Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ മുറകെ പിടിച്ച് സണ്ണി ലിയോണ്‍.. 5 കോടി (?)ക്ക് പുറമെ 1200 കിലോ അരിയും ഭക്ഷ്യ വസ്തുക്കളും..

കേരളത്തെ മുക്കിയ മഹാപ്രളയത്തെ തുടര്‍ന്ന് ദുരിതത്തില്‍ പെട്ടവര്‍ക്ക് സഹായങ്ങളുമായി നിരവധി സിനിമാ താരങ്ങളാണ് എത്തിയത്. ബോളിവുഡ് എന്നോ ഹോളിവുഡ് എന്നോ ഇല്ലാതെ താരങ്ങള്‍ എല്ലാവരും കേരളത്തിലുള്ളവര്‍ക്ക് വാരി കോരി സഹായധനങ്ങള്‍ നല്‍കി.

അതില്‍ ഒരാളായിരുന്നു ബോളിവുഡ് താരം സണ്ണി ലിയോണ്‍.കേരളത്തിനായി അവര്‍ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കിയെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍. എന്നാല്‍ കേരളത്തിലേക്ക് സഹായം നല്‍കുന്നുണ്ടെന്ന് മാത്രമായിരുന്നു സണ്ണിയുടെ പ്രതികരണം. ഇപ്പോള്‍ കേരളത്തിന് ധനസഹായത്തിന് പുറമെ കിലോ കണക്കിന് അരിയും ഭക്ഷ്യധാന്യങ്ങളും അയച്ചിരിക്കുകയാണ് താരം.

 സണ്ണിയുടെ അഞ്ച് കോടി

സണ്ണിയുടെ അഞ്ച് കോടി

കേരളത്തിന് ഏറ്റവും കൂടുതല്‍ തുക സഹായമായി നല്‍കിയത് ആദ്യം തെലുങ്ക് നടന്‍ രാംചരണ്‍ ആയിരുന്നു. ഒന്നര കോടി രൂപയായിരുന്നു രാം ചരണും ഭാര്യയും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ എല്ലാവരേയും പിന്നിലാക്കി അഞ്ച് കോടിയായിരുന്നു മലയാളിക്ക് സണ്ണി ലിയോണ്‍ നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

അഞ്ച് കോടി നല്‍കിയോ?

അഞ്ച് കോടി നല്‍കിയോ?

എന്നാല്‍ അഞ്ച് കോടി നല്‍കിയോന്ന് സണ്ണിയുടെ ഭാഗത്ത് നിന്ന് ഒരു സ്ഥിരീകരണവും ഉണ്ടായില്ല. ഇതോടെ മലയാളി ആരാധകര്‍ തങ്ങളുടെ പ്രീയപ്പെട്ട താരത്തിന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പോയി ഇക്കാര്യം ചോദിച്ചു. എന്നാല്‍ താന്‍ കേരളത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും ആ തുക താന്‍ പറയാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അത് തന്‍റെ സ്വകാര്യത ആണെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

കിലോ കണക്കിന് അരി

ഇപ്പോള്‍ സാമ്പത്തിക സഹായത്തിന് പുറമേ അരിയും ഭക്ഷ്യധാന്യങ്ങളും കേരളത്തിനായി നല്‍കിയെന്ന് സണ്ണി തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. 1200 കിലോ അരിയും പരിപ്പും എത്തിച്ചിട്ടുണ്ടെന്നും ഇത് ഒരു പാട് പേര്‍ക്ക് സഹായമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി കുറിച്ചു.

കൂടുതല്‍ സഹായം

കൂടുതല്‍ സഹായം

വലിയ സംരഭത്തിലെ ചെറിയ തുള്ളി മാത്രമാണിതെന്ന് അറിയാമെന്നും കേരള്തിന് വേണ്ടി ഇനിയും കൂടുതല്‍ സഹായം ചെയ്യാന്‍ കഴിയുക എന്നത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്നും സണ്ണി ലിയോണ്‍ കുറിച്ചു.

പരിപാടി നടത്തിയവര്‍ക്ക്

പരിപാടി നടത്തിയവര്‍ക്ക്

മനുഷ്യത്വത്തിന്‍റെ ആര്‍ദ്രമായ പല മുഖങ്ങളും കണ്ടു. കേരളത്തിനെ സഹായിക്കാനായി ജുഹുവിലെ ബിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചവര്‍ക്ക് നന്ദിയെന്നും അവര്‍ കുറിച്ചു.

നടന്‍ വിജയും

നടന്‍ വിജയും

സണ്ണി ലിയോണിന് പുറമേ നടന്‍ വിജയിയും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇളയ ദളപതി എഴുപത് ലക്ശമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വിജയ് ഫാന്‍സ് ക്ലബ്ബുകള്‍ മുഖേനയാണ് താരം ആശ്വാസ ധനം കൈമാറിയത്.

അരിയും

അരിയും

കൂടാതെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഭക്ഷ്യസാധനങ്ങളും അദ്ദേഹം അയച്ചിട്ടുണ്ട്. 14 ജില്ലകളിലായി 15 ലോറികളിലാണ് അരിയും സാധനങ്ങളും താരം അയച്ചിരിക്കുന്നത്. 10,000 കിലോ അരിയാണ് താരം അയച്ചിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍റെ 12 കോടി

സല്‍മാന്‍ ഖാന്‍റെ 12 കോടി

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ 12 കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എന്നാല്‍ ആ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചുള്ള മറുപടികളൊന്നും താരത്തിന്‍റെ അടുത്ത് നിന്ന് വന്നിട്ടില്ല.

ദുഖത്തിലാഴ്ത്തി

ദുഖത്തിലാഴ്ത്തി

അതേസമയം കേരളത്തിലെ പ്രളയം തന്നെ ദുഖത്തിലാഴ്ത്തിയെന്നും എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പം തന്‍റെ മനസുണ്ടെന്നും പ്രളയബാധിതരെ സഹായിക്കാന്‍ ഒരുപാട് പേര്‍ രംഗത്തെത്തുന്നത് സന്തോഷ നല്‍കുന്നുണ്ടെന്നും സല്‍മാന്‍ ട്വീറ്റ് ചെയ്തിരുന്നു.

ആലിയയും അമിതാഭ് ബച്ചനും

ആലിയയും അമിതാഭ് ബച്ചനും

പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ആലിയയും അയച്ച അവശ്യവസ്തുക്കള്‍ കേരളത്തില്‍ എത്തിയതായി റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ അറിയിച്ചിരുന്നു. സാധനള്‍ വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ സഹായത്തിന് നന്ദി അറിയിച്ച് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

കൈകോര്‍ത്ത് താരങ്ങള്‍

കൈകോര്‍ത്ത് താരങ്ങള്‍

മലയാള താരങ്ങള്‍ക്ക് പുറമേ, കാര്‍ത്തി, സൂര്യ, സുശാന്ത് സിംഗ് രജ്പുത്ത്, വിജയ് ദേവേരക്കൊണ്ട, കമല്‍ഹാസന്‍, വിജയ്, വിജയകാന്ത്, ഋഷി കപൂര്‍, റണ്‍ബീര്‍ കപൂര്‍, നടിമാരായ നയന്‍താര, രോഹിണി തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+