോലിക്കു പോകുന്ന സ്ത്രീകളാണ് കൂടുതല്‍. അപ്പോള്‍ അവര്‍ക്ക് എളുപ്പത്തില്‍ ധരിക്കാന്‍ കഴിയുന്നതും കംഫര്‍ട്ടബിളുമായ വസ്ത്രം ധരിക്കും.
കാണുന്നവന്റെ കണ്ണിലാണു കാര്യം. സ്വന്തം മകള്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കുമ്പോള്‍ നന്നായിരിക്കുന്നു എന്നു പറയുന്നവര്‍ അയലത്തെ വീട്ടിലെ പെണ്‍കുട്ടി ധരിക്കുമ്പോള്‍ മറ്റൊരു കണ്ണിലൂടെ കാണുന്നതെന്തിനാണ്? കുട്ടികളെ പീഡിപ്പിക്കുന്നവരെ രക്ഷിക്കാന്‍ വേണ്ടി ഒരു കോടതിയും ഇടപെടരുതെന്നും അത്തരക്കാരെ തൂക്കിലേറ്റുകയാണു വേണ്ടതെന്നും ഷീല പറഞ്ഞു.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications