കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണി ലിയോണും ഭര്‍ത്താവും കേരള ഹൈക്കോടതിയില്‍; അറസ്റ്റ് ചെയ്യുന്നത് തടയണം, ജാമ്യം വേണം

Google Oneindia Malayalam News

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വഞ്ചനാ കേസില്‍ അറസ്റ്റ് ചെയ്യുന്നത് തടയാനാണ് ഹര്‍ജി നല്‍കിയത്. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ കേസില്‍ സണ്ണി ലിയോണിനെ കൊച്ചിയിലെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് അവര്‍ പറയുന്നു. തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, മൂന്നാം പ്രതി സുനില്‍ രജാനി എന്നിവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. കരണ്‍ജീത് കൗര്‍ എന്ന പേരില്‍ മുംബൈയിലെ വിലാസത്തിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

25

പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്‍. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ ഉദ്ഘാടനത്തിന് പങ്കെടുക്കാം എന്ന് കാണിച്ച് ലക്ഷക്കണക്കിന് രൂപ കൈവശപ്പെടുത്തി വഞ്ചിച്ചു എന്നാണ് സണ്ണി ലിയോണിനെതിരായ പരാതി. 2016ന് ശേഷം 12 തവണകളായിട്ടാണ് തുക തട്ടിയതത്രെ. താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ല. അഞ്ച് തവണ പരിപാടിക്ക് ഡേറ്റ് നല്‍കി. അപ്പോഴൊന്നും പരാതിക്കാരന് പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചില്ല. താന്‍ ഇപ്പോഴും പരിപാടിക്ക് വിളിച്ചാല്‍ വരാന്‍ തയ്യാറാണെന്നും നടി പോലീസിനോട് വിശദീകരിച്ചു.

കെപിഎ മജീദ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചു; ആശങ്ക വേണ്ടെന്ന് പ്രതികരണംകെപിഎ മജീദ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചു; ആശങ്ക വേണ്ടെന്ന് പ്രതികരണം

Recommended Video

cmsvideo
പണം വാങ്ങി മുങ്ങിയിട്ടില്ലെന്ന് സണ്ണി ലിയോൺ | Oneindia Malayalam

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

കേരളത്തില്‍ പലതവണ എത്തിയിട്ടുണ്ട് സണ്ണി ലിയോണ്‍. നേരത്തെ കൊച്ചിയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അവര്‍ എത്തിയിരുന്നു. പിന്നീട് മമ്മൂട്ടി ചിത്രത്തിലെ ഗാനത്തിന്റെ ഷൂട്ടിങിനും വന്നിരുന്നു. ഷൂട്ടിങ് ആവശ്യാര്‍ഥം കേരളത്തില്‍ എത്തിയ വേളയിലാണ് പുതിയ കേസും ചോദ്യം ചെയ്യലും. ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലായിരുന്നു നടിയെ ചോദ്യം ചെയ്തത്. പണം നഷ്ടമായത് കാരണം ആത്മഹത്യയുടെ വക്കിലാണെന്ന് പരാതിക്കാരന്‍ പറഞ്ഞിരുന്നു.

English summary
Actress Sunny Leone submits Anticipatory bail plea before Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X