കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14-ാം വയസ്സിൽ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചു; വെളിപ്പെടുത്തല്‍

Google Oneindia Malayalam News

എറണാകുളം: ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ അശ്ലീല വെബ് സൈറ്റിലൂടെ പ്രചരിപ്പിച്ച സഭവത്തില്‍ പോലീസില്‍ പരാതി നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടയുണ്ടായില്ലെന്ന് വ്യക്തമാക്കി സോന എം അബ്രഹാം. തന്‍റെ പതിനാലാം വയസില്‍ ഫോര്‍ സെയില്‍ എന്ന മലയാളം ചിത്രത്തിന് വേണ്ടി അഭിനയിച്ച രംഗങ്ങളാണ് അശ്ലീല വെബ്സൈറ്റില്‍ പ്രചരിച്ചത്.

ഈ സംഭവത്തില്‍ ഡിജിപിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് സോന അബ്രഹാം വ്യക്തമാക്കുന്നത്. ഡബ്ല്യുസിസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റെഫ്യൂസ് ദ അബ്യൂസ് എന്ന ക്യാമ്പെയിന്‍റെ ഭാഗമായിട്ടായിരുന്നു സോനയുടെ തുറന്നു പറച്ചില്‍.

മോശമായ കുറിപ്പുകളുമായി

മോശമായ കുറിപ്പുകളുമായി

ചിത്രത്തിന് വേണ്ടി ഒരു വീട്ടില്‍ വെച്ച് ഷൂട്ട് ചെയ്ത ഏതാനും ദൃശ്യങ്ങള്‍ യൂട്യൂബിലൂടേയും അശ്ലീല വെബ്സൈറ്റുകളിലൂടേയും മോശമായ കുറിപ്പുകളുമായി പ്രചരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് താനും കുടുംബവും വര്‍ഷങ്ങളായി സമൂഹത്തില്‍ നിന്ന് അധിക്ഷേപം നേരിടുകയാണെന്നും ഇതിന്‍റെ ആഘതത്തില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ലന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ സോന പറയുന്നു.

ഹീറോയിന്‍റെ അനിയത്തി

ഹീറോയിന്‍റെ അനിയത്തി

അന്ന് അഭിനയിച്ച ആ സിനിമയുടെ പ്രമേയം എന്തായിരുന്നു എന്ന് ഇന്ന് ആലോചിക്കുമ്പോള്‍ അത്തരം ഒരു സിനിമയില്‍ അഭിനയിച്ചതില്‍ ഇന്നെനിക്ക് ഭീതി തോന്നുന്നു. കടുത്ത സ്തീ വിരുദ്ധതയും അതിനെ മഹത്വവത്കരിക്കുകയും ചെയ്യുന്ന ഒരു സിനിമയായിരുന്നു അത്. അതില്‍ കാതല്‍ സന്ധ്യ അവതരിപ്പിച്ച ഹീറോയിന്‍റെ അനിയത്തിയായിട്ടാണ് താന്‍ അഭിനയിച്ചതെന്നും സോന തുറന്നു പറയുന്നു.

ജീവനോടെയുണ്ട്

ജീവനോടെയുണ്ട്

സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്ത ഹീറോയിൻ കഥാപാത്രമായിരുന്നു കാതല്‍ സന്ധ്യയുടേത്. നിര്‍ഭാഗ്യവശാല്‍ അതില്‍ അനിയത്തിയായി അഭിനയിച്ച ഞാനാണ് സ്വന്തം ജീവിതത്തില്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടത്. പക്ഷെ ഞാന‍് ജീവിതം അവസാനിപ്പിച്ചിട്ടില്ല. ഇപ്പോഴും ഞാന്‍ ജീവനോടെയുണ്ട്. അതിന്‍റെ തെളിവാണ് ഞാനിപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്.

ചെറിയ കുട്ടിയാണ്

ചെറിയ കുട്ടിയാണ്

ചിത്രത്തില്‍ താന്‍ അഭിനയിക്കുന്ന കഥാപാത്രത്തെ പീഡിപ്പിക്കുന്ന രംഗമുണ്ട്. ആ രാംഗങ്ങള്‍ ചിത്രീകരിക്കണമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അന്ന് എനിക്ക് 14 വയസാണ്. 150 പേരോളം ഉള്ള ആ സൈറ്റില്‍ വെച്ച് അത് ചിത്രീകരിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന‍് ചെറിയ കുട്ടിയാണ്. സിനിമയിലൂടെ എന്താണ് ചെയ്യുന്നത്, എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍ പക്വതപോലും ഇല്ലാത്ത പ്രായം.

കാര്യങ്ങള്‍ പുതിയ തലത്തിലേക്ക്

കാര്യങ്ങള്‍ പുതിയ തലത്തിലേക്ക്


പിന്നീട് ആ രംഗങ്ങള്‍ സംവിധായകന്‍റെ കലൂരിലുള്ള ഓഫീസില്‍ വെച്ചാണ് ചിത്രീകരിച്ചത്. തന്‍റെ മാതാപിതാക്കളും കുറച്ച് അണിയറ പ്രവര്‍ത്തകരും മാത്രമാണ് അന്ന് ഷൂട്ടിങ് കാണാന്‍ ഉണ്ടായിരുന്നത്. അങ്ങനെ സിനിമ ഷൂട്ടിങ് തീർന്നു. ഞാനെന്റെ പത്താംക്ലാസ് പരീക്ഷയും മറ്റ് തിരക്കുകളിലേക്കും മടങ്ങി. എന്നാല്‍ പ്ലസ് വണില്‍ പഠിക്കുമ്പോഴാണ് കാര്യങ്ങള്‍ പുതിയ തലത്തിലേക്ക് എത്തുന്നതെന്നും സോന പറയുന്നു.

