നടൻ അർജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവ മലയാളി നായിക
ചെന്നൈ: തമിഴ് സൂപ്പർ താരം അർജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി മലയാളിയായ യുവ നടി. 2017ൽ പുറത്തിറങ്ങിയ നിപുണൻ എന്ന ചിത്രത്തിൽ അർജുനൊപ്പം അഭിനയിച്ച മലയാളിയായ ശ്രുതി ഹരിഹരനാണ് ആരോപണം ഉന്നയിക്കുന്നത്. ചിത്രീകരണത്തിനിടെ അർജുനിൽ നിന്നും ഉണ്ടായ മോശം അനുഭവം ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രുതി പങ്കുവയ്ക്കുന്നത്.
അരുൺ വൈദ്യനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് നിപുണൻ. പത്ത് അമ്പതോളം പേരുടെ മുമ്പിൽവെച്ചാണ് അർജുൻ മോശമായി പെരുമാറിയത്. മീ ടു ക്യാംപെയിനിലൂടെ തങ്ങൾക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞവരെ അഭിനന്ദിക്കുകയും ചെയ്യുകയാണ് ശ്രുതി. ശ്രുതി ഹരിഹരന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ദുരനുഭവങ്ങൾ തുറന്ന് പറയാൻ
എന്റെ നിശബ്ധ ഭേദിക്കേണ്ട സമയമാണിത്. വളർന്നു വരുന്ന സാഹചര്യത്തിൽ നിരവധി തവണ ലൈംഗികാതിക്രമങ്ങൾ നേരിട്ടിട്ടുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ തന്നെയായിരിക്കും. സമൂഹത്തിൽ നിന്നോ തൊഴിലിടത്തിൽ നിന്നോ നേരിടേണ്ടി വന്നിട്ടുള്ള അസഭ്യമായ പരാമർശങ്ങളോ, അശ്ലീലമായ സമീപനങ്ങളോ നമ്മളെ അസ്യസ്ഥരാക്കിയിട്ടുണ്ടാകാം, ഭയപ്പെടുത്തിയിട്ടുണ്ടാകാം

സിനിമയിലെ തുടക്കം
സിനിമയിലേക്ക് ചുവടുവച്ചപ്പോൾ എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളും നല്ല അനുഭവങ്ങളും വേണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ ഞാൻ ഉൾപ്പെടുന്ന സിനിമാ വ്യവസായത്തെക്കുറിച്ചോർത്ത് ലജ്ജിച്ചാണ് ഇത് എഴുതുന്നത്. എന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ സിനിമ എന്നെ സഹായിച്ചു. പക്ഷേ പല സന്ദർഭങ്ങളിലും ഞാൻ അസ്യസ്ഥയായിരുന്നു, സുരക്ഷിതയല്ലെന്ന് തോന്നി , ശ്രുതി പറയുന്നു.

കാസ്റ്റിംഗ് കൗച്ച്
കാസ്റ്റിംഗ് കൗച്ച് എന്ന പേരിലാണ് പല അതിക്രമങ്ങളും നടക്കുന്നത്. അവരുമായി സഹകരിച്ചില്ലെങ്കിൽ അവസരം തന്നെ നഷ്പ്പെട്ടേക്കാം. ഒന്നുകിൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്യുക, അല്ലെങ്കിൽ നിങ്ങൾക്ക് പകരം മറ്റൊരാൾ. ഇതാണ് ചിലരുടെയെങ്കിലും നിലപാട്.

അർജുനൊപ്പം
അർജുൻ സർജയ്ക്കൊപ്പം ഒരു ദ്വിഭാഷ ചിത്രത്തിൻറെ ഷൂട്ടിംഗിലായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടു വളർന്നതാണ്. ഒപ്പം അഭിനയിക്കുന്നതിൽ വളരെയധികം ഉത്സാഹത്തിലായിരുന്നു. അർജുന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തിൽ ഞാൻ കൈകാര്യം ചെയ്തത്. ചെറിയ ഒരു ഡയലോഗിന് ശേഷം ഇരുവരും തമ്മിൽ കെട്ടിപ്പിടിക്കുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു.

മോശം പെരുമാറ്റം
റിഹേഴ്സലിന്റെ സമയത്ത് അനുവാദം പോലും ചോദിക്കാതെ അർജുൻ എന്നെ കെട്ടിപ്പിടിച്ചു. വളരെയധികം ചേർത്ത് പിടിച്ച് ഇതുപോലെ ചെയ്താൽ നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാൻ ഭയപ്പെട്ടു പോയി. സിനിമയിൽ കാര്യങ്ങൾ റിയലിസ്റ്റിക്കായി അഭിനയിക്കണമെന്ന പക്ഷക്കാരിയാണ് ഞാനും. പക്ഷെ അർജുന്റെ പെരുമാറ്റം എനിക്ക് തെറ്റായി തോന്നി. ചിലപ്പോൾ വളരെ പ്രൊഫഷണലായതുകൊണ്ടാകാം അദ്ദേഹം അത് ചെയ്തത്. പക്ഷെ ഞാൻ അത് വെറുത്തു.

റിഹേഴ്സൽ
ക്യാമറ റോൾ ചെയ്യുന്നതിന് മുൻപ് സീനുകൾ റിഹേഴ്സൽ നടത്താറുണ്ട്. അഭിനേതാവിന്റെ ശരീരഭാഷ, അവതരണ രീതി ഇതൊക്കെ മനസിലാക്കാൻ സഹായിക്കും. പ്രത്യേകിച്ചും ഇത്തരം രംഗങ്ങൾക്ക് മുൻപ് എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. ഈ സംഭവത്തിന് മുമ്പോ പിൻപോ എനിക്ക് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല. എനിക്ക് അസ്യസ്ഥയാണെന്ന് മനസിലാക്കിയ സംവിധായകൻ റിഹേഴ്സൽ ഒഴിവാക്കി സീനുകൾ ഷൂട്ട ചെയ്യുകയായിരുന്നു. എന്റെ മേക്ക് അപ്പ് ടീമിനോടും ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു.

50 പേർക്ക് മുമ്പിൽ
എന്റെ തൊഴിലിടത്തിൽ അൻപതോളം ആളുകൾക്ക് മുന്നിൽവെച്ചാണ് ഇത് സംഭവിച്ചത്. അയാളുടെ അൺ പ്രൊഫഷണൽ രീതികൾ സഹിക്കുന്നതിന് പകരം ഒഴിഞ്ഞ് മാറാൻ ഞാൻ തീരുമാനിച്ചു. എനിക്ക് തിരിഞ്ഞോടാൻ തോന്നിയില്ല. കരാർ ഒപ്പിട്ടതിനാൽ ഞാൻ ജോലിയിൽ തുടർന്നു. അസഹ്യമായ അയാളുടെ കുത്തുവാക്കുകൾ ഷൂട്ടിംഗ് ലൊക്കേഷൻ എനിക്ക് അപ്രിയമാക്കി. ഷൂട്ടിന് ശേഷമുള്ള അയാളുടെ ചില ക്ഷണങ്ങൾ എന്നെ ഭയപ്പെടുത്തി- ശ്രുതി പറയുന്നു. അയാളോടോ ഞാൻ സുരക്ഷിതമായ അകലം എപ്പോഴും പാലിച്ചു. പക്ഷെ അയാൾക്ക് മാറാൻ ഭാവമില്ലായിരുന്നു.

ശ്രുതി ഹരിഹരൻ
2017ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വരലക്ഷ്മി, വൈഭവ്, പ്രസന്ന തുടങ്ങിയ താരങ്ങളും വേഷമിട്ടിരുന്നു. 2012ൽ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി ഹരിഹരൻ സിനിമയിലെത്തുന്നത്. തമിഴ്, കന്നഡി ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമാണ് ശ്രുതി ഇപ്പോൾ.
ഫേസ്ബുക്ക് പേജ്
ശ്രുതി ഹരിഹരന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications