കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ഈ മൗനം ഭയപ്പെടുത്തുന്നു; വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാലാണോ ഇത് ഗൗരവത്തിൽ എടുക്കാത്തത്? ''

Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലം ഓച്ചിറയിൽ രാജസ്ഥാൻ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികരണവുമായി നടി ശ്രീയാ രമേഷ്. ഇതര ദേശങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്ക്കെതിരെയും പ്രതിഷേധം ഉയർത്തുന്ന കേരളത്തിൽ അത്തരം സംഭവങ്ങൾ നടക്കുമ്പോൾ വല്ലാത്ത ഒരു മൗനം ആണ്. ഈ മൗനം ഭയപ്പെടുത്തുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ശ്രീയാ ശരൺ പറയുന്നു.

വോട്ടർ പട്ടികയിൽ പേരില്ലാത്തതുകൊണ്ടാണോ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ ഗൗരവത്തോടെ കാണാൻ സർക്കാരും നേതാക്കളും തയാറാകാത്തതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ശ്രീയ രമേശ് ചോദിക്കുന്നു.

കേരളത്തിന് മൗനം

കേരളത്തിന് മൗനം

ജീവിതത്തിന്റെ വർണ്ണങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ 13 കാരിയായ രാജസ്ഥാൻകാരി പെൺകുട്ടിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതര ദേശങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്ക്കെതിരെയും പ്രതിഷേധം ഉയർത്തുന്ന കേരളത്തിൽ അത്തരം സംഭവങ്ങൾ നടക്കുമ്പോൾ വല്ലാത്ത ഒരു മൗനം ആണ്. ഈ സംഭവത്തിലും കനത്തു വരുന്ന ആ മൗനവും ഭീതിപ്പെടുത്തുന്നു.

നീതി കിട്ടേണ്ടെ

നീതി കിട്ടേണ്ടെ

അനീതിയെ എതിർക്കുന്നതിലല്ല മറിച്ച് അവനവന്റെ രാഷ്ടീയ/മത താല്പര്യത്തിനും വിരുദ്ധമായതിനെ മാത്രം തെരഞ്ഞെടുത്ത് എതിർക്കുക എന്നതാണ് ഇതിന്റെ പിന്നിൽ എന്ന് കരുതുന്നു. പ്രതികൾക്ക് ആരെങ്കിലും ഒത്താശ ചെയ്യുന്നു എങ്കിൽ, ആ കൃത്യത്തെ ഇതര സംസ്ഥാന വിഷയങ്ങളുമായി സമീകരിച്ച് ന്യായീകരിക്കുന്നു എങ്കിൽ ഒരു നിമിഷം ആ കുരുന്നിന്റെ സ്ഥാനത്ത് നമ്മുടെ വീടുകളിലെ സമപ്രായക്കാരായ കുരുന്നുകളെ പറ്റി ചിന്തിക്കുക. ആ പതിമൂന്ന് കാരിക്കും കുടുമ്പത്തിനും #ജസ്റ്റിസ് കിട്ടേണ്ടതുണ്ട്.

എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്?

എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്?

ദാരിദ്രത്തിനിടയിലാണ്, ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ജീവിതമെങ്കിലും പതിമൂന്നു കാരിയായ അവളുടെയും മാതാപിതാക്കളുടേയും സന്തോഷങ്ങൾ ഒരു സംഘം ക്രൂരന്മാർ തല്ലിക്കെടുത്തിയിരിക്കുന്നു. അവരുടെ ജീവിതത്തിന്റെ പ്രതീക്ഷകൾ ആശങ്കയുടെ കണ്ണീരിലേക്ക് വഴിമാറിയിരിക്കുന്നു. ആസുരജന്മം എടുത്ത ചിലർ തട്ടിക്കൊണ്ടു പോകുമ്പോൾ ആ പെൺകുട്ടി എന്തുമാത്രം വിഹല്വയായിരിക്കും? അവളുടെ വിലാപങ്ങൾ പരസ്യങ്ങളിൽ ഉദ്ഘോഷിക്കുന്ന നവോത്ഥാന നമ്പർ:1 എന്ന ഈ കേരളത്തിലെ അന്തരീക്ഷത്തിൽ ഉയർന്നിട്ടുണ്ടാകില്ലെ? എന്തേ ആരും കേൾക്കാതെയും പ്രതികരിക്കാതെയും പോയത്?

