Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമണത്തിനിരയായ നടിയെ വേദനപ്പിച്ച രണ്ടുപേര്‍; പിസി ജോര്‍ജും സലീം കുമാറും, നടി തുറന്നുപറയുന്നു

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവം കേരളക്കരയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പിന്നീട് കേസില്‍ ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. സിനിമാ ലോകം രണ്ടായി. പലരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവച്ച് രംഗത്തെത്തി. ആക്രമണത്തിന് ഇരയായ വ്യക്തിക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടതിന് പകരം ചിലര്‍ അവരെ സംശയിച്ചു. അവള്‍ക്കൊപ്പം, നടനൊപ്പം തുടങ്ങിയ പ്രചാരണങ്ങള്‍ ഏറ്റുപിടിച്ചവരും കുറവല്ല. പലരുടെയും പ്രസ്താവനകള്‍ ആരെയും വേദനപ്പിക്കുന്നതായിരുന്നു. നടി ശില്‍പ്പ ബാല പറയുന്നു; രണ്ട് പ്രസ്താവനകളാണ് ആക്രമണത്തിനിരയായ നടിയെ കൂടുതല്‍ വേദനിപ്പിച്ചതെന്ന്...

 ആത്മധൈര്യം

ആത്മധൈര്യം

ആക്രമണത്തിന് ഇരയായ നടിയുടെ അടുത്ത സുഹൃത്താണ് നടി ശില്‍പ്പ ബാല. സ്റ്റാര്‍ ആന്റെ സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും തുടര്‍ന്നുണ്ടായ വിവാദങ്ങളും നടിയെ എങ്ങനെ ബാധിച്ചുവെന്ന് ശില്‍പ്പ വിവരിച്ചത്. തമാശയോടെ കാര്യങ്ങള്‍ കാണുന്ന പ്രകൃതമാണെങ്കിലും ആത്മധൈര്യമുള്ള പെണ്‍കുട്ടിയാണ് അവളെന്ന് ശില്‍പ്പ ബാല പറയുന്നു.

എങ്ങനെ ദിവസങ്ങള്‍ക്കകം

എങ്ങനെ ദിവസങ്ങള്‍ക്കകം

ആക്രമണം നടന്ന ശേഷം ചിലര്‍ നടത്തിയ പ്രസ്താവനകള്‍ അവളെ ഏറെ വേദനപ്പിച്ചിട്ടുണ്ട്. അതിലൊന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റേതായിരുന്നു. ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ട നടി എങ്ങനെ ദിവസങ്ങള്‍ക്കകം ഷൂട്ടിങ് സെറ്റിലെത്തിയെന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം.

വ്യാപക വിമര്‍ശനം

വ്യാപക വിമര്‍ശനം

ജോര്‍ജിന്റെ പ്രസ്താവന അന്ന് ഏറെ വിവാദമായിരുന്നു. അദ്ദേഹം ദിലീപില്‍ വിശ്വാസമര്‍പ്പിച്ചാണ് അന്ന് സംസാരിച്ചിരുന്നത്. നടിക്കെതിരെ അദ്ദേഹം പറഞ്ഞവാക്കുകള്‍ വിമര്‍ശിക്കപ്പെട്ടു. വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു.

നടിയെയും ചോദ്യം ചെയ്യണം

നടിയെയും ചോദ്യം ചെയ്യണം

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം. ജൂലൈയിലാണ് ദിലീപ് അറസ്റ്റിലായത്. ദിലീപിനെ ഏറെ നേരം ചോദ്യം ചയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടനെ ചോദ്യം ചെയ്തപോലെ നടിയെയും ചോദ്യം ചെയ്യണമെന്നാണ് സലീം കുമാര്‍ ആവശ്യപ്പെട്ടത്.

സുഹൃത്തിനെ പോലെ കരുതിയവര്‍

സുഹൃത്തിനെ പോലെ കരുതിയവര്‍

പിസി ജോര്‍ജിന്റെയും സലീം കുമാറിന്റെയും പ്രസ്താവനകള്‍ കേട്ട ദിവസങ്ങളില്‍ ആക്രമിക്കപ്പെട്ട നടി വളരെ ഡിപ്രസ്ഡ് ആയിരുന്നുവെന്ന് നടി ശില്‍പ്പ ബാല പറയുന്നു. സുഹൃത്തിനെ പോലെ കരുതിയവരില്‍ നിന്ന് ഇത്തരം പ്രസ്താനകള്‍ അവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ശില്‍പ്പ ബാല പറയുന്നു.

നടന്റെ സ്വാധീനം എത്രത്തോളം

നടന്റെ സ്വാധീനം എത്രത്തോളം

കുറ്റാരോപിതനെ പിന്തുണയ്ക്കുന്നത് പോലെ അവളെയും പിന്തുണച്ചൂടെയെന്ന് ശില്‍പ്പ ബാല ചോദിക്കുന്നു. വനിതാ താരങ്ങള്‍ മാത്രമല്ല പുരുഷന്‍മാരും അവളെ പിന്തുണയ്ക്കാന്‍ ഭയപ്പെടുന്നു. നടന് എത്രത്തോളം സ്വാധീനമുണ്ട് എന്ന് അപ്പോള്‍ തന്നെ മനസിലാക്കാമെന്നും ശില്‍പ്പ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+