Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജിവച്ചതിന്റെ കാരണം എവിടെയും പറഞ്ഞിട്ടില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു; പരാതിയുമായി ശ്വേത മേനോന്‍

കൊച്ചി: നടന്‍ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി പുറത്തുവന്നതിന് പിന്നാലെ അമ്മ സംഘടനയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ അമ്മയിലെ ആഭ്യന്തര പരിഹാര സമിതി ( ഐ സി സി ) യില്‍ നിന്നും മൂന്ന് നടിമാര്‍ രാജിവച്ചിരുന്നു. മാല പാര്‍വ്വതി, ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് രാജിവച്ചത്.

1

ഇപ്പോഴിതാ ഐ സി സിയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്വേത മേനോന്‍. താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞ എന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയെന്നാണ് ശ്വേത മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

2

അമ്മയെ പറ്റിയും ലാലേട്ടനെതിരെയും മറ്റ് അംഗങ്ങള്‍ക്കുമെതിരെ മോശമായി താന്‍ പറഞ്ഞെന്ന രീതിയിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയത്. അമ്മയെന്ന സംഘടന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന അമ്മ എന്ന സംഘടന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഇടമാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അത് അങ്ങനെ തന്നെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും ശ്വേത മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു,

3

സംഭവവുമായി ബന്ധപ്പെട്ട് ഞാന്‍ പരാതിപ്പെട്ടത് അനുസരിച്ച് കാര്യത്തിന്റെ സത്യാവസ്ഥ മനസിലാക്കി വളരെ പെട്ടെന്ന് തന്നെ സപ്പോര്‍ട്ട് ചെയ്ത എറണാകുളം റൂറല്‍ എസ് പി കാര്‍ത്തിക്കിനും സംഘത്തിനും ശ്വേത മേനോന്‍ നന്ദി അറിയിച്ചു. വ്യാജവാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളിലധികവും വാര്‍ത്തകള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞെന്നും ശ്വേത മേനോന്‍ അറിയിച്ചു.

ശ്വേത മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ

ശ്വേത മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ

Hi,
I saw so many online media's posting stuff which I didn't say or endorse!!!
ഞാൻ പറയാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞു എന്ന രീതിയിൽ fake news കൊടുക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന "സന്തോഷം" എനിക്ക് ഇല്ലാത്തതിനാൽ ഞാൻ ഒരു പരാതി സൈബർ സെല്ലിൽ കൊടുത്തിരുന്നു.
I wouldn't have bothered if it was only about me, but ഞങ്ങളുടെ സംഘടനയായ AMMA യെ പറ്റിയും ലാലേട്ടനെതിരെയും മറ്റു അംഗങ്ങൾക്കെതിരെയും എല്ലാം അവരെ defame ചെയ്ത് ഞാൻ പറഞ്ഞു എന്ന രീതിയിലാണ് ചില online മീഡിയകൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ചത്.
AMMA is an organization that has equal space for women & men, we intend to keep it that way through our actions & reactions,
ICC യിൽ നിന്നും resign ചെയ്തു ഞാൻ എഴുതിയ letter is not even in public domain, it's only with the AMMA executive committee!!
I have never hesitated to come out in public on matters of public concern, but my resignation from ICC is purely an "internal matter" & not of public concern, so please don't add misinterpretations, weave stories around it or fire salvos from my shoulder just because I have not been vocal in public!!!
Most of the online media's have now withdrawn those fake news & apologised for the same.
ഞാൻ പരാതിപെട്ടത് അനുസരിച്ചു കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കി വളരെ പെട്ടെന്ന് തന്നെ ആക്ഷൻ എടുത്തു എന്നെ സപ്പോർട്ട് ചെയ്ത എറണാകുളം റൂറൽ എസ് പി കാർത്തിക് sir, ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സി ഐ ലത്തീഫ്,എസ് ഐ .കൃഷ്ണകുമാർ എന്നിവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.
I also want to thank the mainstream media's for their factual reporting & support!!
It's time we curb the online medias who thrive only on fake news/yellow journalism!!
Thanks & regards,
Shwetha Menon

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+