India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീവിദ്യക്ക് അവസാന നിമിഷം മരുന്ന് പോലും അനുവദിച്ചില്ല: ഗണേഷിന് സ്വത്തിനോട് ആർത്തിയെന്ന് സഹോദരി

Google Oneindia Malayalam News

കൊല്ലം: സഹോദരനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ കെബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് സഹോദരി ഉഷ മോഹന്‍ദാസ്. 2011ല്‍ കൊട്ടാരക്കരയില്‍ താന്‍ മത്സരിക്കാന്‍ നോക്കിയപ്പോള്‍ എതിർത്തത് ഗണേഷ് കുമാറാണെന്നാണ് ഉഷ വെളിപ്പെടുത്തുന്നത്. എല്ലാവരും ഒറ്റക്കെട്ടായി എന്റെ പേരായിരുന്നു കൊട്ടാരക്കരയിലേക്ക് നിർദേശിച്ചിരുന്നത്. ഗണേഷ് കുമാർ പത്താനപുരത്തായിരുന്നു.

കൊട്ടാരക്കരക്കാർക്കും പാർട്ടിക്കുമൊക്കെ എന്റെ പേര് സ്വീകാര്യമായതോടെ ചെയർമാന്‍ കൂടിയായ അച്ഛന്‍ തീരുമാനം മുന്നണിയെ അറിയിച്ചു. എന്നാല്‍ ഗണേഷ് കുമാറിന് അത് ഒട്ടും സ്വീകര്യമായില്ല. അതുകൊണ്ടാണ് അത് വേണ്ടന്ന് വെച്ചത്. ആ സമയത്ത് അച്ഛന് ഒരു മാനസിക സംഘർഷം കൊടുക്കേണ്ടെന്ന് ഞാനും കരുതി. അങ്ങനെയാണ് മുരളിയെ സ്ഥാനാത്ഥിയാക്കിയതെന്നും ഉഷമോഹന്‍ദാസ് വ്യക്തമാക്കുന്നു. കേരള കൌമുദിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

താമസിക്കാന് പോയാല്‍ ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടുന്ന 10 നഗരങ്ങള്‍: ഡബ്ലിന്‍ മുതല്‍ നയാഗ്ര വരെതാമസിക്കാന് പോയാല്‍ ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടുന്ന 10 നഗരങ്ങള്‍: ഡബ്ലിന്‍ മുതല്‍ നയാഗ്ര വരെ

കൊട്ടാരക്കരിയില്‍ മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നു

കൊട്ടാരക്കരിയില്‍ മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നു. പിന്നീടും സജീവമായി രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആലോചിച്ചിരുന്നില്ല. എന്നാല്‍ അച്ഛന്റെ മരണ ശേഷം പാർട്ടി ഏതാണ്ട് ഇല്ലാതായ അവസ്ഥയിലേക്ക് എത്തി തുടങ്ങി. അച്ഛന്റെ മരണത്തിന് ശേഷം ഒരു യോഗവും ചേർന്നിട്ടില്ല. സഞ്ജയനത്തിന്റെ അന്ന് അവിടെ നിന്ന് സ്വയം ചെയർമാനാണെന്ന് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും ഉഷ് മോഹന്‍ദാസ് പറയുന്നു.

എക്സിക്യൂട്ടീവ് കമ്മിറ്റിയല്ല ചെയർമാനെ തിരഞ്ഞെടുക്കുന്നത്

എക്സിക്യൂട്ടീവ് കമ്മിറ്റിയല്ല ചെയർമാനെ തിരഞ്ഞെടുക്കുന്നത്. ജില്ലാ നേതാക്കള്‍കൂടി അടങ്ങിയ സംസ്ഥാന സമിതിയാണ് ചെയർപേഴ്സണെ തീരുമാനിക്കുന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലാതിരുന്ന എന്നെ പാർട്ടിയിലെ പല മുതിർന്ന ആളുകളും നിർബന്ധിക്കുകയായിരുന്നു. ആരേയും വ്യക്തിപരമായി എതിർക്കണമെന്നോ ദ്രോഹിക്കണമോയെന്ന ആലോചന എനിക്കില്ല.

അച്ഛന്റെ കൂടെ നിന്ന പലരും മറ്റ് പല പാർട്ടികളിലേക്കും

അച്ഛന്റെ കൂടെ നിന്ന പലരും മറ്റ് പല പാർട്ടികളിലേക്കും പോയി. മറ്റ് ചിലർ ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് ചോദിച്ച് നില്‍ക്കുകയാണ്. ആ ചോദ്യത്തിന് മുന്നിലാണ് എനിക്ക് വഴങ്ങേണ്ടി വന്നത്. പാർട്ടിയിലെ ഭൂരിപക്ഷം ജില്ലാ അധ്യക്ഷന്‍മാരും നമ്മോടൊപ്പമുണ്ട്. എല്ലാവരും ഒന്നായി തന്നെ പോകണമെന്നാണ് ആഗ്രഹണം. കുടുംബ പാർട്ടിയല്ല എന്നുണ്ടെങ്കില്‍ ആർ ബാലകൃഷ്ണപിള്ളയ്ക്ക് ശേഷം എന്തുകൊണ്ട് പുറത്ത് നിന്ന് ഒരാള്‍ ചെയർമാനായി വന്നില്ല. എംപി മാണി പോലുള്ള പലരും ഉണ്ടല്ലോ. അങ്ങനെ ആരെങ്കിലും വന്നെങ്കില്‍ കുടുംബ പാർട്ടിയല്ല. ഇതിപ്പോള്‍ അദ്ദേഹത്തിന് ശേഷം മകനായി. അപ്പോള്‍ ഒരു കുടുംബ പാർട്ടിയല്ലേയെന്നും ഉഷ മോഹന്‍ദാസ് ചോദിക്കുന്നു.

പാർട്ടി ഇല്ലാതാവാതെ ഇരിക്കാന്‍ എനിക്കെന്തെങ്കിലും

പാർട്ടി ഇല്ലാതാവാതെ ഇരിക്കാന്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നാണ് ഞാന്‍ നോക്കുന്നത്. പത്ത് നാല്‍പ്പത് വർഷമായി പാർട്ടിയോടൊപ്പം നില്‍ക്കുന്നവരാണ് പുതിയ നീക്കത്തിന് മുന്നില്. പാർട്ടിയില്‍ ഏകാധിപത്യ സ്വഭാവമാണ് ഗണേഷ് കുമാർ കാണിക്കുന്നത്. ആരുമായും കാര്യങ്ങള്‍ അങ്ങനെ ചർച്ച ചെയ്യുന്നില്ല. ഗണേഷ് കുമാർ രാഷ്ട്രീയത്തില്‍ വരുന്നതില്‍ അച്ഛന് തുടക്കത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല.

ആ സമയത്ത് ഗണേഷ് കരുണാകരനൊപ്പം കോണ്‍ഗ്രസില്‍

ആ സമയത്ത് ഗണേഷ് കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ പ്രവർത്തിക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ മുന്നോട്ട് പോവാന്‍ അവിടെ സാധിച്ചിരുന്നില്ല. പിന്നീട് ഒരു സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കേരള കോണ്‍ഗ്രസ് ബിയിലേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണ് പുള്ളി പാർട്ടി അംഗത്വം നല്‍കുന്നത്. അച്ഛന്റെ കൂടെ ഒരിക്കലും നിന്നിട്ടില്ല അദ്ദേഹം. ഇടക്കാലത്ത് പാർട്ടി പിളർത്തി ഒരു ഗ്രൂപ്പുമായി പോയി. പിന്നീടെ തിരികെ വന്നു. ഒരു കാലത്തും അച്ഛനെ സ്നേഹിച്ചോ പിന്തുണച്ചോ അദ്ദേഹം നിന്നിട്ടില്ല. അതുകൊണ്ട് തന്നെ കേരള കോണ്‍ഗ്രസ് ബി എന്നോ ബാലകൃഷ്ണ പിള്ളയെന്നോ പറയാനുള്ള യോഗ്യതയില്ലെന്നും ഉഷ മോഹന്‍ദാസ് പറയുന്നു.

കോടതിയിലിരിക്കുന്ന വിഷയം ആണെങ്കിലും എനിക്ക് പറയാനുള്ള ഒരു കാര്യം

കോടതിയിലിരിക്കുന്ന വിഷയം ആണെങ്കിലും എനിക്ക് പറയാനുള്ള ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ എന്നെ ഒഴിവാക്കിക്കൊണ്ട് അച്ഛന്‍ ഒരിക്കലും അത്തരത്തിലൊരു വില്‍പ്പത്രം എഴുതില്ല. അത് 100 ശതമാനം സത്യമാണ്. നാട്ടുകാരും വീട്ടുകാരുമൊക്കെ അത് വിശ്വസിക്കുന്നു. അച്ഛന് ഏറ്റവും കൂടുതല്‍ ഇഷ്ടം തന്നെയാണെന്ന് ഗണേഷ് കുമാർ തന്നെ എഴുതിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു അച്ഛന്‍ എന്നെ മാത്രം ഒഴിവാക്കി ഒരു വില്‍പത്രം എഴുതുമെന്ന് കരുതുന്നില്ല. ആദ്യത്തെ വില്‍പത്രം അവസാന നിമിഷമാണ് റദ്ദാക്കപ്പെട്ടത്. പിന്നീടാണ് അച്ഛന്റെ മരണ ശേഷം ഇത്തരമൊരു വില്‍പത്രം കാണുന്നത്.

ഇതൊക്കെ കാണുമ്പോള്‍ ഗണേഷ് കുമാറിന് സ്വത്തിന് ആർത്തിയെന്നാണ്

അവസാന കാലത്ത് അദ്ദേഹം അവശനായി നില്‍ക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. അച്ഛന്‍ പറഞ്ഞ കാര്യങ്ങലും ഇപ്പോഴത്തെ വില്‍പത്രവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടാണ് കോടതിയില്‍ പോകാന്‍ തീരുമാനിച്ചത്. ഇതൊക്കെ കാണുമ്പോള്‍ ഗണേഷ് കുമാറിന് സ്വത്തിന് ആർത്തിയെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ടും ഗണേഷിനെതിരായ ആരോപണങ്ങള്‍ കേട്ടിട്ടുണ്ട്. അത് സത്യമാണെങ്കില്‍ ആ നടിക്ക് അവസാന നിമിഷം മരുന്ന് പോലും അനുവദിച്ചില്ലെന്നാണ് ഒരു പുസ്തകത്തില് നിന്നും വായിക്കാന്‍ സാധിച്ചത്. അതിനെ സംബന്ധിച്ച് ഒരു കേസ് ലോകായുക്തയില്‍ ഇപ്പോഴുമുണ്ടെന്നും ഉഷ മോഹന്‍ദാസ് പറയുന്നു

cmsvideo
  അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | Oneindia Malayalam
  പാർട്ടിയിലെ ഒരു വിഭാഗം വിമത യോഗം ചേർന്ന് ഉഷ മോഹന്‍ദാസിനെ

  പാർട്ടിയിലെ ഒരു വിഭാഗം വിമത യോഗം ചേർന്ന് ഉഷ മോഹന്‍ദാസിനെ അടുത്തിടെ പാർട്ടി ചെയർപേഴ്സണായി തിരഞ്ഞെടുത്തിരുന്നു. രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ വൈകിയെന്ന തോന്നല്‍ ഇല്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇല്ലെങ്കില്‍ തന്നെ ചെറുപ്പം മുതല്‍ തന്നെ രാഷ്ട്രീയം കണ്ടും കേട്ടും വളർന്ന ഒരാളാണ്. അച്ഛനും സഹോദരനും ഉള്ളതിനാല്‍ അവിടെ സജീവ ശ്രദ്ധ വേണ്ടതായി തോന്നിയിരുന്നില്ല. പാർട്ടി അംഗത്വം 2011 ന് മുമ്പ് തന്നെയുണ്ട്. 2017 ല്‍ അത് പുതുക്കി എന്നാല്‍ ഇപ്പോള്‍ ചിലർ പ്രചരിപ്പിക്കുന്നത് എനിക്ക് അംഗത്വമില്ലെന്നാണെന്നും ഉഷ മോഹന്‍ദാസ് വ്യക്തമാക്കുന്നു.

  നിനക്ക് നേരുന്നു എല്ലാ സന്തോഷങ്ങളും: മെഹർ റഹ്മാനൊപ്പുള്ള ചിത്രം പങ്കുവെച്ച് നടി ശ്വേതാമേനോന്‍

  English summary
  actress Srividya's propert; Sister Usha Mohandas with allegations against KB Ganesh Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X