പീഡനത്തിന് സ്ത്രീകളോട് പോലീസ് തെളിവു ചോദിക്കരുതെന്ന് ഷീല
പീഡിപ്പിച്ച കാര്യത്തില്‍ സ്ത്രീകള്‍ എങ്ങിനെയാണ് തെളിവു നല്‍കുക. തെളിവു കൊടുക്കാനായി പീഡനത്തിന് ഒരിക്കല്‍ കൂടി വിധേയയാകാന്‍ സ്ത്രീക്കു കഴിയുമോയെന്നും ഷീല ചോദിക്കുന്നു.
കൊച്ചി: തന്നെ പീഡിപ്പിച്ചെന്ന് ഒരു സ്ത്രീ പരാതി നല്കിയാല് ആ സ്ത്രീയോട് അതുസംബന്ധിച്ച തെളിവ് പോലീസ് ചോദിക്കരുതെന്ന് നടി ഷീല. വടക്കാഞ്ചേരി പീഡനം അട്ടിമറിക്കപ്പെട്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഷീല പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
പീഡിപ്പിച്ച കാര്യത്തില്‍ സ്ത്രീകള്‍ എങ്ങിനെയാണ് തെളിവു നല്‍കുക. തെളിവു കൊടുക്കാനായി പീഡനത്തിന് ഒരിക്കല്‍ കൂടി വിധേയയാകാന്‍ സ്ത്രീക്കു കഴിയുമോയെന്നും ഷീല ചോദിക്കുന്നു. പീഡിപ്പിച്ചവരെ നിയമത്തിന് മുന്നിലില്ല, ജനത്തിന് മുന്നിലാണ് എത്തിച്ചുകൊടുക്കേണ്ടത്. അവര്‍ക്ക് ജനം ശിക്ഷ കൊടുക്കുന്ന സംവിധാനമാണ് വേണ്ടതെന്നും ഷീല പറഞ്ഞു.

സിറ്റി പൊലീസിന്റെ പിങ്ക് പെട്രോളിങ് ഫ് ളാഗ് ഓഫ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, നടി പാര്‍വതിയും ചേര്‍ന്നായിരുന്നു വടക്കാഞ്ചേരി പീഡനക്കേസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചത്. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിച്ച പോലീസ് തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ്.
പോലീസ് നിലപാടിനെതിരെ ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട സ്ത്രീയോടുള്ള അവഹേളനമായാണ് അവര്‍ പോലീസിന്റെ നിലപാടിനെ വിശേഷിപ്പിച്ചത്. തെളിവ് കണ്ടുപിടിക്കേണ്ടത് പോലീസിന്റെ ജോലിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഭൂരിഭാഗവും കൊട്ടത്തല എന്നാണ് ഉച്ചരിച്ചിരുന്നത്: അഖില്‍ കോട്ടാത്തല, അഖില്‍ മാരാർ ആയത് എങ്ങനെ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ?









Click it and Unblock the Notifications