Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പയുടെ മൂട് നോക്കിയാല്‍ പോരെ, എന്റെ മൂട് നോക്കണ്ടാലോ: ആറ് ദിവസം അയാള്‍ ഉറങ്ങിക്കാണില്ല; സുബി സുരേഷ്

ഡാന്‍സറായി തുടങ്ങി മിമിക്ര വേദിയിലൂടെ ആരാധകരുടെ മനം കവർന്ന താരമാണ് സുബി സുരേഷ്. മികച്ച അവതാരക കൂടിയായ താരം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം.

ഫ്ലവേഴ്സ് ടിവിയുടെ ഒരു കോടിയെന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു താരം. തനിക്ക് നേരിടേണ്ടി വന്ന സൈബർ അധിക്ഷേപത്തെക്കുറിച്ചും അതിനോട് പ്രതികരിച്ച രീതിയെക്കുറിച്ചും താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശക്തമായ രീതിയിലാണ് ഇത്തരം പ്രവണതകളോട് സുബി പ്രതികരിക്കുന്നത്.

എന്റെ ഫോട്ടോയ്ക്ക് മോശം കമന്റിടുന്ന

എന്റെ ഫോട്ടോയ്ക്ക് മോശം കമന്റിടുന്ന ആളുകളെ ഞാന്‍ ചിലപ്പോള്‍ അങ്ങോട്ട് കയറി വിളിക്കും. നമ്മോട് സ്നേഹമുള്ള ചില നല്ലവരായ നാട്ടുകാർ നമ്പറുകള്‍ നമുക്ക് അയച്ച് തരികയും ചെയ്യും. മുറി ഇംഗ്ലീഷ് പറയുന്ന പ്രായമുള്ള ഒരു അപ്പച്ചനായിരുന്നു അന്ന് എന്റെ ഫോട്ടോയ്ക്ക് കമന്റിട്ടത്. ആദ്യം ഞാന്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തെ കിട്ടിയില്ല. ഫോണ്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. പണിപാളിയെന്ന് പുള്ളിക്ക് തന്നെ മനസ്സിലായി.

പ്രമോദ് മാളയെന്ന കലാകാരനാണ് എന്നെ

പിന്നീട് പ്രമോദ് മാളയെന്ന കലാകാരനാണ് എന്നെ വിളിച്ച് ഫേസ്ബുക്കില്‍ എന്തൊക്കെയോ ചില കാര്യങ്ങള്‍ കാണുന്നുണ്ടല്ലോ എന്നും എന്നെ അയാള്‍ വിളിച്ചെന്നും പറയുന്നത്. പ്രശ്നം അദ്ദേഹത്തിന് ഒത്തുതീർപ്പാക്കണം, വീട്ടില്‍ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. ഗള്‍ഫില്‍ നിന്നും മറ്റും നിരന്തരം ആളുകള്‍ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടിരിക്കുകയാണ്.

നമ്പർ ഉള്‍പ്പടെ ഫേസ്ബുക്കില്‍ ഇട്ടിരുന്നു

നമ്പർ ഉള്‍പ്പടെ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ആ നാട്ടില്‍ ആർക്കൊക്കെയോ ഇങ്ങേരുമായി ദേഷ്യമുള്ളതുകൊണ്ട് എല്ലാരും വിളിയായിരുന്നു. ഞാന്‍ രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴുണ്ട്, എന്റെ മാനേജർ പയ്യന്റെ മിസ്സിഡ് കോള്‍ കാണുന്നത്. തിരിച്ച് വിളിച്ചപ്പോഴാണ് 'അറിഞ്ഞില്ലേ, എയറില്‍ നില്‍ക്കുന്നുണ്ട്, വൈറലായിട്ടുണ്ട്' എന്ന് അവന്‍ പറയുന്നത്.

Hair Care: ചപ്പാത്തിയുണ്ടാക്കാന്‍ മാത്രമല്ല ഗോതമ്പ് പൊടി, മുടി വളരാനും താരനകറ്റാനും അത്യുത്തമം

ഞങ്ങളും അയല്‍വാസിയും കൂടെ അടുത്തുള്ള

ഞങ്ങളും അയല്‍വാസിയും കൂടെ അടുത്തുള്ള ഒരു പറമ്പില്‍ കപ്പ കൃഷി ചെയ്യുന്നുന്നുണ്ട്. ഒരു മൂട് കപ്പ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു ഫോട്ടോ ഞങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഞാന്‍ നിക്കറും കൂടെയുണ്ടായിരുന്ന കുട്ടി ട്രാക്ക് സ്യൂട്ടുമായിരുന്നു ധരിച്ചിരുന്നത്. പുള്ളിക്കാരന്‍ എന്റെ കാല് മാത്രമേ നോക്കിയുന്നുള്ളു. ഞാന്‍ നിക്കർ ഇട്ടത് പുള്ളിക്കാരന് ഇഷ്ടമായില്ല. അതിനെക്കേറി പുള്ളിക്കാരന്‍ കുറച്ച് മോശമായി പറഞ്ഞു.

എന്റെ കാലിന്മേല്‍ നോക്കേണ്ട കാര്യമില്ലാലോ

അയാള്‍ക്ക് എന്റെ കാലിന്മേല്‍ നോക്കേണ്ട കാര്യമില്ലാലോ. മുഖത്തോ അല്ലെങ്കില്‍ കപ്പയുടെ മൂടോ നോക്ക്, അതല്ലാതെ നമ്മുടെ മൂട് നോക്കേണ്ട കാര്യമില്ലാല്ലോ. എന്തോ ഒരു കമന്റിട്ടതിന് നീ കയറി എന്തോ പറഞ്ഞതിന് ആ പ്രായമുള്ള മനുഷ്യന്‍ വലിയ ടെന്‍ഷനിലാണെന്നാണ് പ്രമോദ് മാള ആദ്യം എന്നെ വിളിച്ച് പറഞ്ഞത്. എന്നാല്‍ ഞാന്‍ അയാളിട്ട് കമന്റ് വായിച്ച് കേള്‍പ്പിച്ചതോടെ 'അവനെ ഞാന്‍ ശരിയാക്കും എന്ന് പറഞ്ഞ് അയാളെ വിളിച്ച്, അവളെ എനിക്ക് വർഷങ്ങളായി അറിയുന്നതാണ്, അവള്‍ വന്ന് വീട്ടില്‍ കയറി തല്ലുമെന്ന്' പറഞ്ഞു.

പെണ്‍മക്കളില്ലാത്തതിന്റെ കുഴപ്പമാണ് ഈ കാണിച്ചത്

പ്രമോദ് മാള ഇങ്ങനെകൂടി പറഞ്ഞതോടെ പുള്ളിക്ക് വീണ്ടും ടെന്‍ഷനായി. അങ്ങനെ ഞാന്‍ അയാളെ നേരിട്ട് വിളിച്ചു. വഴക്കൊന്നും പറഞ്ഞില്ല. ചേട്ടന് മക്കളൊന്നുമില്ലേയെന്ന് ചോദിച്ചു. പെണ്‍മക്കളില്ലാത്തതിന്റെ കുഴപ്പമാണ് ഈ കാണിച്ചതെന്ന് പറഞ്ഞു. നിങ്ങളുടെ മകന്റെ ഭാര്യയുടെ വീട്ടിലൊക്കെ ഇക്കാര്യം അറിഞ്ഞാല്‍ മോശമല്ലേ, നാട്ടുകാരൊക്കെ പൊങ്കാലയിട്ടുകൊണ്ടിരിക്കുകയല്ലോ. അറുപത് വയസ്സൊക്കെ കഴിഞ്ഞ ആളായിരുന്നു. അഞ്ചാറ് ദിവസം പുള്ളി ഉറങ്ങിയിട്ടുണ്ടാവില്ലെന്നും സുബി സുരേഷ് കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+