പ്രചരിക്കുന്നു

പ്രചരിക്കുന്നു

ആ സിനിമയ്ക്ക് വേണ്ടി എടുത്ത രം​ഗങ്ങൾ യു ട്യൂബിലും നിരവധി പോൺ സൈറ്റുകളിലും പല പേരുകളിൽ പലവിധ തലക്കെട്ടോടെ പ്രചരിക്കാൻ തുടങ്ങി. ആ സാഹചര്യത്തില്‍ ഒരു സാധാരണ മധ്യവര്‍ഗ കുടുംബത്തില്‍ പെടുന്ന എന്‍റെ ഫാമിലിയുടെ ആഘാതം മനസ്സിലാകുമല്ലോ. അതോട് കൂടി ആധ്യാപകരും സുഹൃത്തുക്കളും അടക്കം സംശയത്തിന്‍റെ കണ്ണോട് കൂടിയാണ് നോക്കിയത്.

സിനിമ എന്ന വാക്ക്

സിനിമ എന്ന വാക്ക്

അതുകൊണ്ട് തന്നെ സിനിമ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ എന്‍റെ വീട്ടുകാര്‍ക്ക് ഇപ്പോള്‍ പേടിയാണ്. ന്റെ കഴിവിൽ അവർക്ക് വിശ്വാസമുണ്ടെങ്കിലും സിനിമ പേടിയാണ്. ഇത്രയും കാലം കുത്തുവാക്കുകള്‍ കേട്ടാണ് ഈ സമൂഹത്തില്‍ ജീവിച്ചത്. നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, എന്തിനാണിങ്ങനെ ജീവിക്കുന്നത്.. അല്ലെങ്കിൽ എനിക്കെന്തോ കുറവുണ്ടെന്ന തരത്തിലാണ് ആളുകൾ എന്നെ നോക്കുന്നത്.

നിയമ വിദ്യാര്‍ത്ഥി

നിയമ വിദ്യാര്‍ത്ഥി

അവരോടെല്ലാം എനിക്ക് പറയാനുള്ളത് എനിക്ക് ഒന്നും നഷ്ടപ്പെട്ടു എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്കാണ് ദുഖം. നഷ്ടപ്പെട്ടിട്ടില്ലാത്ത എന്തോ നഷ്ടപ്പെട്ടു എന്ന് ബോധ്യപ്പെടുത്താനാണ് കുടുംബക്കാർ പോലും ശ്രമിച്ചത്. പ്രചരിച്ച ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നിന്നും നീക്കം ചെയ്യാന്‍ വേണ്ടി എനിക്ക് സമീപിക്കാന്‍ പറ്റുന്ന എല്ലാ നിയമസവിധാനങ്ങളേയും സമീപിച്ചതായും നിയമ വിദ്യാര്‍ത്ഥിയായ സോന പറയുന്നു.

പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല

പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല

പക്ഷെ ഇന്നുവരെ അതിനോട് അനുകൂലമായ ഒരു പ്രതികരണം കിട്ടിയിട്ടില്ല. വിജയ് പി നായർക്കെതിരേ പ്രതികരിച്ച സ്ത്രീകളോടുള്ള സമൂഹത്തിന്റെ നിലപാട് കണ്ട് ഭയപ്പെട്ടിട്ട് ഉറക്കം വരാത്ത വ്യക്തിയാണ് ഞാൻ. ആ ഭയത്തോടെയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. പക്ഷെ സംസാരിക്കാതിരിക്കാന്‍ എനിക്ക് സാധിക്കില്ല. സൈബർ സെൽ, എഡിജിപി, ഡിജിപിയുടെ അടുത്ത് വരെ പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ നടപടി എടുത്തിട്ടില്ല.

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍


സംവിധായകനും നിര്‍മ്മാതാവിനും എഡിറ്റര്‍ക്കും മാത്രം ലഭ്യമായിരുന്ന വീഡിയോ എങ്ങനെ പബ്ലിക് പ്ലാറ്റ്ഫോമിൽ എത്തി എന്ന ചോദ്യത്തിന് പോലും ഉത്തരം നൽകാൻ അവർക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. തന്‍റെ ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയില്‍ നില്‍ക്കുന്നുണ്ട്. എല്ലാ അധിക്ഷേപങ്ങളും നേരിട്ട് ഞാൻ ജീവിക്കുകയാണ്. എനിക്കത് ശീലമായെന്നും അവര്‍ പറയുന്നു.

മാനസിക വൈകല്യമുള്ളവരാണ്

മാനസിക വൈകല്യമുള്ളവരാണ്

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലിരുന്ന് മറ്റുള്ളവരെ തെറിവിളിക്കുന്നത് മാനസിക വൈകല്യമുള്ളവരാണ്. ചിലര്‍ അത് അവരുടെ ജന്മ അവകാശമായി കണക്കാക്കുകയാണ്. സമൂഹത്തിന്റെ കാവൽ ഭടൻമാരെന്നാണ് അവര്‍ സ്വയം വിശ്വസിക്കുന്നത്. അവർക്ക് നഷ്ടപ്പെടാത്ത എന്തോ നമുക്ക് കൂടുതലായിട്ടുണ്ട് എന്ന നിലയ്ക്കാണ് അവരുടെ പ്രതികരണമെന്നും സോന പറയുന്നു.

 പിസി ജോര്‍ജ് വന്നിട്ട് കാര്യമില്ല; പൂഞ്ഞാര്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ലീഗ്, വിജയമുറപ്പിക്കും പിസി ജോര്‍ജ് വന്നിട്ട് കാര്യമില്ല; പൂഞ്ഞാര്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ലീഗ്, വിജയമുറപ്പിക്കും

English summary
actress sona m abraham reveals about for sale movie issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X