മീ ടൂ പ്രഖ്യാപിച്ച് നടി ശോഭന... "അന്ത ശങ്കരന് തമ്പിയാര്? പിന്നാലെ അശ്ലീല കമന്റുകളും അധിക്ഷേപവും
ഇത് മീടു തുറന്നു പറച്ചിലുകളുടെ കാലമാണ്. പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള അതിക്രമങ്ങളെ കുറിച്ച് മറയില്ലാതെ ,ഭയമില്ലാതെ തുറന്നെഴുതികൊണ്ടിരിക്കുകയാണ്. ബോളിവുഡിലും ടോളിവുഡിലും സാന്റല്വുഡിലുമെല്ലാം നിരവധി നടികള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഇരകളുടെ വെളിപ്പെടുത്തലില്‍ പല വന്മരങ്ങളും നിലംപതിച്ചിട്ടുമുണ്ട്.
ഇപ്പോള്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മീ ടു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് നടിയും നര്‍ത്തകിയുമായ ശോഭനയാണ്. മീ ടു എന്ന ഹാഷ് ടാഗ് മാത്രം പങ്കുവെച്ചുള്ള പോസ്റ്റായിരുന്നു ശോഭന പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായെന്ന് മാത്രമല്ല അവരുടെ പോസ്റ്റിന് താഴെ അധിക്ഷേപങ്ങളും നിറഞ്ഞു. അതോടെ അവര്‍ക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു.

ഹോളിവുഡില്‍
ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് മീടൂ ഹാഷ് ടാഗ് കാമ്പെയ്നുകള്‍ ശക്തിപ്രാപിച്ചത്.വാക്ക് കൊണ്ടും നോക്കു കൊണ്ടും ശരീരം കൊണ്ടും ആക്രമിക്കപ്പെട്ട പെണ്ണുങ്ങള് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ ഇപ്പോഴും തുടരുകയാണ്.

മീ ടു
ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും തുടങ്ങിയ മീടു തുറന്ന് പറച്ചിലുകള്‍ മലയാള സിനിമയിലും ആഞ്ഞടിച്ചിരുന്നു. നടനും എംഎല്‍എയുമായ മുകേഷിനെതിരെയായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. അത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു.

തള്ളി
എന്നാല്‍ ആ ആരോപണങ്ങളെ മുകേഷ് തള്ളി. പിന്നാലെ സംഗീത സംവിധായകനായ ഗോപി സുന്ദറിനെതിരേയും പേരില്ലാത്ത ഒരു ഐഡിയില്‍ നിന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ അതും കെട്ടടങ്ങി. ഇതിനിടെ നടന് അലന്‍സിയറിനെതിരെ മലയാളത്തിലെ യുവ നടി ശ്രുതി രംഗത്തെത്തി.

വെളിപ്പെടുത്തല്‍
അതിന് പിന്നാലെയാണ് നടിയും നര്‍ത്തകിയുമായ ശോഭനയുടെ വെളിപ്പെടുത്തല്‍. ഇന്ന് രാവിലെയാണ് ശോഭന മീ ടു എന്ന ഹാഷ് ടാഗ് പങ്കുവെച്ചത്. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ശോഭനയുടെ പോസ്റ്റ് ചര്‍ച്ചയായി.

പരിഹാസം
ഇരയെ പിന്തുണച്ച് ശീലമില്ലാത്ത വെറിളിപ്പിടിച്ച ചിലര്‍ ശോഭനയുടെ മീ ടു ആഘോഷമാക്കി. മീ ടു എന്ന് പറയാതെ പേര് വെളിപ്പെടുത്താനായിരുന്നു ചിലരുടെ ആഹ്വാനം. ഇത്രയും കാലം എന്തിന് മറച്ചു വെച്ചു, നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നതെന്നായി ചിലര്‍.

ആരാണത്?
നല്ല ബഹുമാനം ഉണ്ടായിരുന്നു അത് കളഞ്ഞുകുളിച്ചു എന്നായിരുന്നു മറ്റൊരു കമന്റ്.
യാര് അന്ത ശങ്കരന് കമ്പി എന്നായിരുന്നു ചിലരുടെ ചോദ്യം. ഇതോടെ അവര്‍ തന്റെ പോസ്റ്റ് പിന്‍വലിച്ച് മറ്റൊരു റീപോസ്ററ് നടത്തി.

റീ പോസ്റ്റ്
'ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവര്‍ക്ക് തുറന്നുപറയാനുള്ള അവസരമൊരുക്കിയ മീ ടുവിനെ താനും പിന്തുണയ്ക്കുന്നു. നിരവധി സ്ത്രീകള്‍ക്ക് അവരുടെ തൊഴിലിടങ്ങള്‍ സൗഹൃദപരമായിരിക്കാന് ഇത്തരം മുന്നേറ്റങ്ങള്‍ സഹായകമാകും' അവര്‍ എഴുതി.

തലയൂരി
എന്നാല്‍ റീപോസ്റ്റ് വന്ന പിന്നാലെ വീണ്ടും നടിക്കെതിരെ ചിലര്‍ തിരഞ്ഞു. മീ ടു എന്നിട്ട പിന്നാലെ അയാളുടെ സിനിമയില്‍ നിന്ന് പുതിയ ചാന്‍സ് ലഭിച്ചുവല്ലേ എന്നായിരുന്നു ഒരാളുടെ അധിക്ഷേപം. ആദ്യം ഒന്ന് ഇട്ടു നോക്കി പണി പാളും എന്ന് കണ്ടപ്പോ നൈസായ തലയൂരി എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

ചാന്‍സ് ലഭിക്കും
അന്ത ശങ്കരന് തമ്പിയാര് എന്നായിരുന്നു ചിലരുടെ പരിഹാസം. ലാലേട്ടന് കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് ചിലര്‍ കുറിച്ചു. മീ ടുവെക്കെ ഒഴിവാക്കൂ നിങ്ങളുടെ മുടിഞ്ഞ ജാഡ ഒഴിവാക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് മലയാള സിനിമയില്‍ ചാന്‍സ് ലഭിക്കുമെന്നായിരുന്നു ഒരാളുടെ ഉപദേശം.

പിന്തുണ
അതേസമയം നിരവധി പേര് നടിക്ക് പിന്തുണയുമായി രംഗത്തെത്തി. ആരുടെയൊക്കെയോ പേര് പ്രതീക്ഷിച്ചെത്തിയവര്‍ക്ക് അതില്ലെന്ന് അറിയേണ്ടി വന്നപ്പോഴുള്ള സങ്കടമാണ് ഈ അധിക്ഷേപമെന്നും അതൊന്നും കാര്യമാക്കേണ്ടെന്നും ചിലര്‍ കുറിച്ചു. നടിയ്ക്കൊപ്പമാണെന്നും മീ ടുവിനൊപ്പമാണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications