കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു ക്യാന്‍സര്‍: ഇതിന്‍റെ രണ്ടാമത്തെ കീമോ; കുറിപ്പുമായി നടി ശിവാനി
തിരുവനന്തപുരം: കോവിഡിന് പിന്നാലെ ക്യാന്‍സര്‍ സ്ഥിരീകരിച്ചെങ്കിലും തോല്‍ക്കാന്‍ മനസില്ലാത്ത പോരാട്ട വീര്യവുമായി മുന്നോട്ട് പോവുകയാണ് നടി ശിവാനി. ഫേസ്ബുക്ക് കുറിപ്പിലൂടെ താരം തന്നെയാണ് തനിക്ക് ക്യാന്‍സര്‍ ബാധിച്ച കാര്യം പുറത്ത് വിടുന്നത്. ഇതുവരെയായി രണ്ട് കീമോ കഴിഞ്ഞു. ഇതേ തുടര്‍ന്ന് മുടി കൊഴിഞ്ഞുവെന്ന് പറയുന്ന താരം തന്‍റെ ബോയ് കട്ട് ലുക്കിലുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പങ്കുവെച്ചിട്ടുണ്ട്. ശിവാനിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അങ്ങനെ ഞാൻ ഏപ്രിലില്‍ ൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്..
കോറോണ പോയപ്പോൾ ദാ വന്നേക്കുന്നു ക്യാന്‍സര്‍. എന്നെ സംബന്ധിച്ചിടത്തോളം ക്യാന്‍സര്‍ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു. ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂറു ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി. ഇതെന്റെ രണ്ടാമത്തെ കീമോ ആണ്...6 എണ്ണം കൂടി ബാക്കിയുണ്ട്. നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത്. ഇന്നലെ മുതൽ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി.
പിന്നെ ഇത്തവണത്തെ ന്യ ഇയര്‍ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം. എന്നോടിത് വേണ്ടായിരുന്നു ആശാനേ
ഫിറ്റ് ഇൻ ബ്യൂട്ടി; സാറ അലി ഖാന്റെ വർക്കൗട്ട് ഫൊട്ടോസ് വൈറലാകുന്നു












Click it and Unblock the Notifications