29 ലക്ഷം രൂപ തട്ടിയെന്ന് കേസ്; നടി സണ്ണി ലിയോണിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു
കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ വഞ്ചനാ കേസിലാണ് പോലീസ് നടപടി. ഏതാനും ദിവസങ്ങളായി ഷൂട്ടിങിന്റെ ഭാഗമായി കേരളത്തിലുണ്ട് സണ്ണി ലിയോണ്‍. അവര്‍ കുടുംബ സമേതമാണ് കേരളത്തിലെത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്‍.
Recommended Video

കൊച്ചിയില്‍ വിവിധ പരിപാടികളില്‍ ഉദ്ഘാടനത്തിന് പങ്കെടുക്കാം എന്ന് കാണിച്ച് 29 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചു എന്നാണ് പരാതി. 2016ന് ശേഷം 12 തവണകളായിട്ടാണ് ഇത്രയും തുക തട്ടിയതത്രെ. ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. പരാതിക്കാരന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
കേരളത്തില്‍ പലതവണ എത്തിയിട്ടുണ്ട് സണ്ണി ലിയോണ്‍. നേരത്തെ കൊച്ചിയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അവര്‍ വന്നപ്പോള്‍ വന്‍ ജനക്കൂട്ടമാണ് എതിരേറ്റത്. പിന്നീട് മമ്മൂട്ടി ചിത്രത്തിലെ ഗാനത്തിന്റെ ഷൂട്ടിങിനും അവര്‍ കേരളത്തിലെത്തി. ഇപ്പോള്‍ സ്വകാര്യ ചാനലിലെ ഷൂട്ടിങിനാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയതത്രെ. ഭര്‍ത്താവും കുട്ടികളും ഒപ്പമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ മാസം പകുതി വരെ കേരളത്തിലുണ്ടാകുമെന്നാണ് വിവരം.












Click it and Unblock the Notifications