ശില്‍പയുടെ മരണം, കാമുകന്‍ അറസ്റ്റിലായതോടെ രഹസ്യങ്ങള്‍ ചുരുളഴിയുന്നു?
തിരുവനന്തപുരം: കരമനയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സീരിയില്‍ ചലച്ചിത്ര താരം ശില്‍പ (19)യുടെ മരണത്തില്‍ കാമുകന്‍ ലിജിന് വ്യക്തമായ പങ്കുള്ളതായി സൂചന. ലിജിനുമായുള്ള അഭിപ്രായ ഭിന്നതയാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന് സൂചന. മരിയ്ക്കും മുന്‍പ് ലിജിന്‍ ശില്‍പയെ കരണത്തടിച്ചതായും സൂചനയുണ്ട്.
ചോദ്യം ചെയ്യലിന് ലിജിന്‍ ഹാജരാകാതിരുന്നതാണ് പൊലീസില്‍ സംശയത്തിനിടയാക്കിയത്. പൊലീസിന്റെ പിടിയില്‍ അകപ്പെടാതിരിയ്ക്കാന്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് ലിജിന്‍ ഒളിവില്‍ പോയത്. ലിജിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ മരണത്തില്‍ കൂടുതല്‍ വ്യക്തത കൈവരൂ...

വ്യക്തമായ പങ്ക്
ശില്‍പയുടെ മരണത്തില്‍ കാമുകന്‍ ലിജിന് വ്യക്തമായ പങ്കുണ്ടെന്നാണ് സൂചന

അഭിപ്രായ ഭിന്നത
ലിജിനുമായുള്ള അഭിപ്രായ ഭിന്നതയാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അന്വേഷണം
മൊബൈല്‍ ഫോണ്‍ ഓഫാക്കിയാണ് ലിജിന്‍ ഒളിവില്‍ പോയത്. തുടര്‍ന്ന് ഇയാളുടെ കൂട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്

സിനിമയിലും...
സ്റ്റുഡിയോ ജീവനക്കാരനായ ലിജിനാണ് ശില്‍പയെ സിനിമയിലും സീരിയലുകളിലും എത്തിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മൂന്ന് പേര്‍
മരുതൂര്‍ക്കടവില്‍ പാലത്തിന് സമീപം ശില്‍പയും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമായി തര്‍ക്കം നടന്നെന്ന് മാതാപിതാക്കളും പറയുന്നു. സംഭവത്തിന് ശേഷമാണ് ശില്‍പയെ മരിച്ച നിലയില്‍ കണ്ടത്

എഡിജിപി
എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്തിരുന്നു

അന്വേഷണം
ലിജിനെ വിശദമായ ചോദ്യം ചെയ്യുന്നതോടെ മരണത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.












Click it and Unblock the Notifications