പ്രശ്നങ്ങളോട് മുഖം തിരിക്കുന്നവർ

പ്രശ്നങ്ങളോട് മുഖം തിരിക്കുന്നവർ

അവളുടെ മാതാപിതാക്കളുടെ സങ്കടങ്ങൾക്ക് കാതു കൊടുക്കുവാൻ എന്തേ നമുക്ക് ആകാത്തത്? പ്രവാസികളാണ് മലയാളികളിൽ വലിയ ഒരു വിഭാഗം ഇതര ദേശത്തുവച്ച് നമുക്ക് ഒരു പ്രശ്നം വരുമ്പോൾ നമ്മൾ അനുഭവിക്കുന്ന മാനസികാവസ്ഥ അവർക്കും ഉണ്ട് എന്ന് എന്തേ തിരിച്ചറിയാത്തത്? വിദേശത്ത് സ്ത്രീകൾക്ക് ഒരു പ്രശ്നം ഉണ്ടായാൽ പോലീസിൽ പരാതിനൽകിയാൽ എത്ര വേഗമാണ് നടപടികൾ ഉണ്ടാകാറുള്ളതെന്ന് പ്രവാസികൾക്കെങ്കിലും അറിയാം. ഇവിടെ ആ കൊച്ചു പെൺകുട്ടിയുടെ നേർക്ക് പീഡന ശ്രമം ഉണ്ടായപ്പോൾ അവളുടെ മാതാപിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നതുമാണ് എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്.

മൗനം വെടിയുക

മൗനം വെടിയുക

കേരളത്തിലെ പെൺകുട്ടിയുടെയും സ്ത്രീകളുടേയും സുരക്ഷയെ പറ്റി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു പെരുമ്പാവൂർ ജിഷയുടെ ക്രൂരമായ കൊലപാതകം നടന്നപ്പോൾ. അത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അത് ഒറ്റപ്പെട്ടതായി കാണാൻ ആകില്ല. ഭയാനകമം വിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് സ്ത്രീകൾക്ക് നേരെ നേരിട്ടും സൈബർ സ്പേസിലും ഉള്ള അധിക്രമങ്ങൾ. മയക്കുമരുന്നിന്റെ ലഹരിയിലാണ് ചെയ്തത് എന്ന് പല കൊലപാതക, അക്രമ വാർത്തകൾക്കൊപ്പവും കാണാറുണ്ട്. സമൂഹത്തിൽ മയക്കുമരുന്നിന്റെ വ്യാപനം വർദ്ധിക്കുന്നു എന്നതിനെയാണ് അത് അടിവരയിടുന്നത്. ആ കുരുന്നിന്റെ ജീവൻ അപകടത്തിലാകും മുൻപേ എത്രയും വേഗം കണ്ടെത്തുവാൻ പോലീസിനു ആകട്ടെ. ഇത്തരം സംഭവങ്ങൾ നമ്മളുടെ കുരുന്നുകളെ തേടിയെത്താതിരിക്കുവാൻ മൗനം വെടിയുക, പ്രതികരിക്കുവാനും ജാഗ്രതയോടെ ഇരിക്കുവാൻ തയ്യാറാകുക.

വോട്ടില്ലാത്തതുകൊണ്ടാണോ അവഗണന?

വോട്ടില്ലാത്തതുകൊണ്ടാണോ അവഗണന?

വോട്ട് അഭ്യർഥനയുമായി വരുന്ന രാഷ്ടീയ പ്രവർത്തകരോട് കൂടെയാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാലാണോ നിങ്ങൾ അവളുടെ തട്ടിക്കൊണ്ടു പോകൽ പ്രശ്നത്തെ ഗൗരവത്തിൽ എടുക്കാത്തത്? അവൾ ഒരു മനുഷ്യജീവിയാണ് നാടും ജാതിയും ഏതായാലും നമ്മുടെ സമൂഹത്തിൽ ആണ് അവൾ ജീവിച്ചിരുന്നത്, അവൾക്ക് നീതി ലഭിക്കണം. അത് നമ്മുടെ ഉത്തരവാദിത്വമാണെന്നെഴുതിയാണ് ശ്രീയ രമേശ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നമോ ടീഷർട്ട് ധരിച്ച് പെൺകുട്ടി, ആക്രോശിച്ച് പ്രവർത്തകർപ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നമോ ടീഷർട്ട് ധരിച്ച് പെൺകുട്ടി, ആക്രോശിച്ച് പ്രവർത്തകർ

English summary
actress srerya saran responds to ochira rajasthani girl kidnapping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X