ദിലീപ് കുറ്റക്കാരനാകണമെന്ന് ആഗ്രഹിക്കുന്നില്ല! ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് വെളിപ്പെടുത്തുന്നു
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് വിചാരണ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഗൂഢാലോചനക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന നടന്‍ ദിലീപിന് സിനിമാ എഎംഎംഎ അടക്കമുള്ള സിനിമാ സംഘടനകളുടെ പരോക്ഷ പിന്തുണയുണ്ട്. അതേസമയം ആക്രമിക്കപ്പെട്ട നടിക്ക് ഇക്കൂട്ടര്‍ നല്‍കുന്നത് വാക്കാലുള്ള പിന്തുണ മാത്രമാണ്.
താരസംഘടനയുടെ ഈ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി അടക്കമുള്ളവര്‍ രാജി വെച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ ആയിരുന്നു രാജി. നടിക്ക് ഏത് തരത്തിലുള്ള ക്രൂരമായ ആക്രമണമാണ് സിനിമാ രംഗത്ത് നിന്നും ദിലീപിന്റെ ശത്രുത മൂലം നേരിടേണ്ടി വന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ശില്‍പ ബാല.

രാജിക്ക് കാരണം
ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ശില്‍പ ബാല. മാതൃഭൂമിയുടെ മാസികയായ സ്റ്റാര്‍ സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ശില്‍പ ബാലയുടെ വെളിപ്പെടുത്തലുകള്‍. എഎംഎംഎയില്‍ നിന്നും നടി രാജി വെച്ചത് ദിലീപിനെ തിരിച്ചെടുത്തത് കൊണ്ടല്ലെന്ന് ശില്‍പ ബാല വ്യക്തമാക്കുന്നു. എഎംഎംഎയുടെ നിലപാടുകളോടുള്ള പ്രതിഷേധമായിരുന്നു രാജി.

താരസംഘടന അവഗണിച്ചു
മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലുമായി ഏകദേശം എഴുപത്തിയെട്ടോളം സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട് അവള്‍. എന്നാല്‍ അവള്‍ക്ക് അര്‍ഹതപ്പെട്ട പരിഗണന എഎംഎംഎ നല്‍കിയില്ലെന്നും അതുകൊണ്ടാണ് രാജി വെച്ചതെന്നും ശില്‍പ ബാല അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മഞ്ജുവിനൊപ്പം നിന്നു
മലയാളത്തില്‍ നിന്നും നടിക്ക് അവഗണന നേരിടേണ്ടി വന്നതിന്റെ കാരണവും ശില്‍പ ബാല തുറന്ന് പറഞ്ഞു. ദിലീപ്- മഞ്ജു വാര്യര്‍ വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ക്കൊപ്പമാണ് നിന്നത്. അതാണ് അവളുടെ സിനിമാ കരിയറില്‍ വലിയ തിരിച്ചടിയുണ്ടാകാനുള്ള കാരണം. നന്നായി തൊഴില്‍ ചെയ്ത് ജീവിച്ചിരുന്ന നടിയായിരുന്നു അവള്‍.

അപ്രഖ്യാപിത വിലക്ക്
ആ അവള്‍ക്കാണ് സിനിമയില്‍ നിന്നുള്ള അപ്രഖ്യാപിത വിലക്കുകളെ അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാല്‍ ആ വിലക്കുകളെ എല്ലാം അതിജീവിച്ച് അവള്‍ സിനിമയില്‍ അഭിനയം തുടരുകയായിരുന്നു. അതിനിടയിലാണ് ഈ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും ശില്‍പ ബാല പറയുന്നു.

പോലീസ് പറയുന്നത് വിശ്വസിക്കാം
എന്നാല്‍ ആ സംഭവത്തിന് പിന്നാലെ പല വിധത്തിലുള്ള ഊഹാപോഹങ്ങള്‍ ഉണ്ടായി. ഇക്കാര്യത്തില്‍ പോലീസുകാര്‍ പറയുന്നത് തല്‍ക്കാലം വിശ്വസിക്കുക എന്നാണ് നമ്മുടെ ഉത്തരവാദിത്തമെന്നും ശില്‍പ ബാല അഭിപ്രായപ്പെട്ടു. ആക്രമിക്കപ്പെട്ട നടിയും ദിലീപും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ശില്‍പ ബാല സ്റ്റാര്‍ സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കുറ്റക്കാരനാകാതിരിക്കട്ടെ
ചെറിയൊരു പ്രശ്‌നത്തില്‍ പേരില്‍ ഇത്തരത്തില്‍ പകരം വീട്ടുക എന്ന് പറയുന്നത് വളരെ ഭീകരമാണ്. ഈ കേസില്‍ ദിലീപ് കുറ്റക്കാരനാകണം എന്ന് ആഗ്രഹിക്കുന്ന ആളല്ല താനെന്നും ശില്‍പ ബാല പറയുന്നു. എന്നാല്‍ ദിലീപ് കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാണ് അക്കാര്യത്തില്‍ ഏറ്റവും അധികം ഞെട്ടലുണ്ടാകുന്ന ആളുകളില്‍ ഒരാളായിരിക്കും താനെന്നും ശില്‍പ ബാല പറഞ്ഞു.
Recommended Video


പലർക്കും നിവൃത്തികേട്
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും അഭിമുഖത്തില്‍ ശില്‍പ ബാല വെളിപ്പെടുത്തല്‍ നടത്തി. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതേക്കുറിച്ച് നിരവധി മുതിര്‍ന്ന താരങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. പലരും നിവൃത്തികേട് കൊണ്ട് മാത്രം അത്തരം സന്ദര്‍ഭങ്ങളില്‍ നോ പറയാന്‍ സാധിക്കാതെ പോയവരാണ് എന്നും ശില്‍പ ബാല പറഞ്ഞു.












Click it and Unblock the Notifications