ശ്വേതമേനോനെ പൊതുവേദിയില്‍ ശാരീരികമായി അപമാനിച്ചു
കൊല്ലം: പൊതുവേദിയില്‍ വച്ച് തന്നെ ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നടി ശ്വേത മേനോന്‍. വെള്ളിയാഴ്ച വൈകിട്ട് കൊല്ലത്ത് നടന്ന പ്രിസഡന്റ്‌സ് ട്രോഫി വള്ളംകളിമത്സരത്തിനിടെയാണ് സംഭവം. കാറില്‍ നിന്ന് ഇറങ്ങി വേദിയിലെത്തുന്നതുവരെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് ശ്വേതയുടെ പരാതി. എന്നാല്‍ ആരാണ് ഉപദ്രവിതച്ചതെന്ന് പരസ്യമായി വെളിപ്പെടുത്താന്‍ ശ്വേത തയ്യാറായില്ല. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ് ഉപദ്രവിച്ചതെന്നാണ് സൂചന.
വള്ളംകളി മത്സരത്തിലെ മുഖ്യാതിഥിയായിരുന്നു ശ്വേത. സംഭവത്തില്‍ തന്റെ ദുഖവും പ്രതിഷേധവും സംഘാടകരെ അറിയിച്ചെന്നും ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയെന്നും ശ്വേത അറിയിച്ചു. ജില്ല കളക്ടര്‍ മാപ്പ് പറഞ്ഞതായും താരം പറഞ്ഞു. ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരം ഒരനുഭവം ആദ്യമാണ്. മതിയായ സുരക്ഷക്രമീകരണങ്ങളൊന്നും തനിക്ക് ഒരുക്കിയിരുന്നില്ല. ഇത് വിളിച്ചുവരുത്തി അപമാനിച്ചതിനു തുല്യമാണ്. ശ്വേത പറയുന്നു.

വള്ളംകളി മുഴുവന്‍ ആസ്വദിക്കാനെത്തിയ ശ്വേതയ്ക്ക് വേദിയിലെ ദുരനുഭവംമൂലം അതിന് കഴിഞ്ഞില്ല. സംഭവത്തെ തുടര്‍ന്ന് ശ്വേത പെട്ടന്ന് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. അവിടെവച്ചാണ് കളക്ടറോട് കരഞ്ഞുകൊണ്ട് പരാതി പറഞ്ഞത്. ഭര്‍ത്താവ് ശ്രീവത്സനെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. ആരോപണവിധേയനായ നേതാവിനെയും ശ്വേത പിന്നീട് ഫോണില്‍ വിളിച്ചെന്നാണ് അറിയാന്‍ കഴിയുന്നത്.
സംഭവത്തിന്റെ ഞെട്ടല്‍ തനിക്ക് ഇപ്പോഴും മാറിയിട്ടില്ലെന്നും തന്നെപ്പോലൊരു പെണ്ണിന് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ പെണ്‍കുട്ടികള്‍ എത്രമാത്രം സഹിക്കുന്നുണ്ടാകുമെന്ന് ശ്വേത ചോദിച്ചു. രേഖമൂലമുള്ള പരാതി ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. നടന്‍ കലാഭവന്‍ മണിയും ശ്വേതയ്‌ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കനെത്തിയിരുന്നു. കളക്ടറുടെ മുഖ്യാതിഥിയായാണ് താരങ്ങള്‍ വള്ളംകളികാണാനെത്തിയത്.












Click it and Unblock the Notifications