കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഗ താള ഭാവ ലയങ്ങളിൽ നിറഞ്ഞാടിയ നാട്യവിസ്മയം ആബാലവൃത്തത്തിന് അപൂർവ്വ അനുഭവമായി

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: മണ്ഡലം ഫെസ്റ്റിന്റെ പ്രധാന വേദിയിൽ പ്രമുഖ ചലച്ചിത്ര താരം ശോഭനയും സംഘവും അവതരിപ്പിച്ച ഡാൻസ് ഫ്യൂഷൻ ആയിരക്കണക്കിന് കലാപ്രേമികൾക്ക് അളവറ്റ ആനന്ദനിർവൃതി പകർന്നു. രാഗ താള ഭാവ ലയങ്ങളിൽ നിറഞ്ഞാടിയ നാട്യവിസ്മയം നാട്ടിൻ പുറത്തെ ആബാലവൃത്തത്തിന് അപൂർവ്വ അനുഭവമായി.

ജ്വാല തിയേറ്റേഴ്സ് വിളയൂരിന്റെ സംഗമ ഗീതം ,കലാമണ്ഡലം വിദ്യയുടെ ക്ലാസിക്കൽ ഡാൻസും അരങ്ങേറി. രാവിലെ സെമിനാറുകളുടെ ഉൽഘാടനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിവഹിച്ചു. മാർക്കറ്റിങ് സൊസൈറ്റി ഗൗണ്ടിൽ നടന്ന സെമിനാറിൽ ജില്ലാ പഞ്ചായത്ത്‌ അംഗം എ കെ ബാലൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ ടി പി ജയകുമാർ (നെൽകൃഷി) ,ഡോക്ടർ ടി പി സേതുമാധവൻ (സംയോജിത കൃഷി സാധ്യതകൾ ),പി എൻ ജയശ്രീ (ജലസംരക്ഷണം) എന്നിവർ വിഷയം അവതരിപ്പിച്ചു.എ ഡി എ പുഷ്പ കെ ശിവദാസൻ എന്നിവർ സംസാരിച്ചു.ഇ പി ഇബ്രാഹിം മാസ്റ്റർ സ്വാഗതവും ടി ശിവദാസൻ നന്ദിയും പറഞ്ഞു.

Sobana

സെന്റ് ഫ്രാൻസിസ് സ്കൂളിൽ നടന്ന അലോപ്പതി മെഡിക്കൽ ക്യാമ്പ് ഡോക്ടർ പി കെ ശശിധരൻ ഉൽഘാടനം ചെയ്തു. മന്ത്രി ടി പി രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.എ കെ പത്മനാഭൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.രാജൻ മരുതേരി സിസ്റ്റർ സിസിലി എന്നിവർ സംസാരിച്ചു. എ കെ തറുവയ് ഹാജി സ്വാഗതവും ഡോക്ടർ വിനോദ് നന്ദിയും പറഞ്ഞു.

പുസ്തകമേള നഗരിയിൽ നടന്ന കവി സമ്മേളനം പ്രൊഫസർ വീരാൻകുട്ടി ഉൽഘാടനം ചെയ്തു.പ്രൊഫസർ സി പി അബൂബക്കർ അധ്യക്ഷനായി,മേലൂർ വാസുദേവൻ ,വി ടി ജയദേവൻ ഡോക്ടർ സോമൻ കടലൂർ ,നന്നൻ മുള്ളമ്പത് അഷറഫ് കല്ലോട് കെ പി സീന ബക്കർ കല്ലോട്,മനോജ് പൊൻപാറ ,ദീപ രവി ,രവീന്ദ്രൻ മേപ്പയ്യൂർ,രവീന്ദ്രൻ തളീക്കര എന്നിവർ കവിതകൾ ചൊല്ലി . എഎം രാമചന്ദ്രൻ സ്വാഗതവും ഇ സി രാമചന്ദ്രൻ നന്ദിയും പറഞ്ഞു . മണ്ഡലം ഫെസ്റ്റ് ഉൽഘാടനത്തോടനുബന്ധിച്ചു നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ മികച്ച പങ്കാളിത്തത്തിന് നൊച്ചാട് ഗ്രാമപഞ്ചായത്ത്‌ ഒന്നാം സ്ഥാനം നേടി.

രണ്ടാം സ്ഥാനം ചെറുവണ്ണൂർ പഞ്ചായത്തിനാണ്,മൂന്നാം സ്ഥാനം കൂത്താളി പഞ്ചായത്തിനും. ഈ പഞ്ചായത്തുകൾക്ക് 25 ലക്ഷം രൂപ ,20 ലക്ഷം രൂപ ,15 ലക്ഷം രൂപ എന്ന ക്രമത്തിൽ വികസന പ്രവർത്തനങ്ങൾക്ക് സമ്മാനമായി ലഭിക്കും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് നിർദിഷ്ട പ്രവർത്തികൾക്ക് തുക നൽകുക.

<strong>റിലയന്‍സ് ജിയോയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കും!! ജിഡിപി നിരക്ക് 5.65 ശതമാനം വര്‍ധിക്കും!!</strong>റിലയന്‍സ് ജിയോയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കും!! ജിഡിപി നിരക്ക് 5.65 ശതമാനം വര്‍ധിക്കും!!

English summary
Actress Sobhana's dance in Perambra fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X