നടി ശ്രീലത മേനോന്‍ അതീവ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: ചലച്ചിത്ര സീരിയല്‍ താരം ശ്രീലതാമേനോന്‍ അതീവ ഗുരുതരവാസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളെജില്‍. മുപ്പതോളം സിനിമകളിലും നൂറോളം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട് ശ്രീലത. അഭിനയ രംഗത്ത് നിന്ന് കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ലാത്തെ ശ്രീലതയുടെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താന്‍ സുമനസുകളുടെ കാരുണ്യം തേടുകയാണ് മക്കള്‍.
അസ്ഥികളെ ബാധിയ്ക്കുന്ന രോഗം പിടിപെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീലത ചികിത്സയിലാണ്. രോഗം കടുത്തോടെ വൃക്കകളും തകരാറിലായി. അരയ്ക്ക് താഴേയ്ക്ക് പൂര്‍ണമായും തളര്‍ന്നു. മൂന്ന് ആണ്‍മക്കളാണ് ശ്രീലതയ്ക്ക്. 20 കാരനായ മൂത്ത മകന്‍ അര്‍ജ്ജുന്‍ കൂലിപ്പണിചെയ്താണ് അമ്മയുടെ ചികിത്സയ്ക്കും ഇളയ കുട്ടികളുടെ പഠനത്തിനുമുള്ള പണം കണ്ടെത്തുന്നത്.

ശ്രീലതയുടെ രോഗം കടുത്തതോടെ അര്‍ജ്ജുന്‍ അവര്‍ക്കരികിലാണ് എപ്പോഴും. അതിനാല്‍ തന്നെ ജോലിയ്ക്ക് പോകാനും കഴിയുന്നില്ല. ഈ സമയമെല്ലാം ഇളയകുട്ടികള്‍ വീട്ടില്‍ തനിച്ചാണ്. സ്‌കൂളില്‍ നിന്ന് കിട്ടുന്ന ഉച്ചഭക്ഷണം മാത്രമാണ് കുട്ടികള്‍ക്ക് ലഭിയ്ക്കുന്നത്.
മൂന്ന് മാസത്തോളമായി വാടക നല്‍കാത്തതിനാല്‍ വീട്ടുടമയുടെ ഇറക്കിവിടല്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ശ്രീലതയ്ക്കും മക്കള്‍ക്കും സഹായ വാഗ്ദാനവുമായി ഒട്ടേറേപ്പേര്‍ എത്തിയിരുന്നെങ്കിലും അവയെല്ലാം വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങുകയായിരുന്നു












Click it and Unblock the Notifications