Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ പരിപാടിയിൽ ചാനലിന് ഒരു കുഴപ്പവും തോന്നാത്തത് അത്ഭുതം', കൈരളി ടിവിക്കെതിരെ നടി ശ്രിന്ദ

സിനിമാ താരങ്ങളായ ശ്രിന്ദ, എസ്തര്‍ അനില്‍ അടക്കമുളളവരുടെ ഫോട്ടോ ഷൂട്ടുകളെ കുറിച്ച് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തിലായിരിക്കുകയാണ് കൈരളി ടിവിയിലെ ലൗഡ് സ്പീക്കര്‍ എന്നുളള പരിപാടി. ശ്രിന്ദയും എസ്തറും പരിപാടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

ഇത് 2021 ആണെന്നും എന്നാല്‍ ചിലര്‍ ഇപ്പോഴും ഇരുപതിനായിരം അടി പിന്നിലാണെന്ന് ശ്രിന്ദ കുറ്റപ്പെടുത്തി. ഇത്തരം പരിപാടികള്‍ ഇനി വിലപ്പോകില്ലെന്നും കൈരളിയില്‍ ഇത്തരം കണ്ടന്റുകള്‍ വരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ശ്രിന്ദ പ്രതികരിച്ചിരുന്നു. കൈരളിയിലെ വിവാദ പരിപാടിക്കെതിരെ ശ്രിന്ദ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയോടാണ് ശ്രിന്ദയുടെ പ്രതികരണം.

1

ഇതാദ്യമായല്ല ഈ പരിപാടിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്ന് ശ്രിന്ദ പറയുന്നു. അവര്‍ ഇത് ചെയ്ത് പോരുന്നതാണ്. ഒരു പ്രത്യേക പ്രേക്ഷകരെ ആണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്. ആളുകള്‍ക്ക് ടോക്‌സിക് ആയിട്ടുളള പരിപാടികള്‍ ആണ് നല്‍കുന്നത്. ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയ്ക്ക് തന്റെ പെരുമാറ്റത്തില്‍ താന്‍ ഉത്തരവാദിത്തം പുലര്‍ത്തേണ്ടതുണ്ട് എന്നാണ് കരുതുന്നത്. അത് ടിവിക്കും സിനിമയ്ക്കും മറ്റ് മാധ്യമങ്ങള്‍ക്കും ബാധകമാണ്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞ് മാറാനാകില്ല.

2

പ്രേക്ഷകരിലേക്ക് അവര്‍ കുത്തി വെയ്ക്കുന്ന ഇത്തരം ചിന്തകള്‍ പിന്നീട് വലിയ പ്രശ്‌നങ്ങളിലേക്കാണ് മാറുക. ഇത്തരം ചിന്തകളുടെ ശക്തി നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് നമ്മുടെ കൂട്ടായ തോല്‍വി ആണെന്നും ശ്രിന്ദ പറയുന്നു. തങ്ങളുടെ ഫോട്ടോഷൂട്ടിനെ കുറിച്ചുളള കമന്റുകള്‍ പറയുന്നതില്‍ സ്ത്രീകളുമുണ്ട് എന്നതില്‍ അത്ഭുതം തോന്നിയില്ലെന്നും ശ്രിന്ദ പറയുന്നു.

3

കാരണം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇതുപോലുളള രംഗങ്ങള്‍ ഈ പരിപാടിയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇക്കാലത്തും ഈ പരിപാടി ഇത്തരത്തില്‍ തുടരുന്നു എന്നുളളത് അത്ഭുതപ്പെടുത്തുന്നതാണ്. ഇത്തരം ഒരു പരിപാടി സംപ്രേഷണം ചെയ്യുന്നതില്‍ ചാനലിന് കുഴപ്പമൊന്നും ഇല്ല എന്നുളളതും അത്ഭുതപ്പെടുത്തുന്നതാണ്. എങ്ങനെയാണ് അവര്‍ക്ക് ഇത്തരത്തില്‍ സംസാരിക്കാനും അത് ആസ്വദിക്കാനും സാധിക്കുന്നത് എന്നും ശ്രിന്ദ ചോദിച്ചു.

4

ഒരു ഫോട്ടോഷൂട്ട് അവര്‍ എന്തിനാണ് ഇത്ര വലിയ സംഭവം ആയി കാണുന്നത്. ഇത്തരത്തില്‍ സംസാരിക്കുന്നത് ഒട്ടും ശരിയല്ലെന്നും ശ്രിന്ദ കൂട്ടിച്ചേര്‍ത്തു. ഫോട്ടോകള്‍ക്ക് ലഭിച്ചിരിക്കുന്ന കമന്റുകള്‍ താന്‍ പരിശോധിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പറഞ്ഞത് പോലുളള മോശം വാക്കുകള്‍ കണ്ടില്ല. ആളുകള്‍ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയുമാണ് ചെയ്തത്. പരിപാടിയെ കുറിച്ചുളള പോസ്റ്റിന് പിന്തുണ ലഭിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ശ്രിന്ദ പറഞ്ഞു.

5

ഈ പിന്തുണ തനിക്ക് മാത്രമുളളതല്ല. തങ്ങള്‍ക്കും മറ്റുളളവര്‍ക്കും വേണ്ടി നിലകൊളളുന്ന എല്ലാവര്‍ക്കുമുളളതാണ്. ഫോട്ടോഷൂട്ടുകള്‍ തനിക്ക് സിനിമയില്‍ അഭിനയിക്കുന്നത് പോലെ തന്നെ ആണ്. താന്‍ അവ ഇഷ്ടപ്പെടുന്നു. ഫോട്ടോഗ്രാഫറും സ്റ്റൈലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റും ഒക്കെ ചേരുന്ന കലാപരമായ ഒന്ന്. അത് താന്‍ ആസ്വദിക്കുന്നു. അതേക്കുറിച്ചുളള ഇത്തരം പരാമര്‍ശങ്ങള്‍ താന്‍ കണക്കിലെടുക്കുന്നത് പതിവല്ല.

Recommended Video

cmsvideo
    അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സ്‌നേഹ
    6

    ഈ പരിപാടിയേയും താന്‍ ആദ്യം അവഗണിക്കുകയാണ് ചെയ്തത്. അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്ന് കരുതി. എന്നാല്‍ അത് ശരിയല്ലെന്ന് പിന്നീട് തോന്നി. ഇത്തരം പരിപാടികളെ തുറന്ന് കാട്ടേണ്ടതുണ്ടെന്നും അത് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും തോന്നി. ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടുന്ന ഒരു വിഷയം ആണോ ഇത്. ലോകത്ത് പലതും സംഭവിക്കുന്നു. മാധ്യമങ്ങള്‍ അക്കാര്യങ്ങള്‍ വേണം ശ്രദ്ധിക്കാന്‍. ആളുകളെ അവര്‍ക്ക് ഇഷ്ടമുളള ജീവിതം ജീവിക്കാന്‍ അനുവദിക്കൂ. അതിനെ മറ്റുളളവര്‍ എന്തിനാണ് ചോദ്യം ചെയ്യുന്നത് എന്നും ശ്രിന്ദ ചോദിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+