Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനം വ്യക്തിപരമാണ്, അതെന്തിന് പരസ്യമാക്കുന്നുവെന്ന് ശോഭന

ബെംഗളൂരു: മലയാളികളില്ലാത്ത നാടുണ്ടോ...ആ നാട്ടിലൊക്കെ ഇപ്പോള്‍ സംസാര വിഷയം കേരളത്തില്‍ നടക്കുന്ന ചുംബന സമരത്തെ കുറിച്ചാണ്. മലയാളികളുള്ള ബെംഗളൂരു, പോണ്ടിച്ചേരി, ഹൈദരാബാദ് തുടങ്ങിയ സ്ഥലത്തും ചുംബന സമരം അരങ്ങേറിക്കഴിഞ്ഞു. കഥയറിയാതെ ഏതൊക്കയോ അന്യഭാഷക്കാരും അതില്‍ പങ്കാളികളായി.

കഥയങ്ങനെ തുടരെ ചുംബന സമരത്തിനെതിരെ നടി ശോഭന രംഗത്ത്. ചുംബനസമരത്തോടുള്ള വിയോജിപ്പ് നടി ബെംഗളൂരുവില്‍ അറിയിച്ചു. തന്റെ പുതിയ കലാപരിപാടികളെ കുറിച്ച് സംസാരിക്കവെയാണ് ശോഭന ചുംബന സമരത്തെ ചോദ്യം ചെയ്തത്.

shobhana

ചുംബനം തീര്‍ത്തും വ്യക്തിപരമാണ്. പിന്നെ ഇവരെന്തിനാണ് ഇത് ഇങ്ങനെ പരസ്യമാക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്ന് ശോഭന പറഞ്ഞു. ഒരു പക്ഷെ ഇത് ശരിയാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ ഇങ്ങനെ ഒന്ന് ചെയ്യുന്നത് നിങ്ങളുടെ മക്കളായിരുന്നുവെങ്കില്‍, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിങ്ങളതൊരിക്കലും ആഗ്രഹിക്കില്ല- ശോഭന പറഞ്ഞു.

അതേ സമയം, ചുംബന സമരം കേരളത്തിനകത്ത് വ്യാപകമാകുകയാണ്. കോഴിക്കോട് ചരിത്രം സൃഷ്ടിച്ചാണ് ചുംബന സമരം അരങ്ങേറിയത്. ഇപ്പോള്‍ ആലപ്പുഴയിലും വയനാട്ടിലും നടത്താനിരിക്കുകയാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+