നടി ഷീലയും രാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്നുവോ?
തിരുവനന്തപുരം: സിനിമ താരങ്ങള്‍ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്ന ട്രെന്‍ഡ് തമിഴ്, തെലുങ്ക് മേഖലകളിലായിരുന്നു കൂടുതലെങ്കില്‍ ഇപ്പോള്‍ മലയാളത്തിലും ആരംഭിച്ചിട്ടുണ്ട്. ന്യൂജനറേഷന്‍ താരങ്ങളിലും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ളവരുണ്ട്. അപ്പോള്‍ പിന്നെ ഓള്‍ഡ് ജനറേഷനോ. ഇന്നസെന്റ് ആണ് അടുത്തിടെ സിനിമയില്‍ നിന്നും സജീവ രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയ താരം. അത്തരത്തില്‍ നടി ഷീലയും രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നുവോ? സാധ്യത തള്ളിക്കളയാനാവില്ല.
സിനിമ താരങ്ങളില്‍ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇടപെടലുകള്‍ നടത്തുന്നവരും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നവരും കുറവാണ്. കേരളത്തില്‍ ആദ്യമായി ഒരു നടിയ്ക്ക് വേണ്ടി തുടങ്ങിയ ഫാന്‍സ് അസോസിയേഷന്‍ ഷീലയുടേതാണ്. ഷീലാമ്മയുടെ ഫാന്‍സുകാര്‍ സാമൂഹിക സേവനങ്ങള്‍ക്ക് തന്നെയാണ് മുന്‍ഗണന നല്‍കുന്നത്. മാത്രമല്ല സ്ത്രീകള്‍ക്കെതിരായ പല അതിക്രമങ്ങള്‍ക്കെതിരെയും ഷീല പ്രതികരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

പെണ്‍കുട്ടികളെ പീഡിപ്പിയ്ക്കുന്നവരെ വെടിവച്ച് കൊല്ലണം എന്നതാണ് ഷീലയുടെ വാദം. രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതിന് മുന്‍പ് ചില താരങ്ങള്‍ സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തകരായി മാറാനുണ്ട്. ഷീലയും ഈ ട്രെന്‍ഡ് പിന്തുടരുകയാണോ?
കൈരളി ടിവിയില്‍ ഷീല അവതാരകയായി എത്തിയതോടെ പലരുടേയും നെറ്റി ചുളിഞ്ഞു. ജീവിതം സാക്ഷി എന്ന പരിപാടിയിലാണ് ഷീല അവതാരാകയായി എത്തിയത്. പരിപാടി ഇതിനൊടകം തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു. ഷീലയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കമാണോ ഇതെന്നും സംശയം ഉയരുന്നു. എന്തായാലും കാത്തിരുന്നു കാണാം.












Click it and Unblock the Notifications