കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തിന് സ്ത്രീകളോട് പോലീസ് തെളിവു ചോദിക്കരുതെന്ന് ഷീല

പീഡിപ്പിച്ച കാര്യത്തില്‍ സ്ത്രീകള്‍ എങ്ങിനെയാണ് തെളിവു നല്‍കുക. തെളിവു കൊടുക്കാനായി പീഡനത്തിന് ഒരിക്കല്‍ കൂടി വിധേയയാകാന്‍ സ്ത്രീക്കു കഴിയുമോയെന്നും ഷീല ചോദിക്കുന്നു.

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: തന്നെ പീഡിപ്പിച്ചെന്ന് ഒരു സ്ത്രീ പരാതി നല്‍കിയാല്‍ ആ സ്ത്രീയോട് അതുസംബന്ധിച്ച തെളിവ് പോലീസ് ചോദിക്കരുതെന്ന് നടി ഷീല. വടക്കാഞ്ചേരി പീഡനം അട്ടിമറിക്കപ്പെട്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഷീല പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പീഡിപ്പിച്ച കാര്യത്തില്‍ സ്ത്രീകള്‍ എങ്ങിനെയാണ് തെളിവു നല്‍കുക. തെളിവു കൊടുക്കാനായി പീഡനത്തിന് ഒരിക്കല്‍ കൂടി വിധേയയാകാന്‍ സ്ത്രീക്കു കഴിയുമോയെന്നും ഷീല ചോദിക്കുന്നു. പീഡിപ്പിച്ചവരെ നിയമത്തിന് മുന്നിലില്ല, ജനത്തിന് മുന്നിലാണ് എത്തിച്ചുകൊടുക്കേണ്ടത്. അവര്‍ക്ക് ജനം ശിക്ഷ കൊടുക്കുന്ന സംവിധാനമാണ് വേണ്ടതെന്നും ഷീല പറഞ്ഞു.

sheela

സിറ്റി പൊലീസിന്റെ പിങ്ക് പെട്രോളിങ് ഫ് ളാഗ് ഓഫ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, നടി പാര്‍വതിയും ചേര്‍ന്നായിരുന്നു വടക്കാഞ്ചേരി പീഡനക്കേസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചത്. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിച്ച പോലീസ് തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ്.

പോലീസ് നിലപാടിനെതിരെ ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട സ്ത്രീയോടുള്ള അവഹേളനമായാണ് അവര്‍ പോലീസിന്റെ നിലപാടിനെ വിശേഷിപ്പിച്ചത്. തെളിവ് കണ്ടുപിടിക്കേണ്ടത് പോലീസിന്റെ ജോലിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

English summary
Actress Sheela says police does not ask rape evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X