തിരുവനന്തപുരം: നടി ശില്‍പയുടെ മരണം ആത്മഹത്യയായി എഴുതി തള്ളാനാകില്ല; മാതാപിതാക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സീരിയല്‍ നടി ശില്‍പ്പയുടെ കേസ് അന്വേഷണം പൊലീസ് അട്ടിമറിച്ചതായി മാതാപിതാക്കള്‍ ആരോപിയ്ക്കുന്നു. ശില്‍പ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ സഹായിക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് ശില്‍പ്പയുടെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നത്. അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്‍കിയിരിയ്ക്കുകയാണ് മാതാപിതാക്കള്‍.
സീരിയലുകളിലും സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലും വേഷമിട്ട ശില്‍പ്പയെ മരുതൂര്‍ക്കടവ് പാലത്തിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് ശില്‍പ ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ സാഹചര്യ തെളിവുകള്‍ ചൂണ്ടിക്കാട്ടി പൊലീസിന്റെ വാദത്തെ തള്ളുകയാണ് ശില്‍പ്പയുടെ മാതാപിതാക്കള്‍. കൂട്ടുകാരി ആര്‍ഷയാണ് മകളെ വിളിച്ച് കൊണ്ട് പോയത്. പക്ഷേ ഇവരെ ആരേയും കേസില്‍ സാക്ഷി പോലും ആക്കിയിട്ടില്ല. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണം എന്നാണ് ശില്‍പ്പയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications