സുശീല എന്ന കഥാപാത്രം ഒരിക്കലും ഞാനെന്ന വ്യക്തിയല്ല; വിവാദങ്ങൾക്ക് മറുപടിയുമായി സ്നേഹ ശ്രീകുമാർ
കൊച്ചി; യുവ നടിമാരായ എസ്തർ, ഗോപികാ രമേശ്, സ്രിന്ദ എന്നീ നടിമാരുടെ ഫോട്ടോഷൂട്ടുകളുടെ വിമർശിച്ചുകൊണ്ടുള്ള കൈരളി ചാനലിലെ 'ലൗഡ് സ്പീക്കർ എന്ന പരിപാടി വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നുു. ഫോട്ടോഷൂട്ടുകളിലെ നടിമാരുടെ വസ്ത്ര ധാരണത്തെയാണ് അധിക്ഷേപിച്ചത്. സംഭവം വിവാദമായതോടെ പരിപാടിയ്ക്കെതിരേയും കൈരളി ചാനലിനെതിരേയും നടിമാരായ എസ്തറും സ്രിന്ദയും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിപാടിയിലെ അവതാരകരിൽ ഒരാളായ സ്നേഹ ശ്രീകുമാർ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ വിശദീകരണം.

'സ്നേഹ ശ്രീകുമാർ എന്ന ഞാൻ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.കുറച്ചു ദിവസങ്ങൾ ആയി ലൗഡ്സ്പീക്കർ പ്രോഗ്രാമും ആയി ബന്ധപ്പെട്ടു വിമർശനങ്ങൾ ഉയർന്നുവരികയാണ്. ആ പ്രോഗ്രാമിൽ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെ യാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സുശീല ഒരിക്കലും ഞാൻ എന്ന വ്യക്തി യല്ല,ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ല ആ കഥാപത്രങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താൽ അതിനടിയിൽവന്നു മോശം കമന്റ്‌ഇടുകയും, ചീത്തവിളിക്കുകയും ചെയ്‌യുന്ന കുറെആളുകൾ ഉണ്ടല്ലോ,അവരുടെ പ്രതിനിധികൾ ആണ് സുശീലയും തങ്കുവും.

അസൂയയും കുശുമ്പും ഒക്കെയുള്ള 2കഥാപാത്രങ്ങൾ. അവർ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ,ജമാലുവോ അങ്ങിനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും.

എസ്തർ, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമർശിച്ചു അവർ പറയുമ്പോൾ ആ സ്റ്റോറിയുടെ അവസാനം 7min സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തർക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോഎടുക്കാനും, സോഷ്യൽമീഡിയയിൽ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകൾ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്.

പ്രോഗ്രാം മുഴുവൻആയി കണ്ടവർക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത് എന്ന്.വീഡിയോ മുഴുവനായി അല്ല ഇപ്പോൾ സോഷ്യൽമീഡിയയിൽ വന്നിട്ടുള്ളത്.ഞാൻ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകൾ ആസ്വദിക്കാറുമുണ്ട് .ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതിൽ എനിക്കും വിഷമം ഉണ്ട്, സ്നേഹ കുറിച്ചു.

അതേസമയം നേരത്തേ വിശദീകരണവുമായി രശ്മി അനിലോ രംഗത്തെത്തിയിരുന്നു. രശ്മി എന്ന ഞാൻ ഒരിക്കലും ഒരു വ്യക്തിയേയും വിമർശിക്കുകയോ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല.ഒരു അഭിമുഖത്തിലോ വേദിയിലോ ഇന്ന് വരെയും ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല. 14 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാൻ. എൻ്റെ മകൾ ഏത് വസ്ത്രം ധരിക്കണം എന്നതിന് പൂർണ്ണ സ്വാതന്ത്ര്യം ഞാനവൾക്ക് നൽകിയിട്ടുണ്ട്, എന്നായിരു്നു നടിയുടെ വാക്കുകൾ.

'ആ പ്രോഗ്രാമിൽ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും സ്നേഹയും അവതരിപ്പിക്കുന്നത്. തങ്കു എന്ന കഥാപാത്രം ആ വീട്ടിലെ ജോലിക്കാരിയാണ്. അവർക്ക് ഒന്നും ആകാൻ കഴിഞ്ഞിട്ടില്ല.താരങ്ങളെ അസൂയയോടെ നോക്കുകയും അവരെ വിമർശിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും. ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ഞങ്ങൾ അതിൽ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോ ഷൂട്ട് ചെയ്താൽ അതിനടിയിൽ വന്നു മോശം കമൻ്റിടുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകൾ ഉണ്ടല്ലോ അവരുടെ പ്രതിനിധികൾ ആണ് സുശീലയും തങ്കുവും', എന്നും രശ്മി വിശദീകരിച്ചിരുന്നു.












Click it and Unblock the Notifications