നടി ശില്‍പയുടെ മരണം: ഒരാള്‍കൂടി പിടിയില്‍, കൂട്ടുകാരിയെയും സംശയം
തിരുവനന്തപുരം: സിനിമാ - സീരിയല്‍ നടിയായ ശില്‍പയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ശില്‍പയുടെ കാമുകനും ഫോട്ടോഗ്രാഫറുമായ ലിജിനെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കാട്ടാക്കടയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ലിജിന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ശില്‍പയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്ന കുന്നുകുഴി സ്വദേശിയായ യുവാവിനെയും യുവതിയെയും പോലീസ് നിരീക്ഷിച്ചുവരികയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ശില്‍പയുടെ ഡാന്‍സ് ട്രൂപ്പിലെ അംഗങ്ങളാണത്രെ ഇവര്‍. ശില്‍പയുടെ ഒരു കൂട്ടുകാരിയും പോലീസ് നിരീക്ഷണത്തിലാണ്. ശില്‍പയുമായി അടുത്ത ബന്ധം പുലര്‍ത്തിവന്നയാളാണ് ഈ കൂട്ടുകാരി.

സംഭവം നടന്ന ദിവസം ശില്‍പയെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയത് ഈ കുട്ടിയാണത്രെ. അന്ന് ശില്‍പയുടെ മൊബൈല്‍ഫോണും കൂട്ടുകാരിയുടെ കയ്യിലായിരുന്നു. ഈ കുട്ടിക്കെതിരെ ശില്‍പയുടെ മാതാപിതാക്കളും സംശയം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ കുട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നതാണ്. ലിജിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവും ശില്‍പയുടെ കൂട്ടുകാരനാണ്.
എന്തുവന്നാലും ശില്‍പ ആത്മഹത്യ ചെയ്യില്ല എന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ശില്‍പ ഒരു കൂട്ടുകാരിക്കൊപ്പം വീട്ടില്‍ നിന്നും ഇറങ്ങിയത്. മരുതൂര്‍ക്കടവില്‍ വെച്ചാണ് ശില്‍പയുടെ മൃതദേഹം കണ്ടുകിട്ടിയത്. മുങ്ങിമരണമാണ് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.












Click it and Unblock the Notifications