കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിയുമെങ്കിൽ ഇത്തരം കഥകൾ വിളിച്ചു പറഞ്ഞ് നടക്കാതിരിക്കു; മീ ടുവിനെക്കുറിച്ച് നടി ശിവാനി

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: ഹോളിവുഡിൽ തുടങ്ങിയ മീ ടു ക്യാംപെയിൻ ബോളിവുഡും കടന്ന് മലയാള സിനിമയിലും അലയടിക്കുകയാണ്. ഭയം കൊണ്ടും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവും തുറന്നുപറയാനാകാതെ പോയ ദുരനുഭവങ്ങൾ ധൈര്യമായി വെളിപ്പെടുത്താനുള്ള വേദിയൊരുക്കുകയാണ് മീ ടു ക്യംപെയിനിലൂടെ. മലയാളത്തിലെ നിരവധി നടന്മാരും സംവിധായകന്മാരും ഇതിനുള്ളിൽ തന്നെ മീ ടു കുരുക്കിൽ വീണിട്ടുണ്ട്.

മീ ടു ക്യംപെയിന് ശക്തമായ പിന്തുണ ലഭിക്കുമ്പോഴും ഒരു ഭാഗത്ത് വിമർശനങ്ങളും സജീവമാകുകയാണ്. മീ ടു ക്യംപെയിനെ വിമർശിച്ച് ഏറ്റവും ഒടുവിലായി രംഗത്തെത്തുന്നത് നടി ശിവാനി ഭായിയാണ്. പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ താര സംഘടനയിൽ പരാതിപ്പെട്ട് പരിഹാരം കാണണമെന്നും സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ ആരും തെരുവിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കില്ലെന്നും ശിവാനി ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു. ശിവാനിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

സംഗതികൊള്ളാം

സംഗതികൊള്ളാം

Me too#...സംഗതി കൊള്ളാം... ഭാവിയിൽ സ്ത്രീകളെ ചൂഷണം ചെയ്യാൻ മുതിരുന്ന ആളുകളുടെ എണ്ണം കുറയും...നല്ലതും ചീത്തയും സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട്... ചില പുരുഷന്മാർ അവരുടെ സ്വഭാവ വൈകല്യം കൊണ്ട് സ്ത്രീകളോട് മോശമായി പെരുമാറും, ചിലർ സ്ത്രീകളിൽ നിന്ന് ഉണ്ടാകുന്ന പ്രകോപനപരമായ പെരുമാറ്റത്തിൽ വശപ്പെട്ടു മോശമായി പെരുമാറിയേക്കാം....

പറയാതിരുന്നുകൂടെ

പറയാതിരുന്നുകൂടെ

സിനിമയിലെ സഹോദരിമാരോട് ഒരു അപേക്ഷ, കഴിയുമെങ്കിൽ ഇത്തരം കഥകൾ വിളിച്ചു പറഞ്ഞു നടക്കാതിരിക്കുക... പൊതുവെ സിനിമാക്കാരെ കുറിച്ച് അത്ര നല്ല അഭിപ്രായ ഒന്നുമില്ല പുറം ലോകർക്ക് ... ചുറ്റും ഇപ്പോൾ കൂടി നിന്ന് കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ ഒക്കെ പോകും... ഒറ്റയ്ക്കാവും... അപ്പോൾ മാത്രമേ നിങ്ങൾ അഭിനയിച്ചു ഉണ്ടാക്കിയ സൽപ്പേരു സാധാരണ ജനങ്ങൾക്കിടയിൽ നശിച്ചു പോയ കഥ അറിയൂ....

 സംഘടനയിൽ ചർച്ച ചെയ്യൂ

സംഘടനയിൽ ചർച്ച ചെയ്യൂ

നടീ നടന്മാർക്ക് ഒരു സംഘടനയുണ്ട്, നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവിടെ പരാതിപ്പെടൂ... പരിഹരിക്കൂ.... സ്വന്തം വീട്ടിലെ കാര്യം തെരുവിൽ ആരും ചർച്ച ചെയ്യിക്കപ്പെടാൻ ആഗ്രഹിക്കില്ല...
ലക്ഷകണക്കിന് ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന വ്യവസായം ആണ് സിനിമ..

സിനിമയുടെ അന്തസ് കളയാൻ

സിനിമയുടെ അന്തസ് കളയാൻ

അന്തസ്സായി എന്റെ അച്ഛൻ സിനിമ കുടുംബത്തിലെ അംഗം ആണെന്ന് ഇപ്പോൾ വിളിച്ചു പറയുന്ന കുഞ്ഞ്, നിങ്ങളുടെ ഇത്തരം പ്രവർത്തി കൊണ്ട് നാളെ അതിനു മടിക്കും... പൊതുജനം കണ്ണിൽ കാണാത്ത ഒരു വിഷയത്തെ രണ്ട് തരത്തിൽ ആണ് സമീപിക്കുന്നത്.

സമൂഹം മോശക്കാരായി കാണും

സമൂഹം മോശക്കാരായി കാണും

ഒരു കൂട്ടർ ഇരയ്ക്ക് ഒപ്പവും ഒരു കൂട്ടർ പീഡിപ്പിച്ച ആൾക്കൊപ്പവും.... അതായത് രണ്ടു പേരെയും സമൂഹം മോശമായി തന്നെ കാണും എന്ന് സാരം... 10 കൊല്ലം മുൻപുള്ള ഒരാളുടെ മാനസികാവസ്ഥ ആകില്ല ഇപ്പോൾ അയാൾക്ക്‌... പേര കുട്ടികൾ വരെ ആയിട്ടുണ്ടാകും.. ഒരേ സമയം നശിക്കുന്നത് എത്ര പേരുടെ അഭിമാനം ആണ്...

പരാതിപ്പെടണം അന്നു തന്നെ

പരാതിപ്പെടണം അന്നു തന്നെ

നിനക്ക് അഭിനയം മോഹം ഉണ്ടോ? നീ അവസരം ചോദിക്ക്... പകരം ചോദിക്കുന്നത് നിന്റെ മാനത്തെ ആണെങ്കിൽ പരാതിപെടണം... അന്ന് തന്നെ... അല്ലാതെ 10 കൊല്ലം കഴിഞ്ഞിട്ടല്ലയെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ശിവാനി പറയുന്നു

സിനിമയെ കല്ലെറിയരുത്

സിനിമയെ കല്ലെറിയരുത്

ജനങ്ങൾ അത്ഭുതത്തോടെയും ആരാധനയുടെയും ബഹുമാനത്തോടെയും പുറത്ത് നിന്ന് നോക്കി കാണുന്ന മഹത്തായ സിനിമ ലോകത്തെ ദയവായി മറ്റുള്ളവർക്ക് കല്ലെറിയാൻ പറ്റുന്ന വിധം തെരുവിൽ വലിച്ചിടരുത് എന്ന് പറഞ്ഞാണ് ശിവാനി തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ശിവാനി ഭായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അതൊന്നുമല്ല നടന്നത്! മീ ടൂ ഒന്നുമില്ലായിരുന്നു! വനിതാ സെല്ലിന്‍റെ ആദ്യ യോഗത്തെക്കുറിച്ച് ഷംന കാസിം

തിരക്കഥാകൃത്തിനെതിരെ മീ ടു ആരോപണവുമായി പ്രത്യുഷാ ബാനർജിയുടെ കാമുകൻതിരക്കഥാകൃത്തിനെതിരെ മീ ടു ആരോപണവുമായി പ്രത്യുഷാ ബാനർജിയുടെ കാമുകൻ

English summary
actress sivani bhai facebook post agaisnt me too campaign in malayalam cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X