രാഗ താള ഭാവ ലയങ്ങളിൽ നിറഞ്ഞാടിയ നാട്യവിസ്മയം ആബാലവൃത്തത്തിന് അപൂർവ്വ അനുഭവമായി
പേരാമ്പ്ര: മണ്ഡലം ഫെസ്റ്റിന്റെ പ്രധാന വേദിയിൽ പ്രമുഖ ചലച്ചിത്ര താരം ശോഭനയും സംഘവും അവതരിപ്പിച്ച ഡാൻസ് ഫ്യൂഷൻ ആയിരക്കണക്കിന് കലാപ്രേമികൾക്ക് അളവറ്റ ആനന്ദനിർവൃതി പകർന്നു. രാഗ താള ഭാവ ലയങ്ങളിൽ നിറഞ്ഞാടിയ നാട്യവിസ്മയം നാട്ടിൻ പുറത്തെ ആബാലവൃത്തത്തിന് അപൂർവ്വ അനുഭവമായി.
ജ്വാല തിയേറ്റേഴ്സ് വിളയൂരിന്റെ സംഗമ ഗീതം ,കലാമണ്ഡലം വിദ്യയുടെ ക്ലാസിക്കൽ ഡാൻസും അരങ്ങേറി. രാവിലെ സെമിനാറുകളുടെ ഉൽഘാടനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിവഹിച്ചു. മാർക്കറ്റിങ് സൊസൈറ്റി ഗൗണ്ടിൽ നടന്ന സെമിനാറിൽ ജില്ലാ പഞ്ചായത്ത് അംഗം എ കെ ബാലൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ ടി പി ജയകുമാർ (നെൽകൃഷി) ,ഡോക്ടർ ടി പി സേതുമാധവൻ (സംയോജിത കൃഷി സാധ്യതകൾ ),പി എൻ ജയശ്രീ (ജലസംരക്ഷണം) എന്നിവർ വിഷയം അവതരിപ്പിച്ചു.എ ഡി എ പുഷ്പ കെ ശിവദാസൻ എന്നിവർ സംസാരിച്ചു.ഇ പി ഇബ്രാഹിം മാസ്റ്റർ സ്വാഗതവും ടി ശിവദാസൻ നന്ദിയും പറഞ്ഞു.

സെന്റ് ഫ്രാൻസിസ് സ്കൂളിൽ നടന്ന അലോപ്പതി മെഡിക്കൽ ക്യാമ്പ് ഡോക്ടർ പി കെ ശശിധരൻ ഉൽഘാടനം ചെയ്തു. മന്ത്രി ടി പി രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.എ കെ പത്മനാഭൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.രാജൻ മരുതേരി സിസ്റ്റർ സിസിലി എന്നിവർ സംസാരിച്ചു. എ കെ തറുവയ് ഹാജി സ്വാഗതവും ഡോക്ടർ വിനോദ് നന്ദിയും പറഞ്ഞു.
പുസ്തകമേള നഗരിയിൽ നടന്ന കവി സമ്മേളനം പ്രൊഫസർ വീരാൻകുട്ടി ഉൽഘാടനം ചെയ്തു.പ്രൊഫസർ സി പി അബൂബക്കർ അധ്യക്ഷനായി,മേലൂർ വാസുദേവൻ ,വി ടി ജയദേവൻ ഡോക്ടർ സോമൻ കടലൂർ ,നന്നൻ മുള്ളമ്പത് അഷറഫ് കല്ലോട് കെ പി സീന ബക്കർ കല്ലോട്,മനോജ് പൊൻപാറ ,ദീപ രവി ,രവീന്ദ്രൻ മേപ്പയ്യൂർ,രവീന്ദ്രൻ തളീക്കര എന്നിവർ കവിതകൾ ചൊല്ലി . എഎം രാമചന്ദ്രൻ സ്വാഗതവും ഇ സി രാമചന്ദ്രൻ നന്ദിയും പറഞ്ഞു . മണ്ഡലം ഫെസ്റ്റ് ഉൽഘാടനത്തോടനുബന്ധിച്ചു നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ മികച്ച പങ്കാളിത്തത്തിന് നൊച്ചാട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി.
രണ്ടാം സ്ഥാനം ചെറുവണ്ണൂർ പഞ്ചായത്തിനാണ്,മൂന്നാം സ്ഥാനം കൂത്താളി പഞ്ചായത്തിനും. ഈ പഞ്ചായത്തുകൾക്ക് 25 ലക്ഷം രൂപ ,20 ലക്ഷം രൂപ ,15 ലക്ഷം രൂപ എന്ന ക്രമത്തിൽ വികസന പ്രവർത്തനങ്ങൾക്ക് സമ്മാനമായി ലഭിക്കും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് നിർദിഷ്ട പ്രവർത്തികൾക്ക് തുക നൽകുക.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications