കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ ലോകത്തിന് കറുത്ത ഞായർ.. സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ.. 80കളിലെ കത്തുന്ന സൗന്ദര്യം

  • By Sajitha
Google Oneindia Malayalam News

Recommended Video

cmsvideo
സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാറിന് വിട, ലോകത്തിന് ഇന്ന് കറുത്ത ഞായർ

സിനിമാ ലോകത്തിന് ഇത് കറുത്ത ഞായര്‍ ആണ്. ഇന്ത്യന്‍ സിനിമയിലെ സ്വപ്‌നസുന്ദരി ശ്രീദേവിയുടെ മരണവാര്‍ത്തയോടെ പുലര്‍ന്ന ഞായര്‍ കറുത്തതാവതെങ്ങനെ! പ്രായം അന്‍പത് കഴിഞ്ഞുവെങ്കിലും ഇന്നും വെള്ളിത്തിരയിലും പൊതുവേദികളിലും ഊര്‍ജസ്വലമായ സാന്നിധ്യമാണ് ശ്രീദേവി. അതുകൊണ്ട് തന്നെ ശ്രീദേവിയുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ സിനിമാ ലോകത്തിന് കനത്ത ഞെട്ടല്‍ മാത്രമാണ് സമ്മാനിക്കുന്നത്.

നാലാം വയസ്സില്‍ തുടങ്ങിയതാണ് ശ്രീദേവിയുടെ സിനിമാ ജീവിതം. മലയാളത്തിലും തമിഴിലും ഹിന്ദിയിലും എന്നു വേണ്ട വിവിധ ഭാഷകളില്‍ ഒരു കാലത്ത് തരംഗമായിരുന്നു ശ്രീദേവി. മകള്‍ ജാന്‍വി സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത് കാണാന്‍ കാത്ത് നില്‍ക്കാതെയാണ് ശ്രീദേവിയുടെ വിടവാങ്ങല്‍.

ശ്രീ അമ്മ യങ്കാര്‍ അയ്യപ്പന്‍

ശ്രീ അമ്മ യങ്കാര്‍ അയ്യപ്പന്‍

അമ്മ രാജേശ്വരിയുടെ സിനിമാ സ്വപ്‌നങ്ങളാണ് ശ്രീദേവിയെ ബോളിവുഡിന്റെ റാണിയാക്കിയത്. സിനിമയിലെ നര്‍ത്തകിയായിരുന്ന രാജേശ്വരിയുടേയും അഭിഭാഷകനായ അയ്യപ്പന്റെയും മകളായി 1963ല്‍ തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവിയുടെ ജനനം. ശ്രീ അമ്മ യങ്കാര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയിരുന്നു.

ബാലതാരമായി തുടക്കം

ബാലതാരമായി തുടക്കം

തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലായിരുന്നു നാലാം വയസ്സിലെ ശ്രീദേവിയുടെ അരങ്ങേറ്റം. പിന്നീട് ബാലതാരമായി മലയാളവും തമിഴും തെലുങ്കും അടക്കമുള്ള ഭാഷകളില്‍ തിളങ്ങി. പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് 1971ല്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ശ്രീദേവി സ്വന്തമാക്കി.

തെന്നിന്ത്യയിൽ തരംഗം

തെന്നിന്ത്യയിൽ തരംഗം

നായികയായുള്ള ശ്രീദേവിയുടെ അരങ്ങേറ്റം രണ്ട് ഇതിഹാസ താരങ്ങള്‍ക്കൊപ്പമായിരുന്നു. കെ ബാലചന്ദറിന്റെ മുണ്ട്ര് മുടിച്ച് എന്ന ചിത്രത്തില്‍ കമല്‍ ഹാസനും രജനീകാന്തിനുമൊപ്പം. അന്നത്തെ പതിമൂന്നുകാരി പെണ്‍കുട്ടിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കും തമിഴും മലയാളവും ഹിന്ദിയും ശ്രീദേവിയുടെ ഡേറ്റിന് കാത്ത് കിടന്ന നാളുകളായിരുന്നു എണ്‍പതുകള്‍.

ഹിറ്റായ ജോഡി

ഹിറ്റായ ജോഡി

കമല്‍ഹാസന്‍- ശ്രീദേവി ജോഡികള്‍ അക്കാലത്ത് സിനിമാ പ്രേമികളുടെ ഹരമായിരുന്നു. വളരെപ്പെട്ടന്നാണ് ശ്രീദേവി മുന്‍നിര നായികയായി വളര്‍ന്നത്. മലയാളത്തില്‍ 26 ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് ശ്രീദേവി. കുമാരസംഭവവും ദേവരാഗവുമടക്കമുള്ള ചിത്രങ്ങള്‍ ശ്രീദേവിയെ മലയാളിയുടേയും പ്രിയതാരമാക്കി.

ബോളിവുഡിന്റെ താരറാണി

ബോളിവുഡിന്റെ താരറാണി

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിന്റെ ലേഡി സൂപ്പര്‍സ്റ്റാറിലേക്കുള്ള ശ്രീദേവിയുടെ പ്രയാണത്തിന്റെ ആദ്യ കാല്‍വെപ്പ് 1975ല്‍ ആയിരുന്നു. ഒരു ചെറിയ വേഷത്തിലൂടെ ആയിരുന്നു തുടക്കം. 1978ല്‍ സോള്‍വ സാവനിലൂടെ നായികയായി അരങ്ങറ്റം. ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത് വാലയാണ് ശ്രീദേവിക്ക് ബോളിവുഡില്‍ ബ്രേക്ക് നല്‍കിയ ചിത്രം.

അപ്രതീക്ഷിത വിയോഗം

അപ്രതീക്ഷിത വിയോഗം

പിന്നീട് ജുദായ്, ഹുദാ ഗവാ, ലാഡ്‌ല, ഭഗ്വാന്‍ ദാദ തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിലൂടെ ബോളിവുഡിലെ സിംഹാസനത്തില്‍ ഇരിപ്പുറപ്പിച്ചു. 1997ല്‍ അനില്‍ കപൂര്‍ നായകനായ ജുദായിയോടെയാണ് താല്‍ക്കാലികമായി ശ്രീദേവി അഭിനയം അവസാനിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ഗംഭീര തിരിച്ച് വരവ്. അവസാന ചിത്രമായ സീറോ റിലീസ് ചെയ്യും മുന്‍പാണ് ശ്രീദേവിയുടെ അപ്രതീക്ഷിത മരണം.

ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!

'കൈകെട്ടി' പ്രതിഷേധിച്ച കുമ്മനത്തിന് കടുംവെട്ട് ട്രോള്‍ പൊങ്കാല.... പ്രതിഷേധത്തിലും കുമ്മനടിയെന്ന്'കൈകെട്ടി' പ്രതിഷേധിച്ച കുമ്മനത്തിന് കടുംവെട്ട് ട്രോള്‍ പൊങ്കാല.... പ്രതിഷേധത്തിലും കുമ്മനടിയെന്ന്

നടി ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
The first Lady Superstar of Indian Cinema: Sreedevi's Profile